കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഇത് കൊള്ളാം! പോക്കോ X7 പ്രോ 5ജി ഏറ്റവും വിലക്കുറവിൽ വിൽക്കുന്നു
കത്തിക്കാളുന്ന വെയിലിൽ നിന്ന് രക്ഷതേടി ആളുകൾ എസിയെ തേടി എത്തുന്നതുപോലെ, ഉയർന്ന വിലയിൽ എത്തുന്ന സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ നിരവധി പേർ ഫ്ലിപ്പ്കാർട്ടിനെ തേടി എത്താറുണ്ട്. കാരണം ഫ്ലിപ്പ്കാർട്ടിൽ എന്തെങ്കിലുമൊക്കെ ഓഫർ സെയിൽ എപ്പോഴും ഉണ്ടാകും. ഈ സെയിലുകളിലെ കിടിലൻ ഡീലുകൾ ഉപയോഗപ്പെടുത്തിയാൽ ഇഷ്ടപ്പെടുന്ന ഒരു സ്മാർട്ട്ഫോൺ യഥാർഥ വിലയെക്കാൾ വളരെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ സാസാ ലിലി സെയിൽ (Flipkart Sasa Lele Sale 2025) നടക്കുകയാണ്. ഈ അവസരം പ്രയോജനപ്പടുത്തി ഉപയോക്താക്കൾക്ക് ഒരു കിടിലൻ സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കും.
മേയ് 8 വരെയാണ് ഫ്ലിപ്പ്കാർട്ടിൽ ഈ പ്രത്യേക സമ്മർ സെയിൽ ഓഫറുകൾ ലഭ്യമാകുക. പ്രമുഖ ബ്രാൻഡുകളുടെ വിവിധ സെഗ്മെന്റുകളിലെ കിടിലൻ സ്മാർട്ട്ഫോണുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാൻ ഈ ഫ്ലിപ്പ്കാർട്ട് സാസാ ലീലീ സെയിൽ ഒരു സുവർണാവസരമാണ്. നിരവധി മികച്ച ഡീലുകൾ ഇവിടെ കണ്ടെത്താൻ സാധിക്കും. അതിൽ പോക്കോയുടെ വകയായി ലഭ്യമാക്കിയിട്ടുള്ള മികച്ച ഡീലുകളിലൊന്ന് ഇവിടെ പരിചയപ്പെടാം.

ഈ വർഷത്തിന്റെ തുടക്കത്തിൽ, അതായത് 2025 ജനുവരിയിൽ പോക്കോ X7 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടു. പോക്കോ X7 (POCO X7 5G), പോക്കോ X7 പ്രോ ( POCO X7 Pro 5G) എന്നിങ്ങനെ രണ്ട് 5ജി ഫോണുകളാണ് ഇതിൽ ഉണ്ടായിരുന്നത്.
അതിൽ പോക്കോ X7 പ്രോ 5ജി ഇപ്പോൾ 4000 രൂപയിലേറെ ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ ഫ്ലിപ്പ്കാർട്ട് സാസാ ലിലി സെയിൽ അവസരം ഒരുക്കിയിരിക്കുന്നു. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് പോക്കോ X7 പ്രോ 5ജിയുടെ 8GB+ 256GB വേരിയന്റിന് 27,999 രൂപയും 12GB+ 256GB വേരിയന്റിന് 29,999 രൂപയുമായിരുന്നു വില.
ഇപ്പോൾ ഓഫർ സെയിൽ നടക്കുന്നതിനാൽ ലോഞ്ച് വിലയെക്കാൾ ഏതാണ്ട് 4000 രൂപ വിലക്കുറവിലാണ് പോക്കോ X7 പ്രോ 5ജി മോഡൽ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് അടിസ്ഥാന മോഡൽ 23999 രൂപ വിലയിലും ഉയർന്ന വേരിയന്റ് 25999 രൂപ വിലയിലും ലിസ്റ്റ് ചെയ്തിരിക്കുന്നു. ഫ്ലിപ്പ്കാർട്ടിലെ പോക്കോ X7 പ്രോ 5ജി ഡീൽ കാണാനും സ്വന്തമാക്കാനും POCO X7 Pro 5G എന്നതിൽ ക്ലിക്ക് ചെയ്യുക.
ഇത് കൂടാതെ തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് 5 ശതമാനം ക്യാഷ്ബാക്കും ലഭ്യമാക്കിയിരിക്കുന്നു. ഇതിനെല്ലാം പുറമേ കൂടുതൽ വിലക്കുറവ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താം. പരമാവധി 14800 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ പഴക്കം, പ്രവർത്തനക്ഷമത, മോഡൽ എന്നിങ്ങനെ പല കാര്യങ്ങൾ വിലയിരുത്തിയ ശേഷമാകും അന്തിമമൂല്യം നിശ്ചയിക്കുക എന്നകാര്യം ശ്രദ്ധിക്കുക.
ലോഞ്ച് ഓഫർ സഹിതമുള്ള വിലയെക്കാൾ കുറഞ്ഞ വിലയിലാണ് ഈ ഓഫർ സെയിലിൽ പോക്കോ X7 പ്രോ ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട. ലോഞ്ച് സമയത്ത് പരമാവധി 2000 രൂപ മാത്രമാണ് ഈ ഫോണിന് ബാങ്ക് ഡിസ്കൗണ്ട് ഉണ്ടായിരുന്നത്. കൂടാതെ 1000 രൂപ കൂപ്പൺ ഡിസ്കൗണ്ടും ഉണ്ടായിരുന്നു.
ആകെ 3000 രൂപ ഡിസ്കൗണ്ടിന് ശേഷം 24999 രൂപ വിലയിലാണ് ലോഞ്ച് സമയത്ത് ഈ ഫോൺ ലഭ്യമായിരുന്നത്. എന്നാലിപ്പോൾ യാതൊരു ബാങ്ക് കാർഡിന്റെയും സഹായം ഇല്ലാതെ തന്നെ ലോഞ്ച് ഓഫറുകൾ സഹിതം ലഭ്യമായിരുന്നതിനെക്കാൾ 1000 രൂപ വിലക്കുറവിൽ ആണ് പോക്കോ X7 പ്രോ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ ആകെ 5000 രൂപയ്ക്ക് മേൽ വിലക്കുറവ് ലഭിക്കും.
പോക്കോ യെല്ലോ, നെബുല ഗ്രീൻ, ഒബ്‌സിഡിയൻ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ആണ് പോക്കോ X7 പ്രോ 5ജി വാങ്ങാൻ ലഭ്യമാകുക. മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്രാ 4nm പ്രൊസസർ കരുത്താക്കിയാണ് ഈ സ്മാർട്ട്ഫോൺ എത്തിയിരിക്കുന്നത്. ഈ ചിപ്സെറ്റ് സഹിതം എത്തിയ ആദ്യ സ്മാർട്ട്ഫോണുകളുടെ നിരയിൽ ഈ സ്മാർട്ട്ഫോണും ഉൾപ്പെടുന്നു.
പോക്കോ X7 പ്രോ 5ജിയുടെ (POCO X7 Pro 5G) പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് (2712×1220 പിക്‌സൽ) 1.5K OLED ഡിസ്‌പ്ലേ ആണ് ഇതിലുള്ളത്. HDR10+ പിന്തുണ, 480Hz വരെ ടച്ച് സാംപ്ലിംഗ് റേറ്റ്, 2560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 1920Hz PWM ഡിമ്മിങ്, 3200 വരെ നൈറ്റ് ബൈ ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്.

കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ ആണ് പോക്കോ എക്സ്7 പ്രോ 5ജിയുടെ ഡിസ്പ്ലേയ്ക്ക് നൽകിയിരിക്കുന്നത്.
3.25GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്രാ 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. മാലി G720 MC6 ജിപിയു, 8GB / 12GB LPDDR5X റാം, 256GB UFS 4.0 സ്റ്റോറേജ്, 5000mm² സ്റ്റെയിൻലെസ് സ്റ്റീൽ VC കൂളിംഗ്, അൾട്രാ-തിൻ 3D ഐസ്‌ലൂപ്പ് സിസ്റ്റം എന്നിവയും ഇതിലുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ പോക്കോ എക്സ് 7 സീരീസിലെ ഈ പ്രോ മോഡൽ വാഗ്ദാനം ചെയ്യുന്നത്. അതിൽ 1/1.95″ സോണി LTY-600 സെൻസർ, f/1.5 അപ്പേർച്ചർ, OIS, EIS, എന്നിവയുള്ള 50MP െമയിൻ ക്യാമറ, f/2.2 അപ്പേർച്ചർ ഉള്ള 8MP അൾട്രാ വൈഡ് ക്യാമറ, 4K 60fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ f/2.2 അപ്പേർച്ചർ, 1/4″ OV20B സെൻസറോട് കൂടിയ 20MP ക്യാമറയുമുണ്ട്.
AI നോട്ട്സ്, AI റെക്കോർഡർ, AI ഇന്റർപ്രെറ്റർ, AI സബ്‌ടൈറ്റിലുകൾ തുടങ്ങിയ നിരവധി AI ഫീച്ചറുകൾ സഹിതം ആൻഡ്രോയിഡി 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ OS 2 ഔട്ട് ഓഫ് ബോക്‌സിൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 3 വർഷത്തെ OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് പോക്കോ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66 + IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി, NFC എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
90W ഫാസ്റ്റ് ചാർജിംഗുള്ള 6550mAh ബാറ്ററിയാണ് പോക്കോ X7 പ്രോ 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. 45 മിനിറ്റിനുള്ളിൽ ഫോൺ 100% വരെ ചാർജ് ചെയ്യാൻ കഴിയും. നാല് വർഷത്തെ ഡ്യൂറബിൾ ലോംഗ് സൈക്കിൾ, 1600 മടങ്ങ് അൾട്രാ-ലോംഗ് സർവീസ് ലൈഫ് എന്നിവ ഇതിലെ ബാറ്ററി വാഗ്ദാനം ചെയ്യുന്നുണ്ട്.
അഫിലിയേറ്റ് വെളിപ്പെടുത്തൽ
ഈ വെബ്സൈറ്റിലെ അഫിലിയേറ്റ് ലിങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ നിന്ന് ഗിസ്ബോട്ട് കമ്മീഷൻ നേടുന്നു. പ്രോഡക്ടുകൾ സത്യസന്ധമായ അഭിപ്രായങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, യാതൊരു അധിക ചെലവുമില്ലാതെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.


Click it and Unblock the Notifications