ജനപ്രീതി നേടിയ വമ്പൻ സ്മാർട്ട്ഫോണുകൾ ചീപ് റേറ്റിൽ വാങ്ങാം; ആമസോണിലെ നല്ല ഓഫറുകൾ ഇതാ
നല്ലൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വഴിതുറന്ന് ആമസോണിൽ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ നടക്കുകയാണ്. നിരവധി സ്മാർട്ട്ഫോണുകൾക്ക് പതിവുപോലെ ഈ ഓഫർ സെയിലിൽ ഡിസ്കൗണ്ടുകൾ ലഭ്യമായിട്ടുണ്ട്. എന്നാൽ ചില പ്രീമിയം സ്മാർട്ട്ഫോണുകൾ ഉൾപ്പെടെ ഉള്ളവ വൻ വിലക്കുറവിൽ ലഭ്യമായിരിക്കുന്നു എന്നതാണ് ഈ സെയിലിന്റെ പ്രധാന സവിശേഷത.
സാധാരണയിലും കവിഞ്ഞ ഓഫറുകളിൽ എത്തിയിരിക്കുന്ന വമ്പൻ സ്മാർട്ട്ഫോണുകളാണ് 2024 ലെ ആമസോൺ റിപ്പബ്ലിക് ഡേ സെയിലിലെ (Amazon Great Republic Day sale 2024) മുഖ്യ ആകർഷണം. എൻട്രി ലെവൽ, മിഡ് റേഞ്ച്, ഹൈ-എൻഡ് സ്‌മാർട്ട്‌ഫോണുകൾക്ക് മികച്ച ഡീലുകൾ ഈ സെയിലിൽ ആമസോൺ മുന്നോട്ട് വയ്ക്കുന്നുണ്ട്.

ഹോണർ 90 5ജി, വൺപ്ലസ് നോർഡ് സിഇ 3, വൺപ്ലസ് 11, ഐക്യൂ നിയോ 7 പ്രോ, മോട്ടറോള റേസർ 40, ഐഫോൺ 14 തുടങ്ങിയ സ്മാർട്ട്ഫോണുകൾക്ക് മികച്ച ഡീലുകളാണ് ആമസോൺ ഒരുക്കിയിരിക്കുന്നത്. ജനുവരി 13 ന് ആരംഭിച്ച ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 18 വരെ ആണ് നിശ്ചയിച്ചിരിക്കുന്നത്.
ഹോണർ 90 5ജി: ഇപ്പോൾ നടക്കുന്ന നടന്നുകൊണ്ടിരിക്കുന്ന ആമസോൺ ഓഫർ സെയിലിൽ വാങ്ങാൻ പരിഗണിക്കേണ്ട മികച്ച മിഡ്-ടയർ സ്മാർട്ട്‌ഫോണുകളിലൊന്നാണ് ഹോണർ 90 5ജി. മികച്ച ഡിസ്‌പ്ലേയും പ്രീമിയം ബിൽഡ് ക്വാളിറ്റിയുമുള്ള കമ്പനിയുടെ കോംബേബാക്ക് സ്മാർട്ട്‌ഫോൺ ഇപ്പോൾ 19,249 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്.

ഉപയോക്താക്കൾക്ക് ഈ ഹോണർ 90 ഡീൽ മികച്ചതാണ്. കാരണം കിടിലൻ ഫീച്ചറുകളുമായെത്തിയ ഈ ഫോണിന്റെ യഥാർഥ വില 37,000ന് മുകളിലാണ്. എന്നാൽ ഡിസ്കൗണ്ട് സെയിലുകളിലും മറ്റും 10000 രൂപ ഡിസ്കൗണ്ടിൽ 27,999 രൂപയ്ക്ക് ഈ ഫോൺ ലഭ്യമായിരുന്നു. ഇപ്പോൾ 20000 രൂപയിൽ താഴെ വിലയിലേക്കെത്തിയതോടെ ഈ വിലയ്ക്കുള്ള ഏറ്റവും മികച്ച ഫോണായി ഇത് മാറി.
വൺപ്ലസ് നോർഡ് സിഇ 3: ഒരു പുതിയ മിഡ്-ടയർ വൺപ്ലസ് സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വൺപ്ലസ് നോർഡ് സിഇ 3 ഇപ്പോൾ ആമസോണിൽ 24,999 രൂപയ്ക്ക് ലഭ്യമാണ്. ഈ വിലയിൽ ലഭ്യമാകുന്ന മറ്റ് ഫോണുകളിലെക്കാൾ മൂല്യമേറിയ ഫീച്ചറുകൾ നോർഡ് സിഇ 3യിൽ ഉണ്ട്. അതിനാൽ ആമസോണിലെ ഈ ഡീലും മികച്ചതാണ്.
ഐഫോൺ 14: ഐഫോൺ 15 ആമസോണിൽ സ്റ്റോക്കില്ല, എന്നാൽ ഐഫോൺ 14 ഇപ്പോൾ ആമസോണിൽ 57,999 രൂപയ്ക്ക് ലഭ്യമാണ്. ഇതിന്റെ ഇപ്പോഴത്തെ യഥാർത്ഥ വില 69,900 രൂപയാണ്. എന്നാൽ റിപ്പബ്ലിക് ഡേ സെയിൽ കണക്കിലെടുത്ത് മികച്ച ഡീൽ ആപ്പിൾ ആരാധകർക്കായി സാംസങ് ഒരുക്കിയതോടെയാണ് 57,999 രൂപ വിലയിൽ ഐഫോൺ 14 ലഭ്യമായിരിക്കുന്നത്.

വൺപ്ലസ് 11: പ്രീമിയം ഡിസൈനും മികച്ച ക്യാമറകളും മികച്ച പെർഫോമൻസും നൽകുന്ന വൺപ്ലസ് 11നും ആമസോൺ റിപ്പബ്ലിക് ഡേ സെയിലിനോട് അനുബന്ധിച്ച് ആദ്യമായി വില കുറഞ്ഞിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റുള്ള ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോണിൽ 49,999 രൂപയ്ക്ക് ലഭ്യമാണ്.
മോട്ടറോള റേസർ 40: താങ്ങാനാകുന്ന വിലയിൽ നിലവിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള ഫ്ലിപ്പ്-സ്റ്റൈൽ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് മോട്ടറോള റേസർ 40. ആമസോൺ റിപ്പബ്ലിക് ഡേ സെയിലിൽ 44,999 രൂപയ്ക്ക് ഈ ഫോൺ ലഭ്യമാകും. സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.


Click it and Unblock the Notifications








