സാംസംഗ് ഗാലക്‌സി എയ്‌സ് പ്ലസിന്റെ പ്രീ-ഓര്‍ഡര്‍ ആരംഭിച്ചു

By Super
|
സാംസംഗ് ഗാലക്‌സി എയ്‌സ് പ്ലസിന്റെ പ്രീ-ഓര്‍ഡര്‍ ആരംഭിച്ചു

സാംസംഗിന്റെ ഗാലക്‌സി എയ്‌സ് പ്ലസ് സ്മാര്‍ട്‌ഫോണ്‍ ഇപ്പോള്‍ പ്രീ-ഓര്‍ഡര്‍ ചെയ്യാം. ഓണ്‍ലൈന്‍ റീട്ടെയില്‍ സൈറ്റായ ഫഌപ്കാര്‍ട്ടിലാണ് ഗാലക്‌സി എയ്‌സ് പ്ലസിന്റെ പ്രീ-ഓര്‍ഡര്‍ ആരംഭിച്ചത്. 16,750 രൂപയാണ് ഈ സ്മാര്‍ട്‌ഫോണിന്റെ വില.

ഗാലക്‌സി എയ്‌സ് പ്ലസിന്റെ മുന്‍ഗാമിയായ ഗാലക്‌സി ഏസിനേക്കാള്‍ അധികസൗകര്യങ്ങളുമായാണ് എയ്‌സ് പ്ലസ് എത്തുന്നത്. 320x480 പിക്‌സല്‍ റെസലൂഷനാണിതിന്റേത്. ഗാലക്‌സി ഏസിനും ഇതേ റെസലൂഷനായിരുന്നു. 3.6 ഇഞ്ച് സ്‌ക്രീനുമായെത്തുന്ന ഏസ് പ്ലസില്‍ 1 ജിഗാഹെര്‍ട്‌സ് സിംഗിള്‍ കോര്‍ പ്രോസസറും വരുന്നുണ്ട്.

 

മുന്‍ മോഡലില്‍ 800 മെഗാഹെര്‍ട്‌സ് പ്രോസസറായിരുന്നു ഉണ്ടായിരുന്നത്. ജിഞ്ചര്‍ബ്രഡ് ആന്‍ഡ്രോയിഡ് വേര്‍ഷനുമായെത്തുന്ന ഫോണില്‍ അധികം താമസിയാതെ തന്നെ ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് അപ്‌ഗ്രേഡ് ലഭിച്ചേക്കും.

വിലയിലും സൗകര്യങ്ങളിലും സാമ്യതകളേറെയുള്ള എല്‍ജി ഓപ്റ്റിമസ് സോള്‍, മോട്ടറോള ഡെഫി +, സോണി എക്‌സ്പീരിയ നിയോ 5, റേ എന്നീ സ്മാര്‍ട്‌ഫോണുകളുമായാണ് ഗാലക്‌സി എയ്‌സ് പ്ലസ് മത്സരിക്കാനെത്തുക.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X