താങ്ങാവുന്ന വിലയും തകർപ്പൻ ഫീച്ചറുകളും; ഗാലക്സി എ13 4ജി, ഗാലക്സി എ23 4ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

|

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ സാംസങ് ഗാലക്സി എ13 4ജി, സാംസങ് ഗാലക്സി എ23 4ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ബജറ്റ് സ്മാർട്ട്ഫോൺ സെഗ്മെന്റിൽ പിടിമുറുക്കാൻ വേണ്ടിയാണ് സാംസങ് രണ്ട് സ്മാർട്ട്ഫോണുകളും അവതരിപ്പിക്കുന്നത്. സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോണിനും സാംസങ് ഗാലക്സി എ23 4ജി സ്മാർട്ട്ഫോണിനും 20,000 രൂപയിൽ താഴെയാണ് വില വരുന്നത്. ഈ പ്രൈസ് റേഞ്ചിൽ റെഡ്മി റെഡ്മി, റിയൽമി, ഓപ്പോ, വിവോ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള അഫോഡബിൾ സ്മാർട്ട്‌ഫോണുകളുമായിട്ടാകും സാംസങിന്റെ പുതിയ മോഡലുകൾ ഏറ്റുമുട്ടുക. സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോൺ, സാംസങ് ഗാലക്സി എ23 4ജി സ്മാർട്ട്ഫോൺ എന്നിവയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

 

വിലയും വേരിയന്റുകളും

വിലയും വേരിയന്റുകളും

മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 4 ജിബി റാമും 64 ജിബി സ്‌റ്റോറേജ് സ്‌പേസുമുള്ള, ഗാലക്സി എ13 4ജി സ്മാർട്ട്ഫോണിന്റെ ബേസ് മോഡലിന് 14,999 രൂപയാണ് വില വരുന്നത്. 4 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്പേസുമുള്ള മിഡ് വേരിയന്റിന് 15,999 രൂപയും വില വരും. 6 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്പേസും ഉള്ള ഹൈ എൻഡ് വേരിയന്റിന് 17,499 രൂപയും വില വരുന്നു.

ഐഫോൺ എസ്ഇ Vs റെഡ്മി 10; ബജറ്റ് ആൻഡ്രോയിഡ്, ബജറ്റ് ഐഒഎസ് താരതമ്യംഐഫോൺ എസ്ഇ Vs റെഡ്മി 10; ബജറ്റ് ആൻഡ്രോയിഡ്, ബജറ്റ് ഐഒഎസ് താരതമ്യം

സാംസങ്

മറുവശത്ത്, സാംസങ് ഗാലക്‌സി എ23 4ജി സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളുമായാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 6 ജിബി റാമും 128 ജിബി സ്‌റ്റോറേജ് സ്‌പേസുമായാണ് ഗാലക്‌സി എ23 4ജി സ്മാർട്ട്ഫോണിന്റെ ബേസ് മോഡൽ എത്തുന്നത്. 19,499 രൂപയാണ് കമ്പനി ഈ മോഡലിന് വിലയിട്ടിരിക്കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്പേസുമുള്ള ഉയർന്ന വേരിയന്റിന് 20,999 രൂപയും കമ്പനി വിലയിടുന്നു.

ഗാലക്സി
 

നാല് കളർ ഓപ്ഷനുകളിലാണ് സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോൺ ബ്ലാക്ക്, ബ്ലൂ, പീച്ച്, വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. സാംസങ് ഗാലക്‌സി എ23 4ജി സ്മാർട്ട്ഫോണും നാല് കളർ ഓപ്ഷനുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നു. പീച്ച്, വൈറ്റ്, ബ്ലാക്ക്, ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് സാംസങ് ഗാലക്‌സി എ23 4ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലഭ്യമാകുന്നത്.

125W ചാർജിങ്; വിപണി പിടിക്കാൻ വജ്രായുധവുമായി മോട്ടറോള125W ചാർജിങ്; വിപണി പിടിക്കാൻ വജ്രായുധവുമായി മോട്ടറോള

സ്പെസിഫിക്കേഷനുകൾ

സ്പെസിഫിക്കേഷനുകൾ

6.6 ഇഞ്ച് ടിഎഫ്ടി എൽസിഡി ഡിസ്പ്ലെയാണ് സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോണും ഗാലക്സി എ23 4ജി സ്മാർട്ട്‌ഫോണും ഫീച്ചർ ചെയ്യുന്നത്. ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും ഗാലക്സി എ13 4ജി, ഗാലക്സി എ23 4ജി സ്മാർട്ട്‌ഫോണുകളുടെ പ്രത്യേകതയാണ്. വാട്ടർ ഡ്രോപ്പ് നോച്ച് സ്റ്റൈലിൽ ആണ് ഈ രണ്ട് സ്മാർട്ട്ഫോണുകളിലും സെൽഫി ക്യാമറ നൽകിയിരിക്കുന്നത്. ഗാലക്സി എ13 4ജി സ്മാർട്ട്ഫോണും ഗാലക്സി എ23 4ജി സ്മാർട്ട്‌ഫോണും ഒരേ 8 മെഗാ പിക്സൽ സെൻസറും ഫ്രണ്ട് ക്യാമറയ്ക്കായി നൽകിയിരിക്കുന്നു.

എ13

ഒരേ പോലെയുള്ള ക്വാഡ് ക്യാമറ സജ്ജീകരണമാണ് സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോണും ഗാലക്സി എ23 4ജി സ്മാർട്ട്‌ഫോണും ഫീച്ചർ ചെയ്യുന്നത്. ഈ ക്യാമറ ക്രമീകരണത്തിൽ 50 മെഗാ പിക്സൽ പ്രൈമറി ലെൻസ്, 5 മെഗാ പിക്സൽ അൾട്രാ വൈഡ് സെക്കൻഡറി ലെൻസ്, ഡെപ്ത്, മാക്രോ ഷോട്ടുകൾക്കായി രണ്ട് 2 മെഗാ പിക്സൽ സെൻസറുകൾ എന്നിവ ഉൾപ്പെടുന്നു. സാംസങ് ഗാലക്സി എ23 4ജി സ്മാർട്ട്‌ഫോണിലെ ക്യാമറ സംവിധാനത്തിനൊപ്പം ഒഐഎസ് സപ്പോർട്ട് കൂടി ലഭിക്കുമെന്ന് മാത്രം.

43,900 രൂപ വിലയുള്ള പുതിയ ആപ്പിൾ ഐഫോൺ എസ്ഇ (2022) ഇപ്പോൾ 22,900 രൂപയ്ക്ക് സ്വന്തമാക്കാം43,900 രൂപ വിലയുള്ള പുതിയ ആപ്പിൾ ഐഫോൺ എസ്ഇ (2022) ഇപ്പോൾ 22,900 രൂപയ്ക്ക് സ്വന്തമാക്കാം

എ23

എക്സിനോസ് 850 എസ്ഒസിയാണ് സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. മറുവശത്ത് സാംസങ് ഗാലക്സി എ23 4ജി സ്മാർട്ട്‌ഫോൺ സ്നാപ്പ്ഡ്രാഗൺ 680 എസ്ഒസിയും ഫീച്ചർ ചെയ്യുന്നു. നേരത്തെ പറഞ്ഞിരുന്നത് പോലെ ഒന്നിൽ കൂടുതൽ സ്റ്റോറേജ് വേരിയന്റുകളും സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോണും സാംസങ് ഗാലക്സി എ23 4ജി സ്മാർട്ട്‌ഫോണും നൽകുന്നു.

4ജി

സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോൺ 5000 എംഎഎച്ച് ബാറ്ററിയാണ് ഫീച്ചർ ചെയ്യുന്നത്. 25 വാട്ട് വരെയുള്ള ഫാസ്റ്റ് ചാർജിങിന് സപ്പോർട്ടുള്ളവയാണ് സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോണിലെ ബാറ്ററി. എന്നാൽ സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോണിന് ഒപ്പം ബോക്സിനുള്ളിൽ ലഭിക്കുന്നത് 15 വാട്ട് ഫാസ്റ്റ് ചാർജറും ആണ്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ലോകത്തെ ഏറ്റവും ജനപ്രിയമായ 10 ഫോൾഡബിൾ സ്മാർട്ട്‌ഫോണുകൾലോകത്തെ ഏറ്റവും ജനപ്രിയമായ 10 ഫോൾഡബിൾ സ്മാർട്ട്‌ഫോണുകൾ

സാംസങ് ഗാലക്സി

സാംസങ് ഗാലക്സി എ23 4ജി സ്മാർട്ട്‌ഫോണും 5000 എംഎഎച്ച് ബാറ്ററിയുമായി വിപണിയിൽ എത്തുന്നു. 25 വാട്ട് വരെയുള്ള ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് സാംസങ് ഗാലക്സി എ23 4ജി സ്മാർട്ട്‌ഫോണിന്റെ ബാറ്ററിയിലും ലഭ്യമാണ്. അതേ സമയം എ13 സ്മാർട്ട്ഫോണിന് സമാനമായി സാംസങ് ഗാലക്സി എ23 4ജി സ്മാർട്ട്‌ഫോണും ബോക്സിനുള്ളിൽ 15 വാട്ട് ഫാസ്റ്റ് ചാർജറുമായി വരുന്നു.

ഡ്യുവൽ സിം

സാംസങ്ങിന്റെ സ്റ്റേബിളിൽ നിന്നുള്ള ഈ രണ്ട് പുതിയ ഫോണുകളും വശങ്ങളിൽ ഒരു സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ഫീച്ചർ ചെയ്യുന്നു. ഡ്യുവൽ സിം, വൈ ഫൈ, ബ്ലൂടൂത്ത് പിന്തുണ എന്നിവ പോലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും സാംസങ് ഗാലക്സി എ13 4ജി സ്മാർട്ട്ഫോണും ഗാലക്സി എ23 4ജി സ്മാർട്ട്‌ഫോണും പായ്ക്ക് ചെയ്യുന്നുണ്ട്. രണ്ട് സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് 12 ബേസ് ചെയ്തെത്തുന്ന വൺയുഐ 4.1ൽ പ്രവർത്തിക്കുന്നു.

ഗാലക്സി എ53 5ജി Vs റെനോ7 പ്രോ 5ജി; മിഡ് റേഞ്ച് ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ വമ്പൻ പോരാട്ടംഗാലക്സി എ53 5ജി Vs റെനോ7 പ്രോ 5ജി; മിഡ് റേഞ്ച് ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ വമ്പൻ പോരാട്ടം

Best Mobiles in India

English summary
The long awaited Samsung Galaxy A13 4G and Samsung Galaxy A23 4G smartphones have finally been launched in India. Samsung is launching both the smartphones in the budget smartphone segment. The Samsung Galaxy A13 4G smartphone and the Samsung Galaxy A23 4G smartphone are priced below Rs 20,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X