Home
Mobile

'ആൾമാറാട്ടക്കാരൻ' ഇന്ത്യയിലെത്തുന്ന തീയതി പുറത്ത്! പോക്കോ X6 നിയോ, പോക്കോ F6 ലോഞ്ച് ​ടൈം ​ലൈൻ

വിവിധ സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ ഇഷ്ടവിപണിയാണ് ഇന്ത്യ. ഇന്ത്യക്കാരുടെ അ‌ഭിരുചികൾ മനസിലാക്കിക്കൊണ്ട് സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നതിൽ എല്ലാ മൊ​ബൈൽ ബ്രാൻഡുകളും മത്സരിക്കുന്നു. രാജ്യത്തെ സ്മാർട്ട്ഫോൺ വിപണിയിലെ പ്രധാന പേരുകളിലൊന്നാണ് പോക്കോ. നിരവധിപേർ പോക്കോ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നു. അ‌ങ്ങനെയുള്ള പോക്കോ പുതിയ രണ്ട് സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ പോകുന്നു.

കഴിഞ്ഞമാസം പോക്കോ തങ്ങളുടെ പോക്കോ എക്സ്6 സീരീസ് ​(Poco X6 series) ലോഞ്ച് ചെയ്യുകയുണ്ടായി. രണ്ട് സ്മാർട്ട്ഫോണുകളാണ് അ‌ന്ന് ഈ സീരീസിൽ ലോഞ്ച് ചെയ്തത്. പോക്കോ എക്സ്6 (Poco X6), പോക്കോ എക്സ്6 പ്രോ (Poco X6 Pro) എന്നിവയായിരുന്നു അ‌വ.

'ആൾമാറാട്ടക്കാരൻ' ഇന്ത്യയിലെത്തുന്ന തീയതി പുറത്ത്!

അ‌ടുത്തിടെ പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകൾ പ്രകാരം പോക്കോ എക്സ്6 സീരീസിൽ ഒരു സ്മാർട്ട്ഫോൺ കൂടി വരുന്നുണ്ട്. പോക്കോ എക്സ്6 നിയോ ( Poco X6 Neo ) എന്നാണ് ഈ മൂന്നാമത്തെ സ്മാർട്ട്ഫോണിന്റെ പേര്. ഈ ഫോണിൻ്റെ ലോഞ്ച് ടൈംലൈൻ ഈയിടെ ടിപ്പ് ചെയ്തിരുന്നു.

ഇപ്പോൾ മറ്റൊരു ടിപ്സ്റ്ററും പോക്കോ എക്സ്6 നിയോ ലോഞ്ച് ​ടൈം​ലൈൻ വെളിപ്പെടുത്തിയിരിക്കുന്നു. അ‌തോടൊപ്പം പോക്കോ എഫ്6 (Poco F6)എന്നൊരു സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിലേക്ക് എത്താൻ പോകുന്നതായും ടിപ്സ്റ്റർ പറയുന്നു. ടെക് ഇൻഫ്ലുവൻസറായ യോഗേഷ് ബ്രാർ ആണ് ഈ രണ്ട് സ്മാർട്ട്ഫോണുകളുടെയും ലോഞ്ച് ​ടൈം​ലൈൻ പ്രവചിച്ചിരിക്കുന്നത്.

പോക്കോ എക്സ് 6 നിയോ മാർച്ചോടെ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് യോഗേഷ് ബ്രാർ പറയുന്നത്. മുൻപ് പുറത്തുവന്ന ലീക്ക് റിപ്പോർട്ടും സമാന കാലയളവ് തന്നെയാണ് പ്രവചിച്ചിരിക്കുന്നത്. ഇത് കൂടാതെ, പോക്കോ F6 ജൂലൈയിൽ ഇന്ത്യയിൽ എത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. എന്നാൽ, ഈ ഹാൻഡ്‌സെറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും അ‌ദ്ദേഹത്തിനറിയില്ല.

അ‌തേസമയം, പോക്കോ എക്സ്6 സീരീസിൽ വരാൻ പോകുന്ന എക്സ്6 നിയോ സ്മാർട്ട്ഫോണിനെ ചുറ്റിപ്പറ്റി ഏറെ നാളായി പലവിധത്തിലുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇത് ഒരു ആൾമാറാട്ടക്കാരൻ സ്മാർട്ട്ഫോൺ എന്നതാണ് അ‌തിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം. അ‌തായത് ഇതിന് മുൻപ് പല പേരുകളിൽ ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങിയിട്ടുണ്ടത്രേ.

റെഡ്മി നോട്ട് 13R പ്രോയുടെ റീബ്രാൻഡഡ് പതിപ്പായിരിക്കും പോക്കോ എക്സ്6 നിയോ എന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുള്ളത്. റെഡ്മി നോട്ട് 13R പ്രോയുടെ പ്രത്യേകത എന്തെന്നാൽ, മുൻപ് പുറത്തിറക്കിയ ഒരു ഫോൺ തന്നെ മറ്റൊരു പേരിൽ ഷവോമി വീണ്ടും പുറത്തിറക്കി, അ‌താണ് റെഡ്മി 13r പ്രോ എന്നാണ് പറയപ്പെടുന്നത്.

'ആൾമാറാട്ടക്കാരൻ' ഇന്ത്യയിലെത്തുന്ന തീയതി പുറത്ത്!

ഏതാനും മാസങ്ങൾക്ക് മുൻപ് ഷവോമി റെഡ്മി നോട്ട് 13 ലോഞ്ച് ചെയ്തിരുന്നു. പിന്നീട് അതേ ഹാർഡ്‌വെയർ സവിശേഷതകളോടെ പുതിയ ബാക്ക് പാനൽ ഡിസൈൻ നൽകിയാണ് പുതിയ റെഡ്മി നോട്ട് 13ആർ പ്രോ അ‌വതരിപ്പിച്ചിരിക്കുന്നത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതേ റെഡ്മി നോട്ട് 13ആർ പ്രോയാണ് ഇപ്പോൾ പോക്കോ എക്സ്6 നിയോയായി ഇന്ത്യയിൽ എത്താൻ പോകുന്നത്.

അ‌തിനാൽത്തന്നെ വരാൻ പോകുന്ന പോക്കോ എക്സ്6 നിയോയിൽ ഉണ്ടാകുന്ന ഫീച്ചറുകൾ എന്തായിരിക്കും എന്ന് ഇതിനകം വ്യക്തമാണ്. എന്ത് വിലയിലായിരിക്കും ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കുക എന്നതാണ് ഇനി അ‌റിയാനുള്ളത്. റെഡ്മി നോട്ട് 13r പ്രോയുടെ ഫീച്ചറുകളുടെ അ‌ടിസ്ഥാനത്തിൽ ​പോക്കോ എക്സ്6 നിയോയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ പരിചയപ്പെടാം.

'ആൾമാറാട്ടക്കാരൻ' ഇന്ത്യയിലെത്തുന്ന തീയതി പുറത്ത്!

പോക്കോ എക്സ്6 നിയോയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: 6.67 ഇഞ്ച് OLED ഡിസ്‌പ്ലേ, പഞ്ച്-ഹോൾ ഡിസൈൻ, 120Hz വരെ റിഫ്രഷ് റേറ്റ്, 1,000 നിറ്റ്സ് ​ബ്രൈറ്റ്നസ്, മാലി-G57 MC2 ജിപിയുവുമായി ജോടിയാക്കിയ മീഡിയടെക് ഡിമെൻസിറ്റി 6080 ചി​പ്സെറ്റ്, 108MP പ്രൈമറി ക്യാമറയും 2MP ഡെപ്ത് സെൻസറും അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ, 16MP ഫ്രണ്ട് ക്യാമറ.

67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 5,000 mAh ബാറ്ററി, സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ലൈറ്റ് സെൻസർ, ഗ്രാവിറ്റി സെൻസർ, ഡിസ്റ്റൻസ് സെൻസർ, ബ്ലൂടൂത്ത്, ഗ്ലോനാസ്, ഗലീലിയോ, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, വൈഫൈ, ജിപിഎസ് എന്നിവ പ്രതീക്ഷിക്കാം. ഒരു ബജറ്റ് 5 ജി സ്മാർട്ട്‌ഫോണായിട്ടാകും പോക്കോ എക്സ്6 നിയോയും അ‌വതരിപ്പിക്കപ്പെടുക.

More from GizBot

Best Mobiles in India

English summary
Poco X6 Neo and Poco F6 Coming to India Soon The launch time line of these smartphones in India is available. Tech influencer Yogesh Brar has predicted the launch timeline of these two smartphones. Reports have emerged that the Poco X6 Neo will be a rebranded version of the Redmi Note 13R Pro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X