ഇപ്പോൾ നിങ്ങൾക്ക് ഇൻഫിനിക്‌സ് നോട്ട് 10 പ്രോ പ്രീ-ഓർഡർ ചെയ്യാം: വിൽപ്പന ജൂൺ 24 ന് ആരംഭിക്കും

|

സ്റ്റാൻഡേർഡ് ഇൻഫിനിക്‌സ് നോട്ട് 10, ഇൻഫിനിക്‌സ് നോട്ട് 10 പ്രോ മോഡലും ഉൾപ്പെടുന്ന നോട്ട് 10 സീരീസ് ഇൻഫിനിക്‌സ് പുറത്തിറക്കി. ഈ സ്മാർട്ഫോണിൻറെ സ്റ്റാൻഡേർഡ് വേരിയൻറ് ഇപ്പോൾ ഇന്ത്യയിൽ നിന്നും വാങ്ങാൻ ലഭ്യമായി കഴിഞ്ഞു. നോട്ട് 10 പ്രോയുടെ വിൽപ്പന തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, പ്രീ-ഓർഡറിനായി ഈ സ്മാർട്ട്ഫോൺ നിലവിൽ ഫ്ലിപ്കാർട്ടിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇ-കൊമേഴ്‌സ് വെബ്സൈറ്റ് ഈ സ്മാർട്ഫോണിൻറെ റിലീസ് തീയതി 24 ആയി സൂചിപ്പിച്ചിരിക്കുന്നു. ഇതിനർത്ഥം ഈ ഹാൻഡ്‌സെറ്റിൻറെ ആദ്യ വിൽപ്പന ജൂൺ 24 ന് നടന്നേക്കുമെന്നാണ്.

 

ഇൻഫിനിക്‌സ് നോട്ട് 10 പ്രോ സ്മാർട്ഫോണിൻറെ വില ഇന്ത്യയിൽ

ഇൻഫിനിക്‌സ് നോട്ട് 10 പ്രോ സ്മാർട്ഫോണിൻറെ വില ഇന്ത്യയിൽ

16,999 രൂപ വിലയുള്ള ഇൻഫിനിക്‌സ് നോട്ട് 10 പ്രോ ഒരൊറ്റ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിലാണ് വരുന്നത്. പർപ്പിൾ, 95 ഡിഗ്രി ബ്ലാക്ക്, നോർഡിക് സീക്രട്ട് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. കൂടാതെ, ഇ-കൊമേഴ്‌സ് വെബ്സൈറ്റ് ഹാൻഡ്‌സെറ്റിനായി നിരവധി ഓഫറുകളും നൽകിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്, അമേക്സ് ക്രെഡിറ്റ് കാർഡ് ഇടപാടുകൾ എന്നിവയിൽ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്ക് ലഭിക്കും. കൂടാതെ, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കായി ഒരു എക്സ്ചേഞ്ച് ഓഫറും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉണ്ട്.

ഇൻഫിനിക്‌സ് നോട്ട് 10 പ്രോ സ്മാർട്ഫോണിൻറെ സവിശേഷതകൾ

ഇൻഫിനിക്‌സ് നോട്ട് 10 പ്രോ സ്മാർട്ഫോണിൻറെ സവിശേഷതകൾ

6.95 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ ഫ്ലൂയിഡ് ഡിസ്‌പ്ലേ, 180 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും 90 ഹെർട്സ് റിഫ്രഷ് റേറ്റും ഈ സ്മാർട്ട്‌ഫോണിനുണ്ട്. ദിനംപ്രതിയുള്ള ഉപയോഗവും ഗെയിമിംഗും കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള മിഡ്റേഞ്ച് പ്രോസസറായ മീഡിയടെക് ഹീലിയോ ജി 95 SoC പ്രോസസർ ഇൻഫിനിക്‌സ് നോട്ട് 10 പ്രോയ്ക്ക് മികച്ച പ്രവർത്തനക്ഷമത നൽകുന്നു. കൂടാതെ, 5,000 എംഎഎച്ച് ബാറ്ററി 33W ഫാസ്റ്റ് ചാർജിംഗിനൊപ്പം ഈ ഹാൻഡ്‌സെറ്റിന് ചാർജ് നൽകുന്നു.

ഇൻഫിനിക്‌സ് നോട്ട് 10 പ്രോ സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ
 

ഇൻഫിനിക്‌സ് നോട്ട് 10 പ്രോ സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എക്സ്ഒഎസ് 7.6 ഒഎസിൽ ഇത് പ്രവർത്തിക്കുന്നു, 64 എംപി ക്വാഡ്-റിയർ ക്യാമറ സംവിധാനമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രധാന ലെൻസിന് 8 എംപി അൾട്രാ വൈഡ് സെൻസറും 2 എംപി മാക്രോ ലെൻസും മറ്റൊരു 2 എംപി സെൻസറുമുണ്ട്. സെൽഫികൾ പകർത്തുവാൻ 16 എംപി മുൻ ക്യാമറയുണ്ട്. കൂടാതെ, 4 ജി വോൾട്ട്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, കണക്റ്റിവിറ്റിക്കായി 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയും ഈ സ്മാർട്ഫോണിൽ സപ്പോർട്ട് ചെയ്യുന്നു.

ഇൻഫിനിക്‌സ് നോട്ട് 10 പ്രോമീഡിയടെക് ഹീലിയോ ജി 95 SoC പ്രോസസർ

ഇൻഫിനിക്‌സ് നോട്ട് 10 പ്രോയിൽ നിരവധി മികച്ച സവിശേഷതകളാണ് വരുന്നത്. നിങ്ങൾക്ക് 256 ജിബി ഓൺ‌ബോർഡ് സ്റ്റോറേജും ലഭിക്കും. അത് 1 ടിബി വരെ സ്റ്റോറേജ് കപ്പാസിറ്റി എക്സ്പാൻഡ് ചെയ്യാവുന്നതുമാണ്. ശക്തമായ പ്രോസസ്സറും ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുമാണ് ഇതിൽ വരുന്ന മറ്റൊരു പ്രത്യകത. കൂടാതെ, ഈ സ്മാർട്ട്ഫോണിൻറെ 64 എംപി പ്രധാന ലെൻസിനും മികച്ച നിലവാരമുള്ള ചിത്രങ്ങൾ പകർത്തുവാൻ കഴിയും. എന്നാൽ, 5 ജി കണക്റ്റിവിറ്റിയുടെ അഭാവം ഇൻഫിനിക്സ് നോട്ട് 10 പ്രോയ്ക്ക് വരുന്ന ഒരു പോരായ്മയാണ്. റിയൽമി 8, പോക്കോ എം 3 പ്രോ തുടങ്ങിയ സ്മാർട്ട്‌ഫോണുകൾ ഒരേ വിലയിൽ 5 ജി കണക്റ്റിവിറ്റി ഓപ്ഷൻ നൽകുന്നു.

Most Read Articles
Best Mobiles in India

English summary
The regular version is already on the market in the country. The Note 10 Pro's release date has yet to be revealed by Samsung. However, the phone is presently available for pre-order on Flipkart, with a release date of April 24.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X