ഈ സാംസങ്ങ് ഗ്യാലക്‌സി ഫോണുകളുടെ വില ഇന്ത്യയില്‍ കുറച്ചു..!

|

ഇന്ത്യയിലെ ഉത്സവ സമയം അടുത്തു കഴിഞ്ഞു. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കുന്ന സമയമാണിത്. ഇതിനോടനുബന്ധിച്ച് സാംസങ്ങ് ഫോണുകളുടെ വില ഇന്ത്യയില്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതിനെ കുറിച്ചുളള വിശദാംശങ്ങള്‍ മുംബൈ അടിസ്ഥാനമായുളള റീട്ടെയിലര്‍ മഹേഷ് ടെലികോം ആണ് വെളിപ്പെടുത്തിയിരിക്കുന്നത്.

 
ഈ സാംസങ്ങ് ഗ്യാലക്‌സി ഫോണുകളുടെ വില ഇന്ത്യയില്‍ കുറച്ചു..!

സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകളായ ഗ്യാലക്‌സി എ7 (2018), ഗ്യാലക്‌സി ജെ8, ഗ്യാലക്‌സി ജെ6 പ്ലസ്, ഗ്യാലക്‌സി ജെ4 പ്ലസ് എന്നീ ഫോണുകളുടെ വിലയാണ് താത്കാലികമായി കുറച്ചിരിക്കുന്നത്. ഒക്ടാബര്‍ 31 മുതല്‍ നവംബര്‍ 15 വരെയാണ് ഈ ഓഫര്‍. നവംബര്‍ 15നു ശേഷം ഈ ഫോണുകള്‍ക്ക് ലോഞ്ച് വില തന്നെയായിരിക്കും.

സാംസങ്ങ് ഗ്യാലക്‌സി എ7 (2018) 128ജിബി വേരിയന്റ് 28,990 രൂപയ്ക്കാണ് അവതരിപ്പിച്ചത്. എന്നാല്‍ ഈ ഫോണിന്റെ ഓഫര്‍ വില ഇപ്പോള്‍ 26,990 രൂപയാണ്. ഇതിന്റെ 64ജിബി വേരിയന്റിന് 22,990 രൂപയും.

ഈ വര്‍ഷം ആദ്യം ഗ്യാലക്‌സി ജെ8 അവതരിപ്പിച്ചത് 18,990 രൂപയ്ക്കായിരുന്നു. ഈ ഫോണിന്റെ ഡിസ്‌ക്കൗണ്ട് വില ഇപ്പോള്‍ 16,990 രൂപയാണ്.

കഴിഞ്ഞ മാസം 15,990 രൂപയ്ക്കാണ് ഗ്യാലക്‌സി ജെ6 പ്ലസ് അവതരിപ്പിച്ചത്. ഇപ്പോള്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ഈ ഫോണിന്റെ വില 14,990 രൂപയാണ്. എന്നാല്‍ ഓണ്‍ലൈനില്‍ ഇപ്പോഴും ഈ ഫോണിന് ലോഞ്ച് വില തന്നെയാണ്.

ഗ്യാലക്‌സി ജെ4 പ്ലസിന്റെ ലോഞ്ച് വില 10,990 രൂപയാണ്. എന്നാല്‍ ഈ ഫോണിന്റെ താത്കാലിക ഡിസ്‌ക്കൗണ്ട് വില 9,990 രൂപയാണ്. കൂടാതെ ചില തിരഞ്ഞെടുത്ത ഗ്യാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഒരു തവണ സ്‌ക്രീനും മാറ്റി നല്‍കുന്നുണ്ട്.

മികച്ച ചൈനീസ് കമ്പനികളോട് മത്സരിക്കുന്നതിനായി സാംസങ്ങ് ഇപ്പോള്‍ മിഡ് റേഞ്ച് വിഭാഗത്തിലെ ഫോണുകളിലും ഏറെ ശ്രദ്ധ നല്‍കുന്നുണ്ട് എന്നാണ് സാംസങ്ങില്‍ നിന്നുമുളള ഏറ്റവും പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ സാംസങ്ങിന്റെ ജെ സീരീസ് ഫോണുകള്‍ മറ്റു മോഡലുകളായ മോട്ടോറോള, ഷവോമി, എച്ച്എംഡി ഗ്ലോബല്‍ എന്നിവയോട് മത്സരിക്കുന്നില്ല.

ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പുളള ഗ്യാലക്‌സ് എ7 (2018) ഈ വിഭാഗത്തിലെ ഒരു പ്രത്യേക ഓഫറാണ്. അത്തരമൊരു ക്യാമറ സംവിധാനം പല മോഡലുകളില്‍ ഇല്ല. ഇതിന് 4എംപി പ്രൈമറി സെന്‍സര്‍, 8എംപി അള്‍ട്രാ വൈഡ് ആങ്കിള്‍ സെന്‍സര്‍, 5എംപി വൈഡ് ഫോക്കസ് സെന്‍സര്‍ എന്നിവയാണ് നല്‍കിയിരിക്കുന്നത്.

<strong>'ജിയോഫോണ്‍ 2 ഫെസ്റ്റീവ് സെയില്‍': ആകര്‍ഷിക്കുന്ന അണ്‍ലിമിറ്റഡ് ഡേറ്റ പ്ലാനുകള്‍</strong>'ജിയോഫോണ്‍ 2 ഫെസ്റ്റീവ് സെയില്‍': ആകര്‍ഷിക്കുന്ന അണ്‍ലിമിറ്റഡ് ഡേറ്റ പ്ലാനുകള്‍

Best Mobiles in India

English summary
Price Cut for Samsung Galaxy Smartphones in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X