പ്രൊസസ്സര്‍ മത്സരം : 2012ല്‍ പുറത്തിറങ്ങിയ ഏറ്റവും വേഗതയേറിയ 6 ആന്‍ഡ്രോയ്ഡ് ഹാന്‍ഡ്‌സെറ്റുകള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/mobile/processor-battle-top-6-fastest-performing-android-handsets-in-2012-2.html">Next »</a></li></ul>

പ്രൊസസ്സര്‍ മത്സരം : 2012ല്‍ പുറത്തിറങ്ങിയ ഏറ്റവും വേഗതയേറിയ 6 ആന്‍ഡ്രോയ്ഡ് ഹാന്‍ഡ്‌സെറ്റുകള്‍

ഇന്ന് വിപണിയിലിറങ്ങുന്ന ഒരുമാതിരിപ്പെട്ട എല്ലാ സ്മാര്‍ട്ട്‌ഫോണുകളും, ടാബ്ലെറ്റുകളും 1 GHz ന് മേലെയുള്ള ഡ്യുവല്‍ കോര്‍ അല്ലെങ്കില്‍ ക്വാഡ് കോര്‍ പ്രൊസസ്സറുമായാണ് എത്തുന്നത്. അതുകൊണ്ട് തന്നെ ഇതില്‍ ഏതിനാണ് കൂടുതല്‍ വേഗത എന്ന് കണ്ടുപിടിയ്ക്കുന്നത് പലപ്പോഴും അല്പം പ്രയാസമുള്ള കാര്യമാണ്. ബെഞ്ച് മാര്‍ക്ക് ടെസ്റ്റുകളിലൂടെയാണ്  ഇവയുടെ വേഗതാ വ്യത്യാസങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത്.

പ്രധാനമായും രണ്ട് ഘടകങ്ങളാണ് ഒരു പ്രൊസസ്സറിന്റെ വേഗതയെ നിര്‍ണയിക്കുന്നത്. ഒന്ന് അതിന്റെ ക്ലോക്ക് റേറ്റും, രണ്ടാമത്തേത് കോറുകളുടെ എണ്ണവുമാണ്. ക്ലോക്ക് റേറ്റ് എന്നാല്‍ ഒരു പ്രൊസസ്സര്‍ പ്രവര്‍ത്തിയ്ക്കുന്ന ആവൃത്തിയുടെ( ഫ്രീക്വന്‍സി) നിരക്കാണ്. അത്  Hzല്‍ ആണ് അളക്കുന്നത്. ഫ്രീക്വന്‍സി വര്‍ദ്ധിപ്പിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ വേഗത കോറുകളുടെ എണ്ണം

വര്‍ദ്ധിപ്പിയ്ക്കുന്നതിലൂടെ ലഭിയ്ക്കും. കാരണം  ബാറ്ററി, ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം തുടങ്ങിയ ഓരോന്നും വെവ്വേറെ കോറുകള്‍ ഏറ്റെടുക്കുന്നതിലൂടെ സ്വാഭാവികമായ വേഗത വര്‍ദ്ധന സാധ്യമാണ്.

AnTuTu മൊബൈല്‍ റാങ്കിംഗ് അനുസരിച്ച് ഏറ്റവും കൂടുതല്‍ വേഗതയുള്ള 2012ലെ  6 ഹാന്‍ഡ്‌സെറ്റുകള്‍ (സ്മാര്‍ട്ട്ഫോണ്‍/ഫാബ്ലെറ്റ്) പരിചയപ്പെടുത്തുകയാണ് ഗിസ്‌ബോട്ട് ഇന്ന്.

<ul id="pagination-digg"><li class="next"><a href="/mobile/processor-battle-top-6-fastest-performing-android-handsets-in-2012-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot