ഡൈമെൻസിറ്റി 8500-അൾട്ര പ്രോസസർ കരുത്തിൽ പോക്കോ X8 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
പോക്കോ X8 പ്രോ സീരീസിന്റെ ഭാഗമായി പോക്കോ X8 പ്രോ (POCO X8 Pro) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. പോക്കോ X8 പ്രോ മാക്സ് എന്നൊരു മോഡലും ഇതോടൊപ്പം ലോഞ്ച് ചെയ്തിട്ടുണ്ട്. പ്രോ മാക്സ് മോഡലിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് പോക്കോ X8 പ്രോ മോഡൽ. ഡിസ്പ്ലേ, പ്രോസസർ, ബാറ്ററി ശേഷി എന്നിവയിലാണ് ഇരുമോഡലുകളും തമ്മിൽ പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത്. ഇപ്പോൾ വന്ന രണ്ട് മോഡലുകളിൽ താരതമ്യേന കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായ പോക്കോ X8 പ്രോയുടെ കരുത്ത് പുത്തൻ ഡൈമെൻസിറ്റി 8500-അൾട്രാ പ്രോസസർ ആണ്.
ഡൈമെൻസിറ്റി 8500-അൾട്രാ പ്രോസസർ സഹിതം എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണാണ് പോക്കോ X8 പ്രോ. , 2 ദശലക്ഷത്തിലധികം AnTuTu സ്‌കോർ ഇതിനുണ്ട്. 5300 mm² VC കൂളിംഗ് സിസ്റ്റത്തോടുകൂടിയ 3D ഐസ്-ലൂപ്പ് കൂളിംഗ് സിസ്റ്റം, വൈൽഡ്‌ബൂസ്റ്റ് ഒപ്റ്റിമൈസേഷൻ എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

LPDDR5 അൾട്രാ റാമും UFS 4.1 സ്റ്റോറേജും പൊടി- ജല പ്രതിരോധത്തിനായി IP66/IP68/IP69/IP69K റേറ്റിങ്ങും ഇതിലുണ്ട്. മെറ്റൽ ഫ്രെയിമും ഗ്ലാസ് ബാക്ക് പാനലും ആണ് ഫോണിന് നൽകിയിരിക്കുന്നത്. വലിയ വൃത്താകൃതിയിലുള്ള കോർണർ, ഇടുങ്ങിയ ബെസൽ എന്നിവയും ഇതിനുണ്ട്. പോക്കോ X8 Pro അയൺ മാൻ ലിമിറ്റഡ് എഡിഷനും ഇതോടൊപ്പം കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
ഒരു കവചമുള്ള വൈബ്, മെറ്റാലിക് ടെക്സ്ചറുകൾ, ഒരു മാച്ചിംഗ് കേസ്, ഒരു മാച്ചിംഗ് UI എന്നിവയോടുകൂടിയ സ്വർണ്ണ കറുപ്പ് നിറത്തിൽ ആണ് അയൺ മാൻ ലിമിറ്റഡ് എഡിഷൻ എത്തുന്നത്. ബോക്സിൽ USB കേബിളും ഒരു സവിശേഷ സിം എജക്ടർ ഉപകരണവും ഉണ്ട്, ഇതെല്ലാം ഒരു പ്രത്യേക ബോക്സിൽ ആണ് എത്തുന്നത്.

പ്രധാന ഫീച്ചറുകൾ
6.59-ഇഞ്ച് (2756 x 1268 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2560Hz വരെ ഇൻസ്റ്റന്റ് സാമ്പിൾ റേറ്റ്, ഡോൾബി വിഷൻ, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, 3500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
3.4GHz ഒക്ടാ-കോർ ഡൈമെൻസിറ്റി 8500-അൾട്രാ 4nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. ആം മാലി-G720 MC8 GPU, 8GB / 12GB LPDDR5X അൾട്രാ റാം, 256GB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസ് 3-യിൽ ആണ് പ്രവർത്തനം.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഉള്ളത്. അതിൽ 1/1.95″ IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.59 അപ്പേർച്ചർ, OIS, EIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി OV20B സെൻസറുള്ള 20MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ, 1080p 60fps വരെ വീഡിയോ റെക്കോർഡിംഗ്) ഉണ്ട്.

ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66+IP68+IP69+IP69K റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE, 100W ഫാസ്റ്റ് ചാർജിങ് സഹിതം 6500mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. 157.53 x 75.19 x 8.38mm വലിപ്പവും 201.47 ഗ്രാം ഭാരവും ഇതിനുണ്ട്.
വിലയും ലഭ്യതയും
പോക്കോ X8 പ്രോയുടെ 8GB + 256GB മോഡലിന് 32,999 രൂപയും 12GB + 256GB മോഡലിന് 35,999 രൂപയുമാണ് വില. പോക്കോ X8 Pro അയൺ മാൻ എഡിഷന് (12GB + 256GB) 37,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി, HDFC, ICICI ബാങ്ക്, SBI കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്താൽ 3000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഉണ്ട്.
കറുപ്പ്, വെള്ള, നീല നിറങ്ങളിൽ പോക്കോ X8 പ്രോ 5ജി വാങ്ങാൻ ലഭ്യമാകും. മാർച്ച് 23 മുതൽ ഫ്ലിപ്കാർട്ട് വഴി ആണ് വിൽപ്പന ആരംഭിക്കുക. ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപ എക്സ്ട്രാ എക്സ്ചേഞ്ച് ഡിസ്കൗണ്ട്, 12 മാസം വരെ നോ-കോസ്റ്റ് EMI എന്നീ ഓഫറുകളും ലഭ്യമാണ്.


Click it and Unblock the Notifications










