ഭീമന്‍ ബാറ്ററികളുളള വര്‍ദ്ധിത തെളിച്ചവുമായി എത്തുന്ന ക്യുഎച്ച്ഡി ഫോണുകള്‍...!

Written By:

വര്‍ദ്ധിത തെളിച്ചം വാഗ്ദാനം ചെയ്യുന്ന ഫോണുകളാണ് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേയുളള സ്മാര്‍ട്ട്‌ഫോണുകള്‍. ക്യുഎച്ച്ഡി ഡിസ്‌പ്ലേയില്‍ വരുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ 1440 X 2560പിക്‌സലുകള്‍ സ്‌ക്രീന്‍ മിഴിവാണ് നല്‍കുക.

ഇത് 500പിക്‌സല്‍സ് പെര്‍ ഇഞ്ച് എന്ന പിക്‌സല്‍ സാന്ദ്രതയെ തകര്‍ക്കുന്ന ഫോണുകളാണ്. എന്നാല്‍ ഉയര്‍ന്ന പിക്‌സല്‍ സാന്ദ്രത എന്നാല്‍ കൂടുതല്‍ തെളിമ ഡിസ്‌പ്ലേകള്‍ക്ക് ഉണ്ടാകുമെങ്കിലും, ബാറ്ററി ചോര്‍ച്ച ഒരു പ്രധാന ഘടകമാകാറുണ്ട്.

ജീവന്‍ അപകടത്തിലാക്കി ചിത്രമെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍...!

ഈ അവസരത്തില്‍ ക്യുഎച്ച്ഡി ഡിസ്‌പ്ലേയുളള എന്നാല്‍ ഭീമന്‍ ബാറ്ററികളുളള സ്മാര്‍ട്ട്‌ഫോണുകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Lenovo Vibe Z2 Pro (4000 mAh)

6ഇഞ്ചിന്റെ ഫോണ്‍ 4,000എംഎഎച്ചിന്റെ ബാറ്ററി കൊണ്ട് സമ്പന്നമാണ്.

 

Motorola DROID Turbo (3900 mAh)

5.2ഇഞ്ചിന്റെ ഫോണ്‍ രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന 3,900എംഎഎച്ചിന്റെ ബാറ്ററിയാണ് വാഗ്ദാനം ചെയ്യുന്നത്.

 

Meizu MX4 Pro (3350 mAh)

5.5ഇഞ്ച് സ്‌ക്രീനില്‍ 2560 X 1536 പിക്‌സലുകള്‍ സ്‌ക്രീന്‍മിഴിവില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ 3,350എംഎഎച്ച് ബാറ്ററി നല്‍കുന്നു.

Samsung Galaxy Note 4 (3220 mAh)

5.7ഇഞ്ചിന്റെ ഫാബ്ലറ്റ് 1440 X 2560 പിക്‌സല്‍ ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു. 3,220എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്.

 

Google Nexus 6 (3220 mAh)

5.96ഇഞ്ചിന്റെ അമോള്‍ഡ് സ്‌ക്രീന്‍ 1440 X 2560 പിക്‌സലുകള്‍ റെസലൂഷന്‍ നല്‍കുന്നു. 3,220എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണില്‍ ഘടിപ്പിച്ചിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Quad HD display phones with the largest batteries.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot