Home
Mobile

നല്ല ലാഭമുള്ള ഡിസ്കൗണ്ട്! 108MP ക്യാമറ, 5,000mAh ബാറ്ററി, 8GB+128GB 5G ഫോൺ വെറും 10000 രൂപയ്ക്ക്

ബജറ്റ് വിലയിൽ 5ജി ഫോണുകൾ ലഭ്യമാണ് എങ്കിലും അ‌വയ്ക്ക് പലപ്പോഴും പല പരിമിതികളും കാണും. വിലപിടിച്ചുനിർത്തുന്നതിനായി റാം, സ്റ്റോറേജ്, ബാറ്ററി, ക്യാമറ എന്നിവയിലെല്ലാം കാര്യമായ നിയന്ത്രണങ്ങൾ ഉണ്ടാകും. എന്നാൽ 15000 രൂപ വിലയിലുള്ള ഒരു 5ജി ഫോണിൽ സ്വാഭാവികമായും ബജറ്റ് 5ജി ഫോണിലെക്കാൾ സൗകര്യങ്ങൾ ഉണ്ടാകും. അ‌ങ്ങനെ15000 രൂപ വില വിഭാഗത്തിൽ വന്ന ഒരു 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ വെറും 12000 രൂപ വിലയിൽ വാങ്ങാൻ ഉപയോക്താക്കൾക്ക് അ‌വസരം ഒരുങ്ങിയിരിക്കുന്നു. ഫ്ലിപ്പ്കാർട്ടിൽ ആണ് ഈ മികച്ച ഡീൽ ലഭ്യമായിരിക്കുന്നത്.

ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട പോക്കോ 5ജി സ്മാർട്ട്ഫോൺ ആണ് പോക്കോ X6 നിയോ 5ജി (Poco X6 Neo 5G). ഇതിന്റെ 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 15,999 രൂപയും 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 17,999 രൂപയുമായിരുന്നു വില.

108MP ക്യാമറ, 5000mAh ബാറ്ററി, 8GB+128GB 5G ഫോൺ വെറും 10000 രൂപയ്ക്ക്

ഇപ്പോൾ ഏതാണ്ട് 3000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം പോക്കോ X6 നിയോ 5ജി അ‌ടിസ്ഥാന മോഡൽ ഫ്ലിപ്പ്കാർട്ടിൽ 12,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന്റെ 256ജിബി വേരിയന്റിനും ഡിസ്കൗണ്ട് ഉണ്ട്, അ‌ത് 15,499 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ഈ രണ്ട് വേരിയന്റുകൾക്കും ബാങ്ക് ഡിസ്കൗണ്ടും ലഭിക്കും.

തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പോക്കോ X6 നിയോ 5ജി വാങ്ങുന്നവർക്ക് 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ ഈ പോക്കോ 5ജി ഫോണിന്റെ അ‌ടിസ്ഥാന മോഡൽ ഇപ്പോൾ 11999 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാൻ സാധിക്കും. ഇത് കൂടാതെ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്.

108MP ക്യാമറ, 5000mAh ബാറ്ററി, 8GB+128GB 5G ഫോൺ വെറും 10000 രൂപയ്ക്ക്

അ‌ടിസ്ഥാന മോഡലിന് എക്സ്ചേഞ്ച് മൂല്യമായി 8950 രൂപ വരെ ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ പഴക്കം, പ്രവർത്തനക്ഷമത എന്നിവയൊക്കെ വിലയിരുത്തിയാകും അ‌ന്തിമ മൂല്യം തീരുമാനിക്കുക. എങ്കിലും 2000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട് എങ്കിലും നേടാനായാൽ 10000 രൂപ വിലയിൽ ഈ പോക്കോ 5ജി ഫോൺ ലഭ്യമാകും.

എക്സ്ചേഞ്ച് ഡിസ്കൗണ്ട് ഇല്ലാതെ 11999 രൂപ വിലയിലാണ് വാങ്ങുന്നത് എങ്കിൽപ്പോലും പോക്കോ X6 നിയോ 5ജി ഡീൽ ഉപയോക്താക്കൾക്ക് ലാഭകരമാണ്. കാരണം ഇതേ വിലയിൽ ലഭ്യമാകുന്ന മറ്റ് 5ജി ഫോണുകളിൽ ലഭിക്കുന്നതിനെക്കാൾ മികച്ച ഫീച്ചറുകൾ ഈ പോക്കോ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

പോക്കോ X6 നിയോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡിമെൻസിറ്റി 6080 ചിപ്‌സെറ്റാണ് ഈ 5G സ്മാർട്ട്‌ഫോണിൻ്റെ കരുത്ത്. 6.67 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1,000 nits പീക്ക് ​ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. 12ജിബി വരെ റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഈ ഫോൺ നൽകുന്നുണ്ട്.

108MP ക്യാമറ, 5000mAh ബാറ്ററി, 8GB+128GB 5G ഫോൺ വെറും 10000 രൂപയ്ക്ക്

ബജറ്റ് വിലയിൽ ലഭ്യമാകുന്ന ഈ ഫോണിൽ മികച്ച ക്യാമറ സജ്ജീകരണമുണ്ട്. 108 എംപി മെയിൻ ക്യാമറ, 2 എംപി ഡെപ്ത് സെൻസർ എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

IP54 റേറ്റിങ്, 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി, 3.5mm ഹെഡ്‌ഫോൺ ജാക്ക്, IR ബ്ലാസ്റ്റർ, ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G (SA: n1/n3/n5/n8/n28/n40/n78, 5G NSA: n1/n3/n40/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. ആസ്ട്രൽ ബ്ലാക്ക്, ഹൊറൈസൺ ബ്ലൂ, മാർഷ്യൻ ഓറഞ്ച് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

Best Mobiles in India

English summary
Poco X6 Neo 5G is a phone launched by Poco in India in March 2024. Its base model with 8GB RAM and 128GB storage was priced at Rs 15,999 and the 12GB + 256GB variant was priced at Rs 17,999. Now the base model is listed on Flipkart at a discounted price of Rs 12,999. You will also get a bank discount of Rs 1000. So you can buy it for Rs 11,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X