ഷവോമിയെ പൂട്ടാൻ 6ജിബി റാമുമായി ഓപ്പോ Realme 1 എത്തി; വില 8990 മുതൽ..!!

By Shafik
|

ഒപ്പോയുടെ കാത്തിരുന്ന മോഡൽ Realme 1 എത്തി. ഇന്ന് ഉച്ചക്ക് 12.30ന് ആമസോൺ വഴിയായിരുന്നു ഫോൺ പുറത്തിറക്കിയത്. ഷവോമിയോട് കടുത്ത മത്സരം തന്നെ കാഴ്ചവെക്കാനുള്ള എല്ലാ സവിശേഷതകളോടും കൂടിയാണ് ഓപ്പോ തങ്ങളുടെ സബ് ബ്രാൻഡായ പുതിയ സീരീസിലെ ആദ്യ ഫോണായ Realme 1 അവതരിപ്പിച്ചിരിക്കുന്നത്. വിലയും നന്നേ കുറവാണ് എന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത.

ഷവോമിയെ പൂട്ടാൻ 6ജിബി റാമുമായി ഓപ്പോ Realme 1 എത്തി; വില 8990 മുതൽ..!!

ചെറുപ്പക്കാരെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പുതിയ ഫോൺ എന്ന് ഡിസൈൻ വിളിച്ചോതുന്നുണ്ട്. ആമസോൺ വഴി മാത്രമായിരിക്കും ഈ ഫോൺ ലഭ്യമാകുക. എന്തൊക്കെയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ എന്ന് നോക്കാം.

ഡിസൈൻ, ഡിസ്പ്ളേ

ഡിസൈൻ, ഡിസ്പ്ളേ

ഡിസൈനിന്റെ കാര്യത്തിൽ മുമ്പിറങ്ങിയ ഓപ്പോ A3യോട് സാമ്യമുള്ള ഒരു രൂപകല്പനയാണ് ഈ മോഡലിനുള്ളത്. എന്നാൽ പിറകുവശത്തെ ഡയമണ്ട് ഡിസൈൻ ഏറെ ആകർഷകമാണ്. കണ്ടുമടുത്ത സ്ഥിരം ഒറ്റ നിറങ്ങളിൽ നിന്നും വേറിട്ട അനുഭവം ഈ ഡിസൈൻ നൽകും. മുൻവശത്ത് ക്യാമറ, എൽഇഡി ഫ്‌ളാഷ് എന്നിവയെല്ലാം തന്നെ ഉണ്ട് എങ്കിലും ഈയൊരു വിലക്ക് ബയോമെട്രിക്ക് സൗകര്യം ഇല്ല എന്നത് ഒരു പോരായ്മയാണ്. 18:9 അനുപാതത്തിൽ ആറ് ഇഞ്ചിന്റെ 2160 x 1080 ഡിസ്പ്ളേ ആണ് ഫോണിനുള്ളത്.

ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ

ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ

ഒക്റ്റാ കോർ MediaTek Helio P60 SoC പ്രൊസസർ ആണ് ഫോണിനുള്ളത്. 6ജിബിയുടെ 128 ജിബി മെമ്മറിയുള്ള മോഡൽ, 4ജിബിയുടെ 64 ജിബി മെമ്മറിയുള്ള മോഡൽ, 3 ജിബിയുടെ 32ജിബി മെമ്മറിയുള്ള മോഡൽ എന്നിങ്ങനെ മൂന്ന് വേർഷനുകളാണ് ഫോണിനുള്ളത്.കളർ ഒഎസ് 5.0 അധിഷ്ഠിത ആൻഡ്രോയ്ഡ് 8.1 ഓറിയോ ആണ് ഫോണിന്റെ സോഫ്റ്റ്‌വെയർ.

ക്യാമറ
 

ക്യാമറ

പിറകിലും മുൻഭാഗത്തും ഓരോ ക്യാമറകൾ വീതമാണ് ഓപ്പോ Realme 1ന് ഉള്ളത്. പിറകിൽ 13 മെഗാപിക്സൽ ക്യാമറയും മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയുമാണ് ഫോണിനുള്ളത്. ഈ ക്യാമറകൾ രണ്ടും മാന്യമായ രീതിയിലുള്ള ചിത്രങ്ങൾ എടുക്കും എന്ന് കമ്പനി അവകാശപ്പെടുന്നു. ഇവയോടൊപ്പം AI ബ്യൂട്ടി 2.0 സവിശേഷതയും ഈ ക്യാമറക്കുണ്ട്. ഫോണിൽ ഫേസ് അൺലോക്ക് സംവിധാനവും ഉണ്ടെന്ന് കമ്പനി അവകാശയപ്പെടുന്നുണ്ട്. 0.1 സെക്കന്റുകൊണ്ട് അൺലോക്ക് ചെയ്യാൻ ഇത് സഹായിക്കും.

ബാറ്ററി

ബാറ്ററി

3410mAh ബാറ്ററിയാണ് ഫോൺ നൽകുന്നത്. എന്നാൽ ഇത് അഴിക്കാൻ പറ്റാത്ത തരത്തിലുള്ള ബാറ്ററി ആയിരിക്കും. 156x75.3x7.8mm ആണ് ഫോണിന്റെ അളവുകൾ വരുന്നത്. ഭാരം 158 ഗ്രാമും. ഫോൺ ബോർഡിൽ AI അധിഷ്ഠിത ബോർഡും ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നും ഓപ്പോ പറയുന്നു.

വില

വില

Realme 1 മൂന്ന് വേർഷനുകളിൽ ആണ് ഇറങ്ങിയത് എന്ന് നേരത്തെ പറഞ്ഞല്ലോ. 6ജിബിയുടെ 128 ജിബി മെമ്മറിയുള്ള മോഡലിന് 13,990 രൂപയാണ് വിലയിട്ടിരിക്കുന്നത്. 4ജിബിയുടെ 64 ജിബി മെമ്മറിയുള്ള മോഡലിന് 10,990 രൂപയും 3 ജിബി റാമുള്ള 32 ജിബി മെമ്മറിയുള്ള മോഡലിന് 8,990 രൂപയുമാണ് വില.

Best Mobiles in India

Read more about:
English summary
Oppo goes up against Xiaomi with its India-exclusive smartphone sub-brand -Realme.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X