ഐഒഎസ്-9ന്‍റെ പാപങ്ങള്‍: ദൈവദൂതനായ് ഐഒഎസ്9.1

Written By:

തന്‍റെ മുന്‍ഗാമി ഐഒഎസ്-9ന്‍റെ പോരായ്‌മകള്‍ക്ക് മറുപടിയുമായാണ് 9.1ന്‍റെ രംഗപ്രവേശം. കഴിഞ്ഞ സെപ്റ്റംബറില്‍ ഇറങ്ങിയ ഐഒഎസ്-9 കുറേ പ്രശ്നങ്ങള്‍ സൃഷ്ട്ടിച്ചു, പ്രത്യേകിച്ചും പഴയ ആപ്പിള്‍ ഉപഭോക്താകള്‍ക്ക്. ഏറെക്കുറെ ചര്‍ച്ചചെയ്യപ്പെട്ടെങ്കിലും പലര്‍ക്കും പലതായിരുന്നു പ്രശ്നങ്ങള്‍. പക്ഷേ, ആരുംകാണാതെപോയത് വരെ തങ്ങള്‍ പരിഹരിച്ചുവെന്നാണ് ആപ്പിളിന്‍റെ പുതിയ അവകാശവാദം. പ്രശ്നങ്ങളിലേക്ക് ഒരെത്തിനോട്ടം:

ഐഒഎസ്-9ന്‍റെ പാപങ്ങള്‍: ദൈവദൂതനായ് ഐഒഎസ്9.1

* ചില വ്യൂസ് കലണ്ടറിനെ പ്രവര്‍ത്തനരഹിതമാക്കുന്നു.

* ഗെയിം-സെന്‍റര്‍ ചിലര്‍ക്ക് വര്‍ക്ക്‌ ചെയ്യുന്നില്ല.

* ചില ആപ്ലികേഷനുകളില്‍ സൂമിംഗ് നടക്കുന്നില്ല.

* വായിക്കാത്ത പോപ്പ്-അപ്പ് മെയിലുകളുടെ എണ്ണം തെറ്റായി കാണിക്കുന്നു.

* മെയിലുകളില്‍നിന്നും മെസ്സേജുകളില്‍നിന്നും കോണ്‍റ്റാക്സ് ഡിലീറ്റ് ചെയ്യാന്‍ കഴിയുന്നില്ല.

* സേര്‍ച്ച്‌ ചെയ്യുമ്പോള്‍ ചില മെസ്സേജുകള്‍ കാണിക്കുന്നില്ല.

* ഓഡിയോ മെസ്സേജ് അയക്കുമ്പോള്‍ അതില്‍ ചാരനിറത്തില്‍ ഒരു വര കാണപ്പെടുന്നു.

* ചില സിംമ്മുകളുടെ ആക്ടിവേഷന്‍ തടസപ്പെടുന്നു.

* ആപ്പ്-സ്റ്റോര്‍ വഴി ആപ്ലികേഷനുകള്‍ പലതും അപ്ഡേറ്റ് ആവുന്നില്ല.

ഇതിന് പുറമേ കാര്‍-പ്ലേ, മ്യൂസിക്ക്, ഫോട്ടോസ്, സഫാരി, സേര്‍ച്ച്‌ എന്നിവയുടെയും 'മള്‍ട്ടിടാസ്ക്കിംഗ് യുഐ'യുടെയും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് ആപ്പിള്‍ പറയുന്നു.

Read more about:
English summary
Apple launched IOS9.1 version. And here we concentrate on problems that caused by IOS9 & performance improvements they done in IOS9.1

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot