Home
Mobile

പോക്കോ X5 പ്രോ 5ജിയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ വൻ ഡിസ്കൗണ്ട്; വാങ്ങാൻ 4 കാരണം, വാങ്ങാതിരിക്കാൻ 2 കാരണം

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ സുപരിചിതമായ പേരാണ് പോക്കോ. മികച്ച നിരവധി സ്മാർട്ട്ഫോണുകൾ ഇതിനകം പോക്കോ വിപണിയിൽ അ‌വതരിപ്പിച്ചിട്ടുണ്ട്. താങ്ങാനാകുന്ന വിലയിൽ ആണ് പോക്കോയുടെ ​ഒട്ടുമിക്ക ഫോണുകളും എത്തുന്നത്. പോക്കോ ആരാധകർക്ക് ആവേശം പകരുന്ന ഒരു നീക്കം ഇപ്പോൾ ഫ്ലിപ്പ്കാർട്ടിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുകയാണ്.

22,999 രൂപ പ്രാരംഭ വിലയിൽ പോക്കോ ഇന്ത്യയിൽ അ‌വതരിപ്പിച്ച പോക്കോ എക്സ്5 പ്രോ (Poco X5 Pro) ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. താൽപര്യമുള്ളവർക്ക് ഇപ്പോൾ 19,999 രൂപയ്ക്ക് ഈ 5ജി ഫോൺ വാങ്ങാം. അ‌തായത് 3000 രൂപയുടെ ഡിസ്കൗണ്ടാണ് ഫ്ലിപ്പ്കാർട്ട് നൽകിയിരിക്കുന്നത്.

പോക്കോ X5 പ്രോ 5ജിയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ വൻ ഡിസ്കൗണ്ട്

ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രമാണ് ലഭ്യമാകുക. ആകർഷകമായ ഒട്ടേറെ ഫീച്ചറുകളുമായി എത്തുന്നു എന്നതിനാൽ പോക്കോ എക്സ്5 പ്രോയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഈ ഡിസ്കൗണ്ട്, കുറഞ്ഞ വിലയിൽ 5ജി ഫോൺ അ‌ന്വേഷിക്കുന്നവർക്ക് പരിഗണിക്കാവുന്ന ഒന്നാണ്. ഈ ​ഓഫർ പ്രയോജനപ്പെടുത്തി വാങ്ങാൻ അ‌നുകൂലമായ നാല് കാരണങ്ങളും ന്യൂനതയായി കണക്കാക്കാവുന്ന രണ്ട് കാരണങ്ങളും നോക്കാം.

പോക്കോ എക്സ്5 പ്രോ എന്തുകൊണ്ട് പരിഗണിക്കാം: 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുമായാണ് പോക്കോ X5 പ്രോ എത്തുന്നത്. ഇത് വിലയ്ക്ക് വളരെ ന്യായമാണ്. മികച്ച ഡിസ്പ്ലേ നിറങ്ങൾ ശരിക്കും പോപ്പ് ഔട്ട് ചെയ്യുന്നു, കൂടാതെ സ്‌ക്രീനിന് മികച്ച പീക്ക് ​​ബ്രൈറ്റ്നസും ഉണ്ട്. ഫുൾ HD+ റെസല്യൂഷനിലാണ് പാനൽ പ്രവർത്തിക്കുന്നത്.

ഡൈനാമിക് 120Hz പുതുക്കൽ നിരക്കും ഡോൾബി വിഷനും ഈ പോക്കോ ഫോൺ നൽകുന്നുണ്ട്. കൂടാതെ ഫ്രണ്ടിൽ കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും നൽകുന്നു. പോക്കോ എക്സ്5 പ്രോ സ്‌നാപ്ഡ്രാഗൺ 778G പ്രോസസർ ഉപയോഗിക്കുന്നു എന്നതാണ് അ‌നുകൂലമായ രണ്ടാമത്തെ കാരണം. മികച്ച​ പെർഫോമൻസ് ഇത് ഉറപ്പാക്കുന്നു.

20,000 രൂപയിൽ താഴെ വിലയിൽ എത്തുന്ന സ്മാർട്ട്ഫോണുകളിൽ ഈ ചിപ്‌സെറ്റ് കാണാൻ സാധിക്കില്ല. 25,000 മുതൽ 40,000 രൂപ വരെ വിലയുള്ള ഫോണുകളിലാണ് പൊതുവെ ഈ ചിപ്സെറ്റ് കാണുന്നത്. അ‌തിനാൽത്തന്നെ ഈ വാങ്ങൽ നേട്ടമാണ്. ഗെയിമിങ്ങിൽ ഉൾപ്പെടെ മാന്യമായ പ്രകടനം ഇത് ഉറപ്പാക്കുന്നുണ്ട്.

5,000mAh ബാറ്ററി യൂണിറ്റ് വാഗ്ദാനം ചെയ്യുന്നു എന്നതാണ് മറ്റൊരു അ‌നുകൂല ഘടകം. മതിയായ ബാറ്ററി ​ലൈഫ് ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു തവണ ചാർജ് ചെയ്താൽ ദിവസം മുഴുവൻ ഉപയോഗിക്കാൻ സാധിക്കും. റീട്ടെയിൽ ബോക്സിൽ 67W ഫാസ്റ്റ് ചാർജറും കമ്പനി നൽകുന്നു. അ‌തിനാൽ, ഏകദേശം 15 മിനിറ്റിനുള്ളിൽ 50 ശതമാനം ചാർജ് ചെയ്യാൻ സാധിക്കും.

പോക്കോ X5 പ്രോ 5ജിയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ വൻ ഡിസ്കൗണ്ട്

മാന്യമായ ക്യാമറ എന്നതാണ് അ‌നുകൂലമായ നാലാമത്തെ ഘടകം. ഒരു ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാന് ഇതിലുള്ളത്. 108 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ അ‌ടങ്ങുന്നതാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം. ഇതിൽ 4K വീഡിയോ ഉൾപ്പെടെ ഷൂട്ട് ചെയ്യാം.

പോക്കോ എക്സ്5 പ്രോയ്ക്ക് എതിരായുള്ള ഘടകങ്ങൾ: പ്രീ ഇൻസ്റ്റാൾ ചെയ്ത നിരവധി ആപ്പുകളുമായാണ് പോക്കോ എക്സ്5 പ്രോ എത്തുന്നത്. ഇതിൽ പലതും അ‌ൺഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുമെങ്കിലും ചിലത് ഒഴിവാക്കാനാകില്ല. മികച്ച യൂസർ ഇന്റർഫോസ് ഇഷ്ടപ്പെടുന്നവർക്ക് ഒരുപക്ഷേ ഇതിലെ MIUI അ‌ംഗീകരിക്കാൻ കഴിഞ്ഞേക്കില്ല. ഉപയോഗിക്കാത്ത ആപ്പുകളിൽനിന്നുള്ള നോട്ടിഫിക്കേഷനുകൾ അ‌രോചകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആൻഡ്രോയിഡ് ഒഎസ് പിന്തുണയാണ് മറ്റൊരു എതിർ ഘടകം. ആൻഡ്രോയിഡ് 12 ൽ എത്തിയ പോക്കോ എക്സ്5 പ്രോ രണ്ട് വർഷത്തെ ഒഎസ് പിന്തുണയാണ് നൽകിയിരുന്നത്. ഇപ്പോൾ ഫോൺ ആൻഡ്രോയിഡ് 13 ൽ ലഭ്യമാണ്. എന്നാൽ ആൻഡ്രോയിഡ് 14 വരെയേ ഇത് അ‌പ്ഗ്രേഡ് ചെയ്യാൻ സാധിക്കൂ. എന്നത് ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
Huge discount on Poco X5 Pro smartphone on Flipkart. Launched in India at a starting price of Rs 22,999, this 5G phone is now listed at Rs 19,999. That means Flipkart has given a discount of Rs.3000. This offer is available for a limited time only. It is powered by Snapdragon 778G processor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X