Home
Mobile

പോക്കോയിൽനിന്ന് ഇങ്ങനൊരു ഗംഭീര 5ജി ഫോണോ! 12GB റാം, 256GB സ്റ്റോറേജ്, 64MP ക്യാമറ, 67W ഫാസ്റ്റ് ചാർജിങ്...

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ പ്രധാന സ്മാർട്ട്ഫോൺ ബ്രാൻഡുകളിലൊന്നായ പോക്കോ തങ്ങളുടെ എക്സ്6 5ജിയുടെ പുതിയ വേരിയന്റ് ലോഞ്ച് ചെയ്തു. കഴിഞ്ഞ മാസമാണ് എക്സ്6 സീരീസ് പോക്കോ ഇന്ത്യയിൽ അ‌വതരിപ്പിച്ചത്. സ്നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്സെറ്റ് കരുത്തിൽ എത്തിയ ​5ജി സ്മാർട്ട്ഫോൺ ആണ് പോക്കോ എക്സ്6.

ഇന്ത്യയിൽ കഴിഞ്ഞ മാസം ലോഞ്ച് ചെയ്യുമ്പോൾ രണ്ട് വേരിയന്റുകളിലാണ് പോക്കോ എക്സ്6 5ജി ലഭ്യമാക്കിയത്. 8 ജിബി റാം+ 256ജിബി സ്റ്റോറേജ്, 12 ജിബി റാം+ 512 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുകളായിരുന്നു അ‌വ. എന്നാലിപ്പോൾ ഈ രണ്ട് വേരിയന്റുകൾക്കും ഇടയിൽ നിൽക്കുന്ന ഒരു വേരിയന്റ്കൂടി എത്തിയിരിക്കുന്നു.

പോക്കോയിൽനിന്ന് ഇങ്ങനൊരു ഗംഭീര 5ജി ഫോണോ! 12GB റാം, 256GB സ്റ്റോറേജ്

പ്രാരംഭ വേരിയ​ന്റിനെക്കാൾ കുറച്ചുകൂടി മെച്ചപ്പെട്ട വേരിയന്റ് വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ട് 12GB റാം+ 256GB സ്റ്റോറേജ് കോൺഫിഗറേഷനിലാണ് പുതിയ വേരിയന്റ് പുറത്തിറക്കിയിരിക്കുന്നത്. ഈ പുതിയ വേരിയൻ്റിന് 23,999 രൂപയാണ് വില. എന്നാൽ ഇപ്പോൾ 3000 രൂപ ഡിസ്കൗണ്ട് ഉണ്ട്. അ‌തിനാൽ ഇത് 20,999 രൂപയ്ക്ക് വാങ്ങാം.

പോക്കോ എക്സ്6 5ജിയുടെ 8GB + 256GB അ‌ടിസ്ഥാന വേരിയന്റ് 21,999 രൂപ വിലയിലും 12GB + 512GB ടോപ്പ് എൻഡ് വേരിന്റ് 24,999 രൂപ വിലയിലുമാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഫ്ലിപ്പ്കാർട്ട് വഴി ഉപയോക്താക്കൾക്ക് ഈ 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാം. മിറർ ബ്ലാക്ക്, സ്നോസ്റ്റോം വൈറ്റ് കളർ ഓപ്ഷനുകളിൽ പോക്കോ എക്സ്6 ലഭ്യമാണ്.

പോക്കോയിൽനിന്ന് ഇങ്ങനൊരു ഗംഭീര 5ജി ഫോണോ! 12GB റാം, 256GB സ്റ്റോറേജ്

പോക്കോ എക്സ്6 5ജിയുടെ പ്രധാന ഫീച്ചറുകൾ: പോക്കോയിൽനിന്ന് ഇത്രയും മികച്ച ഒരു സ്മാർട്ട്ഫോണോ എന്ന് അ‌മ്പരപ്പിക്കും വിധത്തിൽ ആകർഷകമായ ഫീച്ചറുകൾ മാന്യമായ വിലയിൽ വാഗ്ദാനം ചെയ്യുന്ന ഒരു സ്മാർട്ട്ഫോൺ ആണ് പോക്കോ എക്സ്6 5ജി (POCO X6 5G). സ്നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്സെറ്റ് ആണ് ഇതിൽ നൽകിയിരിക്കുന്നത്.

6.67 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1800 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, ഗൊറില്ല ഗ്ലാസ് വിക്ടസ്, HDR10+ എന്നീ ഫീച്ചറുകൾ പോക്കോ എക്സ്6 5ജിയിലുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14 ൽ ആണ് പ്രവർത്തനം.

അഡ്രിനോ 710 ജിപിയു ഉള്ള ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്സെറ്റ് 8GB/12GB LPDDR4X റാമും 256GB/512GB UFS 2.2 സ്റ്റോറേജുമായും ജോടിയാക്കിയിരിക്കുന്നു. ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഐആർ ബ്ലാസ്റ്റർ, IP54 റേറ്റിംഗ് എന്നിവയും പോക്കോ എക്സ്6ൽ സജ്ജീകരിച്ചിരിക്കുന്നു.

പോക്കോയിൽനിന്ന് ഇങ്ങനൊരു ഗംഭീര 5ജി ഫോണോ! 12GB റാം, 256GB സ്റ്റോറേജ്

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ, 64എംപി മെയിൻ ക്യാമറ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. OIS ഉള്ള 64MP പ്രൈമറി ക്യാമറയ്ക്കൊപ്പം 120-ഡിഗ്രി FoV ഉള്ള 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസും 2MP മാക്രോ സെൻസറും അ‌ടങ്ങുന്നതാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്. സെൽഫികൾക്കായി 16 എംപി ഫ്രണ്ട് ക്യാമറയുമുണ്ട്.

പ്രോസസർ, ഡിസ്പ്ലേ, ക്യാമറ എന്നിവ കഴിഞ്ഞാൽ പ്രധാനം ബാറ്ററിയാണ്. അ‌വിടെയും പോക്കോ എക്സ്6 ​5ജി നിരാശപ്പെടുത്തുന്നില്ല. 67W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,100mAh ബാറ്ററിയാണ് ഈ ഫോൺ പായ്ക്ക് ചെയ്യുന്നത്. ഒപ്പം 5G, 4G LTE, Wi-Fi, ബ്ലൂടൂത്ത്, GPS, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നീ ഫീച്ചറുകളും നൽകുന്നു.

More from GizBot

Best Mobiles in India

English summary
Poco X6 5G 12GB RAM+ 256GB Storage variant launched in India. Earlier this phone was available in 8GB/12GB and 256GB/512GB storage options. This new variant is priced at Rs 23,999. The Poco X6 was earlier launched in India at a price of Rs 21,999 for the entry-level variant and Rs 24,999 for the top-end variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X