Home
Mobile

വിടല്ലേ... ബെസ്റ്റ് ഓഫറാണ്! പോക്കോ X7 5G ഇപ്പോൾ 3000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാം

കഴിഞ്ഞ മാസം പോക്കോ ഇന്ത്യയിൽ തങ്ങളുടെ X7 സീരീസ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കുകയുണ്ടായി. ആകെ രണ്ട് മോഡലുകളാണ് അ‌തിൽ ഉണ്ടായിരുന്നത്. പോക്കോ X7 5ജി (POCO X7 5G), പോക്കോ X7 പ്രോ 5ജി (POCO X7 Pro 5G) എന്നിവയായിരുന്നു അ‌വ. ഇതിൽ പോക്കോ X7 5ജി 25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലും പ്രോ മോഡൽ 30000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലും ആണ് അ‌വതരിപ്പിക്കപ്പെട്ടത്. ഇതിൽ ​സ്റ്റാന്റേർഡ് മോഡൽ ഇപ്പോൾ 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ അ‌വസരം വന്നിരിക്കുന്നു.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് പോക്കോ X7 5ജിയുടെ 8GB+ 128GB അ‌ടിസ്ഥാന മോഡലിന് 21,999 രൂപയും 8GB+ 256GB മോഡലിന് 23,999 രൂപയുമായിരുന്നു വില. ഇപ്പോൾ ഇതിന്റെ അ‌ടിസ്ഥാന മോഡൽ 2000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം വെറും 19999 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

വിടല്ലേ ബെസ്റ്റ് ഓഫറാണ്! പോക്കോ X7 5G 3000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാം

2000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ, 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ പോക്കോ X7 5ജിയുടെ അ‌ടിസ്ഥാന മോഡൽ ഇപ്പോൾ ആകെ 3000 രൂപ വിലക്കുറവിന് ശേഷം വെറും 18999 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാനാകും. പോക്കോ യെല്ലോ, കോസ്മിക് സിൽവർ, ഗ്ലേസിയർ ഗ്രീൻ നിറങ്ങളിൽ ആണ് ഈ ഫോൺ ലഭ്യമാകുക.

പോക്കോ X7 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.67-ഇഞ്ച് (2712×1220 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 2560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 3000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 1920Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 12-ബിറ്റ് കളർ ഡെപ്ത്, ഡോൾബി വിഷൻ, HDR10+, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

വിടല്ലേ ബെസ്റ്റ് ഓഫറാണ്! പോക്കോ X7 5G 3000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാം

2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്രാ 4nm പ്രൊസസർ ആണ് പോക്കോ X7 5ജിയുടെ കരുത്ത്.
മാലി-G615 MC2 ജിപിയു, 8GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

ക്യാമറകളുടെ കാര്യമെടുത്താൽ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് പോക്കോ X7 5ജിയിൽ ഒരുക്കിയിരിക്കുന്നത്. അ‌തിൽ സോണി LYT-600 സെൻസർ, f/1.5 അപ്പർച്ചർ എന്നിവയുള്ള 50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ, 2MP മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഫ്രണ്ടിൽ 20MP ക്യാമറയും ഉണ്ട്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് പോക്കോ X7 5ജി എത്തുന്നത്. രണ്ട് ആൻഡ്രോയിഡ് അ‌പ്ഡേറ്റുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നതിനാൽ ആൻഡ്രോയിഡ് 15, 16 എന്നിവ ലഭ്യമാണ്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.

വിടല്ലേ ബെസ്റ്റ് ഓഫറാണ്! പോക്കോ X7 5G 3000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാം

ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ​ടൈപ്പ്-സി, പൊടി, ജല പ്രതിരോധത്തിനായി IP66 + IP68 + IP69 റേറ്റിങ്, NFC, 45W വയേർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 5500 mAh, ബാറ്ററി എന്നീ ഫീച്ചറുകളും പോക്കോ X7 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. 20000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ വങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് ഇത് പരിഗണിക്കാവുന്നതാണ്.

Best Mobiles in India

English summary
The launch price of Poco X7 5G was Rs 21,999 for the 8GB+128GB base model and Rs 23,999 for the 8GB+256GB model. Now its base model is listed on Flipkart at just Rs 19,999 after a direct discount of Rs 2,000. There is also a bank discount of Rs 1,000 available. So, its base model can be purchased for just Rs 18,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X