Home
Mobile

വൺപ്ലസ് 11 5ജിയുടെ ക്യാമറകളുടെ മികവ് തെളിയിച്ച് 'ക്യാപ്ചർ ബിയോൺഡ് ബൗണ്ടറി' ക്യാമ്പയിൻ

ലോഞ്ച് ചെയ്തതു മുതൽ, വൻ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 11 5ജി. മികച്ച പ്രകടനം, അതിശയിപ്പിക്കുന്ന പുതിയ ഡിസൈൻ, ഹാസൽബ്ലാഡ്-പവർ ക്യാമറകൾ എന്നിവയാൽ ആരാധകരുടെയും വിമർശകരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ വൺപ്ലസ് 11 5ജിക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ മികച്ച അവലോകനങ്ങൾ ഉണ്ടായിരുന്നിട്ടും, വൺപ്ലസ് 11 5ജിയുടെ സ്റ്റെല്ലാർ ക്യാമറ കഴിവുകളെക്കുറിച്ച് ഉപയോക്താക്കൾക്ക് ഇപ്പോഴും അറിയില്ലെന്നാണ് കരുതേണ്ടത്.

അ‌തിനാലാകാം തങ്ങളുടെ ക്യാമറകളുടെ ശക്തിയും മികവും ആളുകളിലേക്ക് കൂടുതലായി എത്തിക്കാനായി ''ക്യാപ്ചർ ബിയോണ്ട് ബൗണ്ടറീസ്" എന്ന പേരിൽ ഒരു ക്യാമ്പയിനുമായി ആഗോള ടെക്നോളജി ബ്രാൻഡായ വൺപ്ലസ് മുന്നിട്ടിറങ്ങിയത്. വൺപ്ലസ് 11 5ജി ക്യാമറയുടെ ഹാസൽബ്ലാഡ് ക്യാമറ സിസ്റ്റം എല്ലാ പരിമിതികളെയും മറികടന്ന് മികച്ച ചിത്രങ്ങൾ എങ്ങനെ നൽകുന്നു എന്നതിന്റെ മികച്ച പ്രകടനം ആണ് ഇത്.

വൺപ്ലസ് 11 5ജി ക്യാമറ മികവ് തെളിയിച്ച്  'ക്യാപ്ചർ ബിയോൺഡ് ബൗണ്ടറി'

എല്ലാ പരിമിതികളുടെയും അതിരുകൾ ഭേദിച്ച്, സാങ്കേതികവിദ്യയും കലയും തമ്മിലുള്ള വിടവ് നികത്തുകയും സാധാരണ കാര്യങ്ങളെ അസാധാരണമാക്കി മാറ്റുകയും ചെയ്യുന്ന എല്ലാ കലാകാരന്മാർക്കുമുള്ള ഒരു അ‌ംഗീകാരം കൂടിയാണ് ഈ ക്യാമ്പയിൻ.

ഈ ക്യാമ്പയിനിലൂടെ കമ്പനി എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാക്കാൻ, പൂർണ്ണമായും വൺപ്ലസ് 11 5ജി ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോ കണ്ടുനോക്കിയാൽ മതിയാകും. ആരാധകരുടെ സ്വന്തം വൺപ്ലസ് 11 5ജി ഉപയോഗിച്ച് അ‌ദ്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് ഇതോടൊപ്പമുള്ള യാത്രയിൽ മനസിലാകും.

വൺപ്ലസ് 11 5ജി ഉപയോഗിച്ച് ആർട്ടിസ്റ്റിക് ഷോട്ടുകൾ എങ്ങനെ എടുക്കാം?

ഈ ക്യാമറയിലെ മികച്ച സവിശേഷതകൾ നമ്മുടെ യഥാർഥ ചുറ്റുപാടുകളുമായി എങ്ങനെ ഒത്തുചേരുന്നു എന്ന് നമുക്ക് സ്വയം പരീക്ഷിച്ച് മനസിലാക്കാവുന്നതാണ്. വൺപ്ലസ് 11 5ജിയുടെ ഹാസൽബ്ലാഡ് ക്യാമറ സിസ്റ്റം ഉപയോഗിച്ച്, നിങ്ങൾക്ക് നിങ്ങളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കലാകാരനെ പുറത്തുകൊണ്ടുവരാനും നിറങ്ങൾ, ടെക്സ്ചറുകൾ, വിശദാംശങ്ങൾ എന്നിവ ഉപയോഗിച്ച് അ‌ദ്ഭുതങ്ങൾ സൃഷ്ടിക്കാനും കഴിയും.

ഉദാഹരണത്തിന്, ബ്രാൻഡിന്റെ ഏറ്റവും പുതിയ "ഗോ ബിയോണ്ട് ബൗണ്ടറീസ്" കാമ്പെയ്‌നിൽ കണ്ട ചില ഫോട്ടോകൾ നമുക്കുതന്നെ അ‌തേമികവിൽ പുനർ സൃഷ്ടിക്കാൻ സാധിക്കും. സ്ക്രീമിങ് ഓഫ് ഡ്യൂവലിസം: നീല പർവത തടാകവുമായി ഇഴയുന്ന കണ്ണുകൾ, മുടിയുമായി ചേരുന്ന ഇലത്തലപ്പുകളുള്ള വൃക്ഷം, തുടങ്ങി അ‌ങ്ങനെ വീഡിയോയിൽ കണ്ട പലതും നമുക്കും പുനർസൃഷ്ടിക്കാൻ സാധിക്കും.

അത് വളരെ എളുപ്പമാണ്. അതിന് നമ്മുടെ മനസ്സിൽ ഒരു കാഴ്ചപ്പാടും ​കൈയിൽ ക്യാമറയും ഉണ്ടായാൽ മാത്രംമതി.

വൺപ്ലസ് 11 5ജി ക്യാമറ മികവ് തെളിയിച്ച്  'ക്യാപ്ചർ ബിയോൺഡ് ബൗണ്ടറി'

ഇവിടെ കാണുന്ന ഷോട്ടിൽ, ഓരോനിമിഷവും ചിന്തകൾ വളരുന്നു എന്ന തത്വചിന്ത പുനർസൃഷ്ടിച്ചിരിക്കുന്നു. - പ്രിയപ്പെട്ട ആനിമേഷൻ കഥാപാത്രമായ ഇറ്റാഡോറി (സബ്ജ്കട്) ആണ് ഇവിടെ കാണുന്ന ഒന്ന്. പുതുതായി വളരുന്ന ഒരു വൃക്ഷത്തെയും ഇവിടെ കാണാം. ഇവ രണ്ടിനെയും ഒരു ചിത്രമായി ചേർത്തും മനസിലാക്കാവുന്നതാണ്. ഫിക്ഷനും യാഥാർത്ഥ്യവും തമ്മിലുള്ള അ‌തിർവരമ്പുകൾ മങ്ങിക്കുന്ന ഒരു രൂപക ബന്ധമായി ഈ ചിത്രം പ്രവർത്തിക്കുന്നു.

ഈ ചിത്രം നിർമ്മിക്കാൻ, ഞങ്ങൾ ഓട്ടോ പോർട്രെയിറ്റ് മോഡ് തിരഞ്ഞെടുത്തു, അവിടെ ക്യാമറ ബുദ്ധിപരമായി മരത്തിന്റെ തനതായ സവിശേഷതകൾ കണ്ടെത്തി ഊന്നിപ്പറയുകയും വ്യത്യസ്ത സ്വഭാവസവിശേഷതകൾ തന്ത്രപരമായി ഊന്നിപ്പറയുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു. ഡിഎസ്എൽആർ പോലെയുള്ള ഡെപ്ത്-ഓഫ്-ഫീൽഡ് സൃഷ്ടിക്കാനും മോഡ് സഹായിച്ചു, അതേസമയം ട്രീയെ കേന്ദ്ര ഫോക്കസായി നിലനിർത്തി.

ലൈറ്റിംഗും ഈ ചിത്രത്തിന്റെ മികവിന് ഒരു നിർണായക പങ്ക് വഹിച്ചു. സബ്ജക്ടിന്റെ സവിശേഷതകൾ പ്രകാശിപ്പിക്കുന്ന മൃദുവായ പ്രകൃതിദത്തമായ വെളിച്ചമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഞങ്ങൾ വിവിധ കോമ്പോസിഷനുകളും പരീക്ഷിച്ചു, സബ്ജക്ടിന്റെ സവിശേഷതകൾ വേറിട്ടുനിൽക്കാൻ അനുവദിക്കുന്ന വിധത്തിൽ അനുയോജ്യമായ വൃക്ഷം തിരയുകയും അതിനെ കൃത്യമായി സ്ഥാപിക്കുകയും ചെയ്തു. അതേസമയം സബ്ജക്ടിന്റെ സ്പൈക്കി രോമങ്ങൾ കൂട്ടിച്ചേർക്കാൻ പോയിന്റ് ഇലകൾ ഉപയോഗിക്കുന്നു.

വൺപ്ലസ് 11 5ജി ക്യാമറ മികവ് തെളിയിച്ച്  'ക്യാപ്ചർ ബിയോൺഡ് ബൗണ്ടറി'

ഇലകൾ ക്യാപ്‌ചർ ചെയ്യാൻ, ഞങ്ങൾ പോർട്രെയിറ്റ് മോഡിലേക്ക് മാറുകയും ലൈറ്റിന് നേരെ സബ്ജക്ട് ഷൂട്ട് ചെയ്യുകയും ചെയ്തു. ഇലകളുടെ ഞരമ്പുകളെ ഫോക്കസ് ചെയ്തുകൊണ്ട് അ‌തിന്റെ സ്വാഭാവിക വരമ്പുകൾ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

ഷട്ടിൽകോക്കിനായി, ഞങ്ങൾ എക്സ്പോഷർ ലോക്ക് ചെയ്തുകൊണ്ടാണ് ചിത്രം എടുത്തത്, വിശദാംശങ്ങൾ മുന്നിൽ കൊണ്ടുവന്നിട്ടുണ്ടെന്ന് ഉറപ്പാക്കി. അതിനിടയിൽ, ഒരു പടി പിന്നോട്ട് പോകേണ്ടതിന്റെയും ജോലിക്ക് അതീതമായ ഘടകങ്ങളുമായി വിശ്രമിക്കുന്നതിന്റെയും പ്രാധാന്യം പ്രദർശിപ്പിക്കാൻ, ബാഡ്മിന്റൺ കളിക്കാരനെ ഒരു സിലൗറ്റായി പശ്ചാത്തലത്തിൽ നിർത്തി.

ഇപ്പോൾത്തന്നെ ആവേശഭരിതരായോ?

2023 മെയ് 16-ന് ആരംഭിച്ച കാമ്പെയ്‌നിന്റെ ഭാഗമായി, വൺപ്ലസ് പ്രത്യേക ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു. തങ്ങളുടെ ലെഗസി വൺപ്ലസ് ഉപകരണങ്ങളിൽ നിന്ന് വൺപ്ലസ് 11 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് 5,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫർ ലഭിക്കും. കൂടാതെ, ഉപയോക്താക്കൾക്ക് വിവിധ ബാങ്കുകളിൽനിന്ന് 12 മാസത്തെ ഇഎംഐ ഓപ്ഷനുകളും ലഭിക്കും.

വൺപ്ലസ് 11 5ജി ക്യാമറ മികവ് തെളിയിച്ച്  'ക്യാപ്ചർ ബിയോൺഡ് ബൗണ്ടറി'

സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 നൽകുന്ന വൺപ്ലസ് 11 5ജിയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 56,999 രൂപയും 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 61,999 രൂപയുമാണ് വില. എമറാൾഡ് ഗ്രീൻ, ടൈറ്റൻ ബ്ലാക്ക് കളർവേകളിൽ ഈ വൺപ്ലസ് 11 ലഭ്യമാണ്.

ഇതിനെല്ലാമപ്പുറം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം #CaptureBeyondBoundaries എന്ന ഹാഷ്‌ടാഗ് വഴി സ്മാർട്ട്‌ഫോൺ ഫോട്ടോഗ്രാഫിയിൽ അഭിനിവേശമുള്ള എല്ലാവരും കാമ്പെയ്‌ൻ തീമിന്റെ തങ്ങളുടേതായ വേർഷനുകൾ പുറത്തിറക്കണമെന്ന് വൺപ്ലസ് ആഗ്രഹിക്കുന്നു. ഏറ്റവും മികച്ച ചിത്രം പങ്കിടുന്നവർക്ക് വൺപ്ലസിന്റെ ഔദ്യോഗിക മീഡിയ ഔട്ട്ലെറ്റുകളിലൂടെ രാജ്യാന്തര അ‌ംഗീകാരങ്ങൾ ലഭിച്ചേക്കാം. മുന്നിലെത്തുന്ന ഭാഗ്യശാലികൾക്ക് വൺപ്ലസിന്റെ 11 5ജി സ്വന്തമാക്കാം.

അ‌പ്പോൾ, ഇനിയും കാത്തിരിക്കണോ? നിങ്ങളുടെ ഉള്ളിലെ കലാകാരൻ പുറത്തുവരട്ടെ!

More from GizBot

Best Mobiles in India

English summary
Global technology brand OnePlus is launching a campaign titled 'Capture Beyond Boundaries' to bring the power and excellence of its cameras to more people. Those who share their own versions of the campaign theme via the hashtag #CaptureBeyondBoundaries across social media platforms have a chance to win a OnePlus 11 5G.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X