Home
Mobile

പോക്കോ എക്‌സ് 3 സെപ്റ്റംബർ 8 ന് അവതരിപ്പിച്ചേക്കും: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

പോക്കോ ഒരു പുതിയ മിഡ് റേഞ്ച് സ്മാർട്ട്ഫോണുമായി വരാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. വൺപ്ലസ് നോർഡിന്റെ എതിരാളിയാകാൻ ഈ ബ്രാൻഡ് ഒരു ഫോണിനെ കുറിച്ച് ഏതാനും സൂചനകൾ നൽകി. സമീപകാല ചോർച്ചകൾ വരുവാൻ പോകുന്ന ഫോണിന്റെ പേര് പോക്കോ എക്‌സ് 3 ആണെന്ന് വ്യക്തമാക്കി. ഇപ്പോൾ ഒരു പുതിയ ചോർച്ച വരാനിരിക്കുന്ന പോക്കോ ഫോണിന്റെ ചില സവിശേഷതകൾ വെളിപ്പെടുത്തി. പുതുതായി ചോർന്ന സവിശേഷതകളും ചോർന്ന ലോഞ്ച് തീയതിയുമായി ഇത് വരുന്നു. പോക്കോ എക്‌സ് 3 സെപ്റ്റംബർ എട്ടിന് അവതരിപ്പിക്കുമെന്ന് വ്യക്തമാക്കുന്ന ഒരു പുതിയ പോസ്റ്റ് ലീക്ക്സ്റ്റർ ഇഷാൻ അഗർവാൾ ട്വീറ്റ് ചെയ്യ്തു.

പോക്കോ എക്‌സ് 3: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

പോക്കോ എക്‌സ് 3: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ലീക്കുകൾ പ്രകാരം, പോക്കോ എക്‌സ് 3 ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ചിപ്‌സെറ്റാണ് ഈ സ്മാർട്ഫോണിന് കരുത്തേകുന്നത്. അതിന്റെ മുൻഗാമിയായ പോക്കോ എക്സ് 2 പോലെ 6.67 ഇഞ്ച് ഡിസ്പ്ലേ പാനലും 120 ഹെർട്സ് റിഫ്രഷ് റേറ്റും 240 ഹെർട്സ് ടച്ച് ലേറ്റൻസിക്കും പിന്തുണ നൽകുന്നു. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,160mAh ബാറ്ററിയും ഉണ്ട് ഈ പുതിയ ഹാൻഡ്‌സെറ്റിൽ. പോക്കോ എക്‌സ് 3 പിന്നിലായി 64 മെഗാപിക്സൽ ക്വാഡ് ക്യാമറ സെറ്റപ്പ് അവതരിപ്പിക്കുമെന്നത് കഴിഞ്ഞ ആഴ്ച്ച ചോർച്ചയിൽ സ്ഥിരീകരിച്ച കാര്യമാണ്.

ഉപയോഗത്തിലുള്ള 64 മെഗാപിക്സൽ സെൻസർ എക്‌സ് 2ൽ നടപ്പിലാക്കിയതുപോലെയാകില്ലെന്നും അവസാന ചോർച്ച വ്യക്തമാക്കി. അതേസമയം, ഈ സ്മാർട്ഫോണിന്റെ മുൻപിൽ വരുന്ന ക്യാമറ 20 മെഗാപിക്സൽ സെൻസറായിരിക്കും. കുറച്ച് ദിവസങ്ങൾക്ക് മുമ്പുള്ള ചോർച്ച പ്രകാരം, വരാനിരിക്കുന്ന ഫോണിന്റെ ഒരു ബാക്ക് ഡിസൈൻ കാണാൻ കഴിഞ്ഞു. വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ പോലെ കാണപ്പെടുന്ന ഫോണിന്റെ പിൻഭാഗത്ത് ഒരു വെർട്ടിക്കൽ പോക്കോ ബ്രാൻഡിംഗ് വരുന്നു.

പോക്കോ എക്‌സ് 3 ക്യാമറ

പോക്കോ എക്‌സ് 3 ക്യാമറ

"64 എംപി എഐ സൂപ്പർ ക്യാമറ" സർക്കുലർ മൊഡ്യൂളിൽ എഴുതിയിരിക്കുന്നതായി കാണാം. മികച്ച ക്യാമറ സെറ്റപ്പ് വരുന്ന ഫോണായ പോക്കോ എക്സ് 2 നെക്കാൾ പ്രധാന ക്യാമറ ഹാർഡ്‌വെയർ മെച്ചപ്പെടുത്തലുകൾ പോക്കോ എക്സ് 3 ക്യാമറ സെറ്റപ്പിൽ വരില്ലെന്ന് തോന്നുന്നു. 64 മെഗാപിക്സൽ സോണി IMX686 കൂടിയാണ് എക്സ് 2 ലെ പ്രധാന സെൻസർ. എന്നിരുന്നാലും, പുതിയ എക്സ് 3ൽ ബ്രാൻഡ് സമാന സെൻസർ ഉപയോഗിക്കുമോ എന്ന് കാര്യം ഇതുവരെ വ്യക്തമല്ല.

പോക്കോ എക്‌സ് 3 ലീക്കുകൾ

വരാനിരിക്കുന്ന പോക്കോ എക്സ് 3 നെക്കുറിച്ചുള്ള മറ്റൊരു കിംവദന്തിയും 120 ഹെർട്സ് ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയ്‌ക്കൊപ്പം സ്‌നാപ്ഡ്രാഗൺ 765 ചിപ്‌സെറ്റും അവതരിപ്പിക്കുമെന്ന് പറയുന്നു. പുതുതായി കണ്ടെത്തിയ എഫ്‌സി‌സി ലിസ്റ്റിംഗിന് സ്ഥിരീകരിക്കാൻ കഴിയുന്ന കാര്യങ്ങളും ഇതേ ചോർച്ചയിൽ പരാമർശിച്ചു. 64 മെഗാപിക്സലിന്റെ പ്രധാന ക്യാമറ സെറ്റപ്പും 33W ഫാസ്റ്റ് ചാർജിംഗും ഇതിൽ ഉൾപ്പെടുന്നു. അതിനാൽ, പുതിയ ഫോണിലും 120Hz അമോലെഡ് സ്ക്രീൻ കാണാനിടയുണ്ട്, ഇത് എക്സ് 2 ലെ 120 ഹെർട്സ് എൽസിഡി പാനലിനേക്കാൾ വരുന്ന ഒരു പുരോഗതിയാണ്.

Best Mobiles in India

English summary
Apparently Poco has a new mid-range phone coming up. The company has been advertising the phone as a rival to the OnePlus Nord. The phone has also been named-dropped by recent leaks as Poco X3. Now a recent leak of the upcoming Poco phone has released some more specifications.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X