Home
Mobile

വാ, ഡിസ്കൗണ്ടിൽ ഒരു ഫോൺ വാങ്ങിയിട്ട് വരാം! പോക്കോ X6 നിയോ 5ജിക്ക് വിലക്കുറവുമായി ഫ്ലിപ്പ്കാർട്ട്

സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ട് നൽകുന്നതിൽ ഫ്ലിപ്പ്കാർട്ടിന് ഒരു പ്രത്യേക ​വൈദഗ്ധ്യം തന്നെയുണ്ട്. കിടിലൻ സ്മാർട്ട്ഫോണുകൾക്ക് സ്വന്തം നിലയ്ക്ക് ഡിസ്കൗണ്ട് നൽകുന്നതിന് പുറമേ ബാങ്ക് ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും ഇഎംഐ ഓപ്ഷനുകളും വാഗ്ദാനം ചെയ്തും ഫ്ലിപ്പ്കാർട്ട് ആളുകളെ ഫോൺ വാങ്ങാനായി പ്രേരിപ്പിക്കുന്നു. എപ്പോൾ നോക്കിയാലും ഏതെങ്കിലുമൊക്കെ ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ ഡിസ്കൗണ്ടിൽ നൽകിയിട്ടുണ്ടാകും. അ‌തിൽ നമുക്ക് അ‌നുയോജ്യമായ ഫോൺ ഏതെന്ന് നോക്കി തിരിച്ചറിഞ്ഞ് കണ്ടെത്തുക എന്നിടത്താണ് ഉപയോക്താവിന്റെ വിജയം. നിലവിൽ ഫ്ലിപ്പ്കാർട്ടിലെ സ്മാർട്ട്ഫോൺ ഡിസ്കൗണ്ടുകൾ പരിശോധിച്ചാൽ അ‌തിൽ പോക്കോ X6 നിയോ 5ജി (POCO X6 Neo 5G) എന്നൊരു സ്മാർട്ട്ഫോൺ കാണാൻ സാധിക്കും.

ഏറെ ആകർഷകമായ ഡിസ്കൗണ്ട് ഓപ്ഷനുകളാണ് പോക്കോ X6 നിയോ 5ജിക്ക് ഫ്ലിപ്പ്കാർട്ട് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. ഈ വർഷം ഫെബ്രുവരിയിൽ പോക്കോ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഫോൺ ആണ് പോക്കോ X6 നിയോ 5ജി. ഇതിന്റെ 8ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 15,999 രൂപയായിരുന്നു വില.

പോക്കോ X6 നിയോ 5ജിക്ക് വിലക്കുറവുമായി ഫ്ലിപ്പ്കാർട്ട്

അ‌തേപോലെ പോക്കോ X6 നിയോ 5ജിയുടെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഉയർന്ന വേരിയൻ്റും ലഭ്യമാണ്. ഇതിന് 17,999 രൂപയാണ് വില. എന്നാലിപ്പോൾ ഈ രണ്ട് മോഡലുകൾക്കും ഫ്ലിപ്പ്കാർട്ട് ഡിസ്കൗണ്ട് നൽകിയിട്ടുണ്ട്. അ‌ടിസ്ഥാന മോഡൽ 1000 രൂപ ഡിസ്കൗണ്ടിന് ശേഷം 14999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.

പോക്കോ X6 നിയോ 5ജിയുടെ ഉയർന്ന വേരിയന്റിന് 2000 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ട് ആണ് ഫ്ലിപ്പ്കാർട്ട് നൽകിയിരിക്കുന്നത്, അ‌തിനാൽ ഇത് 15999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. അ‌തായത് മുൻപ് കുറഞ്ഞ വേരിയന്റ് ലഭ്യമായിരുന്ന വിലയ്ക്ക് ഇപ്പോൾ ഉയർന്ന വേരിയന്റ് ലഭ്യമാകുന്നു. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ട് വേറെയുമുണ്ട്.

പോക്കോ X6 നിയോ 5ജിക്ക് വിലക്കുറവുമായി ഫ്ലിപ്പ്കാർട്ട്

ഏത് ബാങ്കിന്റെയും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ പോക്കോ ഫോൺ പർച്ചേസ് ചെയ്താലും 1000 രൂപ ഡിസ്കൗണ്ട് കിട്ടും. അ‌തിനാൽ പോക്കോ X6 നിയോ 5ജിയുടെ അ‌ടിസ്ഥാന മോഡൽ 13999 രൂപയ്ക്കും ഉയർന്ന വേരിയന്റ് 14999 രൂപയ്ക്കും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ വാങ്ങാൻ ലഭ്യമാകുന്നു.

പോക്കോ X6 നിയോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1,000 nits പീക്ക് ​ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. മീഡിയടെക് ഡിമെൻസിറ്റി 6080 ചിപ്‌സെറ്റാണ് ഈ 5G സ്മാർട്ട്‌ഫോണിൻ്റെ കരുത്ത്. 12 ജിബി വരെ റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഉള്ളതിനാൽ ​മികച്ച പെർഫോമൻസ് പ്രതീക്ഷിക്കാം.

108 എംപി മെയിൻ ക്യാമറ, 2 എംപി ഡെപ്ത് സെൻസർ എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പോക്കോ എക്സ്6 നിയോ 5ജി വാഗ്ദാനം ചെയ്യുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി IP54 റേറ്റിങ്ങും ഈ പോക്കോ ഫേൺ വാഗ്ദാനം ചെയ്യുന്നു.

പോക്കോ X6 നിയോ 5ജിക്ക് വിലക്കുറവുമായി ഫ്ലിപ്പ്കാർട്ട്

33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി, 3.5mm ഹെഡ്‌ഫോൺ ജാക്ക്, IR ബ്ലാസ്റ്റർ, ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE, ​USB ടൈപ്പ്-സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആസ്ട്രൽ ബ്ലാക്ക്, ഹൊറൈസൺ ബ്ലൂ, മാർഷ്യൻ ഓറഞ്ച് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Poco X6 Neo 5G is a phone launched by Poco India in February this year. At the time of launch, the phone was priced at Rs 15,999 for the base model and Rs 17,999 for the higher variant. Currently, the Poco X6 Neo 5G is available for purchase on Flipkart for Rs 13,999 for the base model and Rs 14,999 for the higher variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X