Home
Mobile

ലോഞ്ച് വിലയെക്കാൾ 5200 രൂപ കുറവ്! X8 പ്രോ വന്നതിന് പിന്നാലെ പോക്കോ X7 പ്രോയ്ക്ക് ഡിസ്കൗണ്ട്

കഴിഞ്ഞ ദിവസം പോക്കോ തങ്ങളുടെ X8 പ്രോ സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു, പേ​ക്കോ X8 പ്രോ, പോക്കോ X8 പ്രോ മാക്സ് എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ പുതിയ സീരീസിൽ എത്തിയത്. പുതിയ X8 പ്രോ വന്നതിന് പിന്നാലെ മുൻ മോഡലായ പോക്കോ X7 പ്രോയ്ക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഡിസ്കൗണ്ടും വിലക്കുറവും ലഭ്യമായിട്ടുണ്ട്. പുതിയ പോക്കോ X8 പ്രോയുടെ 8GB + 256GB മോഡലിന് 32,999 രൂപയും 12GB + 256GB മോഡലിന് 35,999 രൂപയുമാണ് വില.

പുതിയ X8 പ്രോ മോഡലിനെക്കാൾ വളരെ കുറഞ്ഞ വിലയിൽ വാങ്ങാമെന്നതാണ് പോക്കോ X7 പ്രോ ഡീലിനെ പ്രസക്തമാക്കുന്നത്. ലോഞ്ച് വിലയെക്കാൾ ഏകദേശം 5200 രൂപ വിലക്കുറവിൽ പോക്കോ X7 പ്രോ വാങ്ങാനാകും. പോക്കോ X7 പ്രോ 5ജിയുടെ 8GB+ 256GB വേരിയന്റിന് 27,999 രൂപയും 12GB+ 256GB വേരിയന്റിന് 29,999 രൂപയുമായിരുന്നു ലോഞ്ച് സമയത്തെ വില.

X8 പ്രോ വന്നതിന് പിന്നാലെ പോക്കോ X7 പ്രോയ്ക്ക് ഡിസ്കൗണ്ട്
Also Read

നിലവിൽ ലോഞ്ച് വിലയെക്കാൾ വളരെ കുറഞ്ഞ വിലയിലാണ് ഫ്ലിപ്പ്കാർട്ടിൽ പോക്കോ X7 പ്രോ വിൽക്കുന്നത്. ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം, 8GB+ 256GB അ‌ടിസ്ഥാന വേരിയന്റ് 23999 രൂപ വിലയിലും 12GB + 256GB വേരിയന്റ് 25,999 രൂപ വിലയിലും ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 1200 രൂപ ബാങ്ക് ഡിസ്കൗണ്ടും പോക്കോ X7 പ്രോയ്ക്ക് ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 22799 രൂപ വിലയിൽ വാങ്ങാനാകും, ഇത് ലോഞ്ച് ചെയ്തപ്പോൾ ഉണ്ടായിരുന്നതിനെക്കാൾ ഏകദേശം 5200 രൂപയോളം കുറഞ്ഞ വിലയാണ്. പുതിയ X8 പ്രോയുടെ അ‌ടിസ്ഥാന മോഡലിന്റെ 32,999 രൂപ എന്ന വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 10000 രൂപയിലധികം വിലക്കുറവിൽ X7 പ്രോ വാങ്ങാനാകും.

X8 പ്രോ വന്നതിന് പിന്നാലെ പോക്കോ X7 പ്രോയ്ക്ക് ഡിസ്കൗണ്ട്
Also Read

പ്രധാന ഫീച്ചറുകൾ

3.25GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്രാ 4nm പ്രൊസസർ ആണ് ​X7 പ്രോ മോഡലിന്റെ കരുത്ത്. 6.67 ഇഞ്ച് (2712×1220 പിക്‌സൽ) 1.5K OLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, HDR10+ പിന്തുണ, 2560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 3200 വരെ നൈറ്റ് ബൈ ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

1/1.95″ സോണി LTY-600 സെൻസർ, f/1.5 അപ്പേർച്ചർ, OIS, EIS, എന്നിവയുള്ള 50MP ​െ​മയിൻ ക്യാമറ, f/2.2 അപ്പേർച്ചർ ഉള്ള 8MP അൾട്രാ വൈഡ് ക്യാമറ, 4K 60fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചർ, 1/4″ OV20B സെൻസറോട് കൂടിയ 20MP ഫ്രണ്ട് ക്യാമറയും പോക്കോ X7 പ്രോ 5ജിയിൽ ഉണ്ട്.

മാലി G720 MC6 ജിപിയു, LPDDR5X റാം, UFS 4.0 സ്റ്റോറേജ്, 5000mm² സ്റ്റെയിൻലെസ് സ്റ്റീൽ VC കൂളിംഗ്, അൾട്രാ-തിൻ 3D ഐസ്‌ലൂപ്പ് സിസ്റ്റം, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, പൊടി, ജല പ്രതിരോധത്തിനായി IP66 + IP68 + IP69 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

Also Read
X8 പ്രോ വന്നതിന് പിന്നാലെ പോക്കോ X7 പ്രോയ്ക്ക് ഡിസ്കൗണ്ട്

ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE, 90W ഫാസ്റ്റ് ചാർജിംഗിനൊപ്പം 6550mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർ ഒഎസിലാണ് പ്രവർത്തനം. നെബുല ഗ്രീൻ, ഒബ്‌സിഡിയൻ ബ്ലാക്ക്, യെല്ലോ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
The Poco X7 Pro is now available at a discount of over Rs 10,000 over the new Poco X8 Pro. The new Poco X8 Pro is priced at Rs 32,999 for the 8GB + 256GB model and Rs 35,999 for the 12GB + 256GB model. Meanwhile, the Poco X7 8GB + 256GB base variant is listed at Rs 23,999 and the 12GB + 256GB variant is listed at Rs 25,999, with a bank discount of Rs 1,200.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X