ഡിസ്കൗണ്ട് ഓഫറുകളുമായി 120Hz ഇ4 അമോലെഡ് ഡിസ്പ്ലേയുള്ള എംഐ 11 എക്‌സ് പ്രോയുടെ പ്രീ-ഓർഡർ ആരംഭിച്ചു

|

എംഐ 11 എക്‌സ് പ്രോ സ്മാർട്ഫോൺ ഇന്ന് ഇന്ത്യയിൽ പ്രീ-ഓർഡറുകൾക്കായി ലഭ്യമാക്കിക്കഴിഞ്ഞു. രാജ്യത്ത് ഷവോമിയുടെ ഈ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ വാങ്ങാൻ താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് ഇത് മുൻകൂട്ടി ബുക്ക് ചെയ്യാനും ഷിപ്പിംഗ് ആരംഭിക്കുമ്പോൾ നേരത്തെ തന്നെ ഈ ഹാൻഡ്‌സെറ്റ് സ്വന്തമാക്കുവാനും സാധിക്കും. ഇന്ത്യയിൽ ആമസോൺ.ഇൻ, എംഐ.കോം തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്‌ക്കായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് എംഐ 11 എക്‌സ് പ്രോയ്ക്ക് മികച്ച പ്രവർത്തനക്ഷമത ഉറപ്പാക്കുന്നത്. ഫോണിന് പിന്നിലായി ട്രിപ്പിൾ ക്യാമറ സെറ്റപ്പുമുണ്ട്. 108 മെഗാപിക്സൽ സാംസങ് എച്ച്എം 2 പ്രൈമറി റിയർ സെൻസർ വരുന്ന ഈ ഹാൻഡ്‌സെറ്റിൽ 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,520 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്.

എംഐ 11 എക്‌സ് പ്രോ: ഇന്ത്യയിലെ വിലയും, ലഭ്യതയും, ലോഞ്ച് ഓഫറുകളും

എംഐ 11 എക്‌സ് പ്രോ: ഇന്ത്യയിലെ വിലയും, ലഭ്യതയും, ലോഞ്ച് ഓഫറുകളും

പുതിയ എംഐ 11 എക്‌സ് പ്രോ ഇന്ന് മുതൽ എംഐ.കോം വെബ്സൈറ്റിൽ മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്. ആമസോൺ.ഇൻ എംഐ 11 എക്സ് പ്രോയും പട്ടികപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, കൊറോണ കാരണം സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഏതാനും മേഖലകളിൽ ഇത് ലഭ്യമായിരിക്കില്ല. നിയന്ത്രണങ്ങൾ ഇല്ലാത്തയിടത്ത് നിന്നും ഉപയോക്താക്കൾക്ക് ആമസോൺ വഴിയും മുൻകൂട്ടി ഓർഡർ ചെയ്യാൻ കഴിയുന്നതാണ്. മെയ് 5 മുതൽ ഷിപ്പിംഗ് ആരംഭിക്കുമെന്ന് എംഐ ഇന്ത്യയുടെ വെബ്‌സൈറ്റിൽ പറയുന്നു. അതേസമയം മെയ് 3 മുതൽ സ്മാർട്ട്‌ഫോൺ ഷിപ്പിംഗ് ആരംഭിക്കുമെന്ന് ആമസോൺ വ്യക്തമമാക്കി കഴിഞ്ഞു.

എംഐ 11 എക്‌സ് പ്രോ

എംഐ 11 എക്‌സ് പ്രോ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യയിൽ 39,990 രൂപയാണ് വില വരുന്നത്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 41,999 രൂപയുമാണ് വില നൽകിയിരിക്കുന്നത്. സെലസ്റ്റിയൽ സിൽവർ, കോസ്മിക് ബ്ലാക്ക്, ഫ്രോസ്റ്റി വൈറ്റ് കളർ ഓപ്ഷനുകളിൽ ഇത് വിപണിയിൽ ലഭ്യമാണ്. ലോഞ്ച് ഓഫറായി എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡുകൾക്കും എംഐ.കോം, ആമസോൺ.ഇൻ എന്നിവ വഴി നടത്തുന്ന ഇഎംഐ ഇടപാടുകൾക്ക് 4,000 തൽക്ഷണ കിഴിവ് ലഭിക്കുന്നു. രണ്ടാമത്തെ ഓഫറായി 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും,19,250 രൂപ വരെ എക്‌സ്ചേഞ്ച് ഓഫറും ലഭിക്കുന്നതാണ്.

എംഐ 11 എക്‌സ് പ്രോ സവിശേഷതകൾ

എംഐ 11 എക്‌സ് പ്രോ സവിശേഷതകൾ

ആൻഡ്രോയിഡ് 11 അടിസ്ഥാനമായ എംഐയുഐ 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് എംഐ 11X പ്രോ പ്രവർത്തിക്കുന്നത്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്‌സൽ) ഇ4 അമോലെഡ് ഡിസ്‌പ്ലേയ്ക്ക് 1,300 നിറ്റ് പീക്ക് ബ്രൈറ്റ്നസും, 120 ഹെർട്സ് റിഫ്രഷ് റേറ്റും, 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റുമുണ്ട്. 20:9 ആസ്പെക്ട് റേഷ്യോയുള്ള 2.76 എംഎം ഹോൾ-പഞ്ച് ഡിസ്പ്ലേയാണ് ഈ ഹാൻഡ്‌സെറ്റിന്. സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസ്സറാണ് ഈ ഡിവൈസിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്.

എംഐ 11 എക്‌സ് പ്രോ ക്യാമറ സവിശേഷതകൾ

എംഐ 11 എക്‌സ് പ്രോ ക്യാമറ സവിശേഷതകൾ

108 മെഗാപിക്സൽ സാംസങ് എച്ച്എം 2 പ്രൈമറി സെൻസർ മെഗാപിക്സൽ സെക്കൻഡറി സെൻസറും (അൾട്രാ വൈഡ് ആംഗിൾ ലെൻസ്), മാക്രോ ലെൻസുള്ള 5 മെഗാപിക്സൽ ടെർഷ്യറി സെൻസറും ചേർന്നതാണ് ട്രിപ്പിൾ ക്യാമറ. മുൻവശത്ത് 20 മെഗാപിക്സൽ ക്യാമറ സെൻസറും സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി നൽകിയിട്ടുണ്ട്. 256 ജിബി വരെ യു‌എഫ്‌എസ് 3.1 സ്റ്റോറേജാണ് ഈ ഫോണിനുള്ളത്. 33W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന എംഐ 11X പ്രോയിൽ 4,520 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 5ജി, 4ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, ഇൻഫ്രാറെഡ് (ഐആർ), യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നത്.

Best Mobiles in India

English summary
Pre-orders for the Xiaomi Mi 11X Pro began today in India. Users who are interested in purchasing Xiaomi's newest smartphone in the country will pre-order it and receive it before shipment starts.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X