സോണി എക്‌സ്പീരിയ മിന്റ് സ്മാര്‍ട്‌ഫോണ്‍

Posted By: Super

സോണി എക്‌സ്പീരിയ മിന്റ് സ്മാര്‍ട്‌ഫോണ്‍

എക്‌സ്പീരിയ ശ്രേണിയിലേക്ക് പുതുതായി എത്തുന്ന സ്മാര്‍ട്‌ഫോണ്‍ മോഡലാണ് എക്‌സ്പീരിയ മിന്റ്. സ്‌നാപ്ഡ്രാഗണ്‍ എസ് 4 പ്രോസസറുള്ള ഇതും ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലാണ് എത്തുന്നത്. എല്‍ടി30പി എന്നതാണ് എക്‌സ്പീരിയ മി്ന്റിന്റെ കോഡ് നെയിം.

വീഡിയോയും ഗെയിമുമെല്ലാം മികച്ച രീതിയില്‍ ആസ്വദിക്കാന്‍ സാധിക്കുന്ന 4.3 ഇഞ്ച് ഡിസ്‌പ്ലെ സ്‌ക്രീനാണ് ഈ ഫോണിന്റേത്. 1 ജിഗാഹെര്‍ട്‌സ് വേഗതയില്‍ പ്രവര്‍ത്തിക്കുന്ന പ്രോസസറും 1 ജിബി റാമും മികച്ച ഓപറേറ്റിംഗ് കാര്യക്ഷമത വാഗ്ദാനം ചെയ്യുന്നു. ഇന്‍ബില്‍റ്റ് മെമ്മറി കപ്പാസിറ്റി തന്നെ 16 ജിബിയുള്ള ഫോണില്‍ ആവശ്യമെങ്കില്‍ മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണയോടെ മെമ്മറി വിപുലപ്പെടുത്തുകയും ആവാം.

യുഎസ്ബി പോര്‍ട്ട്, ബ്ലൂടൂത്ത് 4.0, വൈഫൈ എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളായി ഇതിലുണ്ട്. ഒരു ദിവസം മുഴുവന്‍ ബാറ്ററി നില്‍ക്കുമെന്ന് അവകാശപ്പെടുന്ന ഫോണില്‍ ആന്‍ഡ്രോയിഡിന്റെ ഐസിഎസ് വേര്‍ഷനാണുള്ളത്. മോട്ടറോള ആട്രിക്‌സ് എച്ച്ഡിയെ ഓര്‍മ്മിപ്പിക്കുന്ന ഒരു വെര്‍ച്വല്‍ ബട്ടണ്‍ ഫോണിലെ താഴെയായി ഇടം നേടിയിട്ടുണ്ട്.

13 മെഗാപിക്‌സലാണ് ഫോണിലെ ക്യാമറ. ഫ്രന്റ് ക്യാമറയും ഇതില്‍ വരുന്നുണ്ടോ എന്ന് വ്യക്തമായിട്ടില്ല. ഈ സെപ്തംബറില്‍ നടക്കുന്ന ഐഎഫ്എയില്‍ വെച്ച് സോണി എക്‌സ്പീരിയ മിന്റ് അവതരിപ്പിക്കുമെന്ന് ചില വാര്‍ത്തകളുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot