Home
Mobile

പുത്തൻ ചിപ്സെറ്റ് കരുത്ത്! പോക്കോ X8 പ്രോ, X8 പ്രോ മാക്സ് എന്നിവ മാർച്ച് 17ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും

പോക്കോ X8 പ്രോ സീരീസിന്റെ ഇന്ത്യയിലെ ലോഞ്ച് തിയതി പ്രഖ്യാപിച്ചു. പോക്കോ X8 പ്രോ (POCO X8 Pro), പോക്കോ X8 പ്രോ മാക്സ് (POCO X8 Pro Max) എന്നിങ്ങനെ രണ്ട് മോഡലുകൾ ആണ് പോക്കോ X8 പ്രോ സീരീസിൽ ഉൾപ്പെടുന്നത്. ഇവ മാർച്ച് 17ന് ഇന്ത്യയിലും ആഗോള തലത്തിലും ലോഞ്ച് ചെയ്യും എന്ന് സ്ഥിരീകരിച്ചിരിക്കുന്നു. മീഡിയടെക്കിന്റെ പുത്തൻ ചിപ്സെറ്റ് കരുത്താക്കിയാണ് ഈ മോഡലുകൾ എത്തുന്നത്. X8 പ്രോ മോഡൽ ഡൈമെൻസിറ്റി 8500 അൾട്രാ ചിപ് കരുത്തിലും പ്രോ മാക്സ് മോഡൽ ​ഡൈമെൻസിറ്റി 9500s പ്രോസസർ കരുത്തിലും ആണ് എത്തുക.

ഈ മീഡിയടെക് ചിപ്സെറ്റുകൾ സഹിതം ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടുന്ന ആദ്യ സ്മാർട്ട്ഫോണുകൾ എന്ന പ്രത്യേകത പോക്കോ x8 പ്രോ സീരീസിന് ഉണ്ട്. ഈ സീരീസിലെ രണ്ട് ഫോണുകളും മെറ്റൽ ഫ്രെയിമും ഡ്യുവൽ റിയർ ക്യാമറകളുമായാണ് എത്തുന്നത്. ടീസർ ചിത്രത്തിൽ X8 പ്രോ വെള്ള നിറത്തിലും X8 പ്രോ മാക്സ് കറുപ്പ് നിറത്തിലും കാണപ്പെടുന്നു.

പോക്കോ X8 പ്രോ, X8 പ്രോ മാക്സ് ഇന്ത്യൻ ലോഞ്ച് മാർച്ച് 17ന്

ചൈനയിൽ അടുത്തിടെ പുറത്തിറക്കിയ റെഡ്മി ടർബോ 5, റെഡ്മി ടർബോ മാക്സ് എന്നിവയിലേതിന് സമാനമായ ഫീച്ചറുകൾ പോക്കോ x8 പ്രോ സീരീസിന് ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ x8 പ്രോ, x8 പ്രോ മാക്സ് എന്നീ മോഡലുകൾ തികച്ചും വ്യത്യസ്തമായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ലീക്ക് റിപ്പോർട്ടുകൾ പ്രകാരം, X8 Pro-യ്ക്ക് OIS പിന്തണയോടു കൂടിയ 50MP മെയിൻ ക്യാമറ, 8MP അൾട്രാവൈഡ് ലെൻസ്, സെൽഫിക്കും മറ്റുമായി 20MP ഫ്രണ്ട ക്യാമറ എന്നിവ ഉണ്ടാകും. അ‌തേസമയം X8 പ്രോ മാക്സ് മോഡലിൽ 50MP മെയിൻ ക്യാമറ, 8MP അൾട്രാവൈഡ് ലെൻസ്, സെൽഫിക്കായി 32MP ഫ്രണ്ട ക്യാമറ എന്നിവയാണ് ഉണ്ടാകുകയെന്നാണ് സൂചന.

12GB വരെ LPDDR5x റാമും 512GB UFS 4.1 സ്റ്റോറേജും ഈ പോക്കോ x8 പ്രോ സീരീസ് ഫോണുകൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. X8 പ്രോയിൽ 6.59 ഇഞ്ച് OLED ഡിസ്‌പ്ലേയാകും ഉണ്ടാകുക, അതേസമയം പ്രോ മാക്‌സിൽ 6.83 ഇഞ്ച് വലിയ ഡിസ്പ്ലേ ലഭിക്കും. ഈ രണ്ട് ഡിസ്‌പ്ലേകൾക്കും 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റ് പിന്തുണയും ഉണ്ടാകുമെന്നും ലീക്ക് റിപ്പോർട്ടുകൾ പറയുന്നു.

ഇതുവരെ ഒരു പോക്കോ ഫോണിൽ ലഭ്യമായതിൽ വച്ച് ഏറ്റവും വലിയ ബാറ്ററി ശേഷി X8 പ്രോ മാക്സിന് ഉണ്ടാകും എന്നതാണ് ലീക്ക് റിപ്പോർട്ടുകൾ നൽകുന്ന മറ്റൊരു പ്രധാന വിവരം. അ‌തായത്, 9,000mAh ബാറ്ററിയാണ് പ്രോ മാക്സ് മോഡലിൽ ഉണ്ടാകുക. ഇത് 100W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ എത്തുമെന്നാണ് സൂചന.

മറുവശത്ത് പോക്കോ X8 പ്രോ ആഗോള തലത്തിൽ 6500mAh ബാറ്ററിയും, ഇതിന്റെ ഇന്ത്യൻ വേരിയന്റിന് 7560mAh ബാറ്ററിയും ലഭിക്കും എന്നാണ് സൂചന, ഇതും 100W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയോടെയാണ് എത്തുക. IP69K റേറ്റിങ് പോക്കോ X8 പ്രോ, X8 പ്രോ മാക്സ് എന്നിവയിൽ ​ഉണ്ടാകുമെന്നും ലീക്ക് റിപ്പോർട്ടുകൾ പറയുന്നു.

പോക്കോ X8 പ്രോ സീരീസ് ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ടിലൂടെ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകും എന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവയുടെ വില സംബന്ധിച്ച് നിലവിൽ സൂചനകളില്ല. പുതിയ ചിപ്സെറ്റ് കരുത്തിൽ എത്തുന്നതിനാൽ ​മുൻ മോഡലുകളെക്കാൾ ഉയർന്ന വില പോക്കോ x8 പ്രോ സീരീസിന് പ്രതീക്ഷിക്കാം. X8 പ്രോയുടെ പ്രാരംഭ വില 30,000 രൂപ മുതൽ 33,000 രൂപ വരെയുള്ള ശ്രേണിയിൽ ആയിരിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
The Poco X8 Pro series will be launched in India on March 17. The series will come in two models, the Poco X8 Pro and the X8 Pro Max. Poco Global recently confirmed the Dimensity 8500 Ultra for the X8 Pro and the Dimensity 9500s for the X8 Pro Max. These are the first phones to come with these chips in India. The teaser image shows the X8 Pro in white and the X8 Pro Max in black.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X