Home
Mobile

പോക്കോ എക്‌സ് 3 പ്രോ മാർച്ച് 30 ന് അവതരിപ്പിച്ചേക്കുമെന്ന് ടീസർ വഴി കമ്പനി വെളിപ്പെടുത്തി

പോക്കോ എക്‌സ് 3 പ്രോ ഇന്ത്യയിൽ മാർച്ച് 30 ന് അവതരിപ്പിച്ചേക്കുമെന്ന് കമ്പനി ട്വീറ്റ് വഴി സൂചന നൽകി. മാർച്ച് 30 ന് രാജ്യത്ത് പോക്കോ എക്‌സ് 3 പ്രോ വിപണിയിലെത്തിക്കാൻ കമ്പനി നിർദ്ദേശിച്ച 'പോക്കോ ഫാമിനെ' അഭിസംബോധന ചെയ്യുന്ന ഒരു കത്ത് പോക്കോ ഇന്ത്യ ട്വീറ്റ് ചെയ്തിരുന്നു. എഫ്-സീരീസ് ബ്രാൻഡിംഗ് നിലനിർത്തുന്നില്ലെങ്കിലും 2018 ൽ അവതരിപ്പിച്ച പോക്കോ എഫ് 1 ൻറെ പിൻഗാമിയാകും പോക്കോ എക്‌സ് 3 പ്രോ.

പോക്കോ എക്‌സ് 3 പ്രോ മാർച്ച് 30 ന് അവതരിപ്പിച്ചേക്കുമെന്ന് ടീസർ

ഏതാനും ലഭ്യമായ റിപ്പോർട്ടുകൾ വഴിയാണ് ഈ ഹാൻഡ്‌സെറ്റിൻറെ ലോഞ്ച് മാർച്ച് 30 ന് നടന്നേക്കുമെന്ന് പറയുന്നത്. ഈ ഹാൻഡ്‌സെറ്റിൻറെ കൂടുതൽ വിവരങ്ങൾക്കായി നിങ്ങൾ ഇനിയും കാത്തിരിക്കേണ്ടതായി വരും. ടിപ്‌സ്റ്റർ മുകുൾ ശർമയുടെ ട്വീറ്റ് സൂചിപ്പിക്കുന്നത് പോക്കോ എക്‌സ് 3 പ്രോ ലോഞ്ച് മാർച്ചിൽ സംഭവിച്ചേക്കുമെന്ന് തന്നെയാണ്. എന്നിരുന്നാലും, അദ്ദേഹം കൃത്യമായ തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും നമുക്ക് ഇവിടെ ലഭ്യമായ വിവരങ്ങൾ ഒന്ന് പരിശോധിച്ച് നോക്കാം.

പോക്കോ എക്‌സ് 3 പ്രോ വില

പോക്കോ എക്‌സ് 3 പ്രോ വില

പോക്കോ എക്‌സ് 3 പ്രോ വില അടുത്തിടെ ടിപ്പ്സ്റ്റർ സുധാൻസു അംബോർ ട്വിറ്ററിൽ ചോർത്തിയിരുന്നു. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ആഗോള വേരിയന്റിന് 250 യൂറോ വില വരുമെന്ന് പറയുന്നു. ഈ ഡിവൈസിന് ഇന്ത്യയിൽ ഏകദേശം 21,600 രൂപയാണ് വില വരുന്നത്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷന് 300 യൂറോ (ഏകദേശം 26,000 രൂപ) ചിലവ് വരും. ബ്ലൂ, ബ്ലാക്ക്, ബ്രോൺസ് തുടങ്ങിയ കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്സെറ്റ് വിപണിയിൽ ലഭ്യമായേക്കും.

പോക്കോ എക്‌സ് 3 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

പോക്കോ എക്‌സ് 3 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 860 SoC പ്രോസസറാണ് പോക്കോ എക്‌സ് 3 പ്രോയ്ക്ക് കരുത്ത് പകരുന്നത്. കൂടാതെ, 120Hz റിഫ്രഷ് റേറ്റിനൊപ്പം ഒരു ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയുമായാണ് ഇത് വരുന്നത്. 5,200mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. യു‌എസിലെ ഫെഡറൽ‌ കമ്മ്യൂണിക്കേഷൻ‌സ് കമ്മീഷൻ‌ (എഫ്‌സി‌സി), ടി‌യു‌വി റൈൻ‌ലാൻ‌ഡ്, ഐ‌എം‌ഡി‌എ തുടങ്ങി നിരവധി ബെഞ്ച്മാർ‌ക്കിംഗ്, സർ‌ട്ടിഫിക്കേഷൻ‌ വെബ്‌സൈറ്റുകളിൽ‌ ഈ സ്മാർട്ട്‌ഫോൺ‌ കണ്ടെത്തിയിട്ടുണ്ട്. പോക്കോ എക്‌സ് 3 പ്രോ 4 ജി എൽടിഇ സപ്പോർട്ടുമായി മാത്രമേ വരികയുള്ളുവെന്നും 5 ജി വേരിയന്റ് ഉണ്ടാകില്ലെന്നും അഭ്യൂഹമുണ്ട്. ഇതുകൂടാതെ, ഈ ഹാൻഡ്സെറ്റിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.

Best Mobiles in India

English summary
A tweet from Poco hinted at a March 30 launch date for the X3 Pro in India. Poco India sent out a letter to the ‘Poco Fam' on Twitter, in which the company teased the launch of the Poco X3 Pro in India on March 30 with cryptic hints strewn throughout.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X