പോക്കോ എക്സ്4 പ്രോ 5ജി മാർച്ച് 28ന് ഇന്ത്യയിലെത്തും; അറിയേണ്ടതെല്ലാം

|

പോക്കോ എക്സ്4 പ്രോ 5ജി മാർച്ച് 28ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. പോക്കോ ഇന്ത്യയുടെ ഔദ്യോഗിക ട്വറ്റർ പേജിലൂടെയാണ് പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചത്. നേരത്തെ തന്നെ പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോൺ ആഗോള വിപണിയിൽ ലോഞ്ച് ചെയ്തിരുന്നു. പിന്നാലെയാണ് പോക്കോ എക്സ്4 പ്രോ 5ജി ഇന്ത്യൻ വിപണിയിലും ലോഞ്ച് ആകുന്നത്. ആഗോള വിപണിയിൽ എത്തിയതിനാൽ ഡിവൈസ് പായ്ക്ക് ചെയ്യുന്ന ഫീച്ചറുകളെക്കുറിച്ച് ഏകദേശ ധാരണ ഇപ്പോൾ തന്നെയുണ്ട്. എന്നാൽ ആഗോള വേരിയന്റുമായി ക്യാമറയിൽ വലിയ വ്യത്യാസവും പോക്കോ എക്സ്4 പ്രോ 5ജി ഇന്ത്യൻ വേരിയന്റിന് ഉണ്ട്. ആഗോള വേരിയന്റ് 108 എംപി പ്രൈമറി ക്യാമറയുമായി വരുമ്പോൾ ഇന്ത്യൻ വേരിയന്റിൽ അത് 64 എംപിയായി കുറയും.

 

പോക്കോ

അടുത്തിടെ ഇന്ത്യയിൽ പുറത്തിറങ്ങിയ റെഡ്മി നോട്ട് 11 പ്രോയുടെ ഫീച്ചറുകളുമായി ഇവയ്ക്ക് സാമ്യം ഉണ്ട്. ഇതിൽ പ്രത്യേകിച്ച് അതിശയിക്കാൻ ഒന്നുമില്ല. മുൻ കാലങ്ങളിലും ഷവോമി, ഓപ്പോ ഫോണുകൾ ഒരേ വിലയിൽ സമാനമായ ഫീച്ചറുകളുമായി വിപണിയിൽ എത്തിയിട്ടുണ്ട്. മാർച്ച് 28ന് ഉച്ചയ്ക്ക് 12 മണിക്കാണ് പോക്കോ എക്സ്4 പ്രോ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണിന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വിലയും ഫീച്ചറുകളും അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

സാംസങ് ഗാലക്സി എ53 5ജി vs വൺപ്ലസ് 9ആർടി vs റിയൽമി ജിടി നിയോ 2: മിഡ് റേഞ്ചിലെ രാജാക്കന്മാർസാംസങ് ഗാലക്സി എ53 5ജി vs വൺപ്ലസ് 9ആർടി vs റിയൽമി ജിടി നിയോ 2: മിഡ് റേഞ്ചിലെ രാജാക്കന്മാർ

പോക്കോ എക്സ്4 പ്രോ 5ജി: വില
 

പോക്കോ എക്സ്4 പ്രോ 5ജി: വില

പോക്കോ എക്സ്4 പ്രോ 5ജിയുടെ മുൻഗാമി ( പോക്കോ എക്സ്3 പ്രോ ) 18,999 രൂപ പ്രൈസ് ടാഗിലാണ് ഇന്ത്യയിൽ എത്തിയത്. അതിനാൽ തന്നെ പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണും ഏകദേശം 20,000 രൂപ വിലയിലായിരിക്കും ഇന്ത്യൻ വിപണിയിൽ എത്തുക. ആഗോള തലത്തിൽ, പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോൺ 299 യൂറോയ്ക്കാണ് (ഏകദേശം 25,300 രൂപ) വിൽപ്പന നടത്തുന്നത്. ആഗോള തലത്തിലെ വിലയേക്കാളും കുറഞ്ഞ നിരക്കിലായിരിക്കും പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലഭ്യമാക്കുക.

ഷവോമി

ഷവോമി തങ്ങളുടെ റെഡ്മി നോട്ട് 11 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിൽപ്പന നടത്തുന്നത് 17,999 രൂപ പ്രൈസ് ടാഗിലാണ്. റെഡ്മി നോട്ട് 11 പ്രോയിലെയും പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണിലെയും ഫീച്ചറുകൾ ഏതാണ്ട് സമാനമാണ്. അതിനാൽ, പോക്കോ ഉയർന്ന വിലയ്ക്ക് പോക്കോ എക്സ്4 പ്രോ 5ജി സ്മാ‍ർട്ട്ഫോൺ ഇന്ത്യയിൽ പുറത്തിറക്കുമെന്ന് കരുതേണ്ടതില്ല.

ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ സാംസങ് ആധിപത്യം, ഷവോമിയെ പിന്തള്ളിയത് എ സീരീസിലൂടെട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ സാംസങ് ആധിപത്യം, ഷവോമിയെ പിന്തള്ളിയത് എ സീരീസിലൂടെ

എക്സ്4

രണ്ട് സ്മാർട്ട്ഫോണുകളും തമ്മിലുള്ള ഒരേയൊരു വ്യത്യാസം റെഡ്മി നോട്ട് 11 പ്രോ സ്മാർട്ട്ഫോണിന് അധിക ഡെപ്ത് സെൻസറും വ്യത്യസ്ത ചിപ്‌സെറ്റും ഉണ്ട് എന്നത് മാത്രമാണ്. റെഡ്മി നോട്ട് 11 പ്രോയിലും പോക്കോ എക്സ്4 പ്രോ 5ജിയിലും ബാക്കിയുള്ള സവിശേഷതകൾ സമാനമാണ്. വരാനിരിക്കുന്ന പോക്കോ ഫോൺ ഫ്ലിപ്കാർട്ട് വഴി വിൽപ്പന നടത്തുമെന്ന് ഏറ്റവും പുതിയ ടീസറും സ്ഥിരീകരിക്കുന്നു.

പോക്കോ എക്സ്4 പ്രോ 5ജി: ഫീച്ചറുകൾ

പോക്കോ എക്സ്4 പ്രോ 5ജി: ഫീച്ചറുകൾ

ഏറ്റവും ജനപ്രിയമായ ഫോണുകളിലൊന്നായ പോക്കോ എക്സ്3 പ്രോയുടെ പിൻഗാമി എന്ന നിലയിലാണ് പോക്കോ എക്സ്4 പ്രോ 5ജി ഇന്ത്യയിലേക്ക് എത്തുന്നത്. ബഡ്ജറ്റ് വിലയിൽ ശക്തമായ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 860 ചിപ്പ്‌സെറ്റ് ഉപയോഗിച്ചാണ് പോക്കോ എക്സ്3 പ്രോ പുറത്തിറക്കിയത്. 2019ലെ മുൻനിര ഫോണുകൾക്ക് കരുത്ത് പകരുന്ന സ്നാപ്ഡ്രാഗൺ 855 എസ്ഒസിയുടെ പരിഷ്കരിച്ച പതിപ്പായിരുന്നു ചിപ്പ്. പോക്കോ എക്സ്4 പ്രോ 5ജിയുടെ ആഗോള മോഡൽ സ്‌നാപ്ഡ്രാഗൺ 695 എസ്ഒസി പായ്ക്ക് ചെയ്യുന്നു. റാം 11 ജിബി വരെ വികസിപ്പിക്കാനുള്ള ഓപ്ഷനും പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുണ്ട്.

അതിശയിപ്പിക്കുന്ന ഫീച്ചറുകളും സമാനതകളില്ലാത്ത പ്രകടനവുമായി പുതിയ ഓപ്പോ കെ10അതിശയിപ്പിക്കുന്ന ഫീച്ചറുകളും സമാനതകളില്ലാത്ത പ്രകടനവുമായി പുതിയ ഓപ്പോ കെ10

അമോലെഡ് ഡിസ്‌പ്ലേ

6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. ഫുൾ എച്ച്‌ഡി പ്ലസ് റെസല്യൂഷനും പോക്കോ എക്സ്4 പ്രോ 5ജിയുടെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. സ്‌ക്രീൻ 1,200 nits പീക്ക് ബ്രൈറ്റ്നസും നൽകുന്നു. 120 Hz റിഫ്രഷ് റേറ്റും പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ ഉണ്ട്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

പോക്കോ എക്സ്4 പ്രോ 5ജി

120 Hz, 360 Hz ടച്ച് സാംപ്ലിങ് റേറ്റും പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണിൽ ഉണ്ട്. സിംഗിൾ പഞ്ച് ഹോൾ ഡിസ്പ്ലെ ഡിസൈനിൽ ആണ് പോക്കോ എക്സ്4 പ്രോ 5ജി വിപണിയിൽ എത്തുന്നത്. മിഡ് റേഞ്ച് സെഗ്മെന്റിലേക്ക് വരുന്ന പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണിൽ 5000 എംഎഎച്ച് ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. 67 W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നു.

റെഡ്മി 10 vs സാംസങ് ഗാലക്സി എം21 2021 എഡിഷൻ vs റിയൽമി നാർസോ 50എ; ബജറ്റ് വിപണിയിലെ ത്രിമൂർത്തികൾറെഡ്മി 10 vs സാംസങ് ഗാലക്സി എം21 2021 എഡിഷൻ vs റിയൽമി നാർസോ 50എ; ബജറ്റ് വിപണിയിലെ ത്രിമൂർത്തികൾ

പ്രൈമറി സെൻസർ

108 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയുൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ആണ് പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ ആഗോള വേരിയന്റ് പായ്ക്ക് ചെയ്യുന്നത്. സെൽഫികൾക്കായി 16 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്. അതേ സമയം പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ എത്തുന്നത് 64 എംപി പ്രൈമറി സെൻസറുമായിട്ടാണെന്ന് ഔദ്യോഗിക ടീസറുകൾ വ്യക്തമാക്കിയിട്ടുണ്ട്. ട്രിപ്പിൾ ക്യാമറ സംവിധാനം തന്നെയായിരിക്കും ഇന്ത്യയിൽ എത്തുന്ന പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക.

Best Mobiles in India

English summary
The Poco X4 Pro 5G will be launched in India on March 28. The launch date of the Poco X4 Pro 5G smartphone has been announced through the official Twitter page of Poco India. Earlier, the Poco X4 Pro 5G smartphone was launched in the global market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X