Just In
- 1 hr ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 2 hrs ago
അജിത് ദോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 3 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
- 5 hrs ago
ചന്ദ്രനിലെ തന്ത്രപ്രധാന ഭാഗം ചൈന കൈയടക്കുമെന്ന്; അമേരിക്കയ്ക്ക് ചൈനാപ്പേടി!
Don't Miss
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Lifestyle
ബുധന്റെ ശുഭസ്ഥാനത്താല്‍ വരും ഭദ്രരാജയോഗം; ഈ 3 രാശിക്ക് ഭാഗ്യം കൊടികുത്തിവാഴും, എന്തുചെയ്താലും വിജയം
- News
ഖത്തര്‍ തിരിച്ചുവിളിക്കുന്നു!! ഒരു വര്‍ഷം വമ്പന്‍ ഇളവ് പ്രഖ്യാപിച്ചു... നിബന്ധനകള്‍ ഇങ്ങനെ
- Movies
ഞങ്ങള്‍ ദുബായിലും എന്റെ വീട്ടിലും ഒന്നിച്ച് താമസിച്ചു; കൂട്ടുകാരിയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞില്ലെന്ന് ആര്യ
- Finance
ദീർഘകാലത്തേക്ക് ഓഹരികളിൽ നിക്ഷേപിക്കാം; മാസം 5,000 രൂപ മാറ്റിവെച്ച് കോടികളുണ്ടാക്കാൻ ഇതാ ഒരു വഴി
- Automobiles
ആക്ടിവ 'പടമാകും'? അങ്കത്തട്ടിലേക്ക് ഹീറോയുടെ 'സൂം'
- Travel
ജയ ഏകാദശി: ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാം, വിഷ്ണുവിനെ ആരാധിക്കാൻ ഈ ക്ഷേത്രങ്ങൾ
Samsung Galaxy A23: സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം
ഈ വർഷം മാർച്ചിൽ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്ത് സാംസങിന്റെ മിഡ് റേഞ്ച് സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്സി എ23. ഇപ്പോഴിതാ ഡിവൈസിന്റെ വിലയിൽ ചെറിയൊരു കുറവ് വരുത്തിയിരിക്കുകയാണ് കമ്പനി. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ ചിപ്പ്സെറ്റിന്റെ കരുത്തിലാണ് സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 5000 എംഎഎച്ച് ബാറ്ററിയും ഈ മിഡ്റേഞ്ച് ഡിവൈസിന് കരുത്ത് പകരുന്നു (Samsung Galaxy A23).

Samsung Galaxy A23: സാംസങ് ഗാലക്സി എ23 പുതിയ വില
സാംസങ് ഗാലക്സി എ23 സ്‌മാർട്ട്‌ഫോണിന്റെ രണ്ട് വേരിയന്റുകളാണ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. 6 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് വരുന്ന ബേസ് മോഡലാണ് ഒന്ന്. 19,499 രൂപയാണ് ഈ ബേസ് മോഡലിന് കമ്പനി വിലയിട്ടിരിക്കുന്നത്.

8 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് മോഡലാണ് സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോണിന്റെ ഹൈ എൻഡ് മോഡൽ. 20,999 രൂപയാണ് സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോണിന്റെ 8 ജിബി മോഡലിന് വില വരുന്നത്. ഈ രണ്ട് വേരിയന്റുകൾക്കും 1000 രൂപയുടെ ഡിസ്കൌണ്ടാണ് ലഭ്യമാക്കിയിരിക്കുന്നത്.

യൂസേഴ്സിന് സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോണിന്റെ 6 ജിബി റാം വേരിയന്റ് ഇപ്പോൾ 18,499 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. ഇളം നീല, കറുപ്പ്, ഓറഞ്ച് നിറങ്ങളിലാണ് സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. സാംസങ് ഗാലക്സി എ23 സ്‌മാർട്ട്‌ഫോണിന്റെ സവിശേഷതകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

Samsung Galaxy A23: സാംസങ് ഗാലക്സി എ23 സവിശേഷതകൾ
സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോൺ 1080 x 2408 പിക്സൽ റെസല്യൂഷനോട് കൂടിയ 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. 90 ഹെർട്സ് റിഫ്രഷ് റേറ്റും സാംസങ് ഗാലക്സി എ23യുടെ ഡിസ്പ്ലെയിൽ നൽകിയിരിക്കുന്നു. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 ലെയർ പ്രൊട്ടക്ഷനും സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു.

അത്യാവശ്യം നല്ല കാഴ്ചാനുഭവം നൽകുന്ന ഡിസ്പ്ലെയാണ് സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 16M കളർ ഡെപ്ത് ഉള്ള പിഎൽഎസ് എൽസിഡി ഡിസ്പ്ലെ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഗെയിമിങ്, സ്ട്രീമിങ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ( ഈ പ്രൈസ് റേഞ്ചിൽ ) മോശമല്ലാത്ത എക്സ്പീരിയൻസ് തരാനും സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോണിന് കഴിയുന്നുണ്ട്.

ഒക്ട കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റാണ് സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 128 ജിബി ഇന്റേണൽ സ്റ്റോറേജും സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് കൂട്ടാനും സാംസങ് ഗാലക്സി എ23യിൽ ഓപ്ഷൻ ഉണ്ട്.

ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. കമ്പനിയുടെ സ്വന്തം വൺ യുഐ 4.1 സ്കിന്നും സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്. സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോണിന്റെ ക്യാമറ സവിശേഷതകൾ അടക്കമുള്ള ഫീച്ചറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

ക്വാഡ് റിയർ ക്യാമറ സജ്ജീകരണമാണ് സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. എഫ് / 1.8 അപ്പേർച്ചറുള്ള 50 മെഗാ പിക്സൽ മെയിൻ സെൻസറാണ് സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോണിന്റ ക്വാഡ് റിയർ ക്യാമറ സജ്ജീകരണത്തിന്റെ ഹൈലൈറ്റ് എന്ന് പറയാം.

എഫ് / 2.2 അപ്പേർച്ചറുള്ള 5 മെഗാ പിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാ പിക്സൽ ഡെപ്ത് സെൻസർ, 2 മെഗാ പിക്സൽ മാക്രോ ക്യാമറ എന്നിവയാണ് സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോണിലെ ക്വാഡ് റിയർ ക്യാമറ സജ്ജീകരണത്തിലെ മറ്റ് സെൻസറുകൾ എൽഇഡി ഫ്ലാഷും റിയർ ക്യാമറ മൊഡ്യൂളിൽ നൽകിയിട്ടുണ്ട്.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.2 അപ്പേർച്ചറുള്ള 8 മെഗാ പിക്സൽ സെൽഫി സെൻസറും സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. 5000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നത്. 25 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഡ്യുവൽ സിം സപ്പോർട്ട് സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എന്നിവയും സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു. മിഡ് റേഞ്ച് ഡിവൈസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മാന്യമായ ഒരു ചോയ്സ് തന്നെയാണ് സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോൺ. സെഗ്മെന്റിൽ എണ്ണമില്ലാത്തത്രയും ഡിവൈസുകൾ ഉണ്ട്. അതിനാൽ തിരഞ്ഞെടുപ്പിന് ധാരാളം ഓപ്ഷനുകൾ ഉണ്ടെന്ന കാര്യവും യൂസേഴ്സ് മനസിലാക്കിയിരിക്കണം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470