Home
Mobile

'യൂത്തൻസ്' കമോൺ! 14,999 രൂപയ്ക്കും 18,999 രൂപയ്ക്കും പുത്തൻ 5ജി സ്മാർട്ട്ഫോണുകൾ പുറത്തിറക്കി റിയൽമി!

യുവതലമുറയെ ലക്ഷ്യമിട്ട് ചുറുചുറുക്കോടെ പ്രവർത്തിക്കാൻ ശേഷിയുള്ള കിടിലൻ രണ്ട് 5ജി സ്മാർട്ട്ഫോണുകൾ ഒറ്റയടിക്ക് ഇന്ത്യയിൽ പുറത്തിറക്കി റിയൽമി. വെറും 20000 രൂപയിൽ താഴെ വിലയിൽ റിയൽമി 11 5ജി (Realme 11 5G), റിയൽമി 11എക്സ് 5ജി (Realme 11X 5G) എന്നിവയാണ് റിയൽമി അ‌വതരിപ്പിച്ചിരിക്കുന്നത്.

യുവതലമുറയെ, പ്രത്യേകിച്ച് കോളജ് വിദ്യാർഥികളെ മുന്നിൽക്കണ്ട്, അ‌വരുടെ താൽപര്യങ്ങൾ ഉൾപ്പെടുത്തിയാണ് ഈ സ്മാർട്ട്ഫോണുകൾ റിയൽമി രൂപകൽപ്പന ചെയ്യുകയും അ‌വതരിപ്പിക്കുകയും ചെയ്തിരിക്കുന്നത്. അ‌ധികം വില നൽകാതെ മികച്ച ക്യാമറ പ്രകടനം കാഴ്ചവയ്ക്കുന്ന ഫോൺ പുതുതലമുറ ആഗ്രഹിക്കുന്നു. ഇത് മനസിലാക്കിക്കൊണ്ടുകൂടിയാണ് ഈ റിയൽമി ഫോണുകൾ എത്തിയിരിക്കുന്നത്.

14,999 രൂപയ്ക്കും 18,999 രൂപയ്ക്കും പുത്തൻ റിയൽമി 5ജി ഫോണുകൾ

കോളജ് വിദ്യാർഥികൾക്ക് പുറമേ, പെർഫോമൻസിൽ വിട്ടുവീഴ്ച വരുത്താതെ കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി എത്തുന്ന ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ബജറ്റ് ഉപയോക്താക്കളെയും റിയൽമി നോട്ടമിടുന്നു. അ‌തിനാലാണ് ഈ രണ്ട് മോഡലുകളുടെയും അ‌ടിസ്ഥാന മോഡലുകൾ 14,999 രൂപയ്ക്കും 18,999 രൂപ വിലയിൽ പുറത്തിറക്കിയിരിക്കുന്നത്.

റിയൽമി 11, റിയൽമി 11എക്സ് സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ: ഈ രണ്ട് സ്മാർട്ട്ഫോണുകളും റിയൽമി 11 പ്രോ സീരീസിന്റെ ടോൺ-ഡൗൺ വേരിയന്റുകളാണ്. റിയൽമി 11-ൽ 120Hz റിഫ്രഷ് റേറ്റുള്ള 6.72-ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 6100+ 5G ചിപ്പ്, 67W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി എന്നീ ഫീച്ചറുകൾ ഉൾപ്പെടുന്നു.

റിയൽമി 11 5Gയിൽ 256GB വരെ ഓൺബോർഡ് സ്റ്റോറേജ് പായ്ക്ക് ചെയ്തിട്ടുണ്ട്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി ഓൺബോർഡ് സ്റ്റോറേജ് 2TB വരെ വികസിപ്പിക്കാം. സൗജന്യ സ്റ്റോറേജ് വെർച്വൽ മെമ്മറിയായി ഉപയോഗിക്കുന്ന ഡൈനാമിക് റാം എക്സ്പാൻഷൻ (ഡിആർഇ) സവിശേഷതയുമായാണ് ഈ ഹാൻഡ്‌സെറ്റ് വരുന്നത്. ഇതിലൂടെ മെമ്മറി 16 ജിബി വരെ വികസിപ്പിക്കാൻ കഴിയും.

108 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ സെൻസറും റിയൽമി 11ന്റെ പിന്നിൽ നൽകിയിരിക്കുന്നു. 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. ഡ്യുവൽ 5G സിം കാർഡ് സ്ലോട്ട്, Wi-Fi 5, ബ്ലൂടൂത്ത് 5.2, NFC, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് റിയൽമി 11 ന്റെ മറ്റ് പ്രധാന സവിശേഷതകൾ.

റിയൽമി 11എക്സ് ബജറ്റ് സ്മാർട്ട്ഫോൺ ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ളതാണ്. 6GB വരെ റാമിനൊപ്പം ഒക്ടാകോർ 6nm മീഡിയടെക് ഡൈമൻസിറ്റി 6100+ ചിപ്സെറ്റ് കരുത്തിൽ ഈ ഫോൺ എത്തുന്നു. ഡൈനാമിക് റാം ഫീച്ചർ വഴി മെമ്മറി 16 ജിബി വരെ വികസിപ്പിക്കാം. 128GB വരെ ഓൺബോർഡ് സ്റ്റോറേജുമായാണ് ഈ മോഡൽ എത്തുന്നത്.

14,999 രൂപയ്ക്കും 18,999 രൂപയ്ക്കും പുത്തൻ റിയൽമി 5ജി ഫോണുകൾ

ഒപ്‌റ്റിക്‌സിനായി, 2 മെഗാപിക്‌സൽ പോർട്രെയിറ്റ് സെൻസറിനൊപ്പം 64 മെഗാപിക്‌സൽ പ്രൈമറി സെൻസറും f/1.79 ലെൻസും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി 11X 5ജിയിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഇതിൽ f/2.05 ലെൻസുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസർ നൽകിയിരിക്കുന്നു.

സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും 5G, 4G LTE, Wi-Fi, ബ്ലൂടൂത്ത് 5.2, GPS/ A-GPS, യുഎസ്ബി ടൈപ്പ്-സി പോർട്ട് കണക്ടിവിറ്റി ഓപ്ഷനുകളും ഇതിലുണ്ട്. ഈ പുതിയ സ്മാർട്ട്‌ഫോണുകൾക്ക് പുറമേ, റിയൽമി ബഡ്‌സ് എയർ 5, റിയൽമി ബഡ്‌സ് എയർ 5 പ്രോ എന്നീ രണ്ട് ട്രൂ വയർലെസ് ഇയർബഡുകളും റിയൽമി പുറത്തിറക്കിയിട്ടുണ്ട്.

വിലയും ലഭ്യതയും: റിയൽമി 11 5G യുടെ 8ജിബി റാം + 128ജിബി സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയാണ് വില. റിയൽമി 11 ന്റെ 256 ജിബി സ്റ്റോറേജ് ഓപ്ഷന് 19,999 രൂപ നൽകേണ്ടിവരും. റിയൽമി 11X മോഡലിന്റെ 6ജിബി റാം, 128ജിബി സ്റ്റോറേജ് ഓപ്ഷൻ 14,999 രൂപ പ്രാരംഭ വിലയിലാണ് എത്തുന്നത്.

റിയൽമി 11X ന്റെ 8 ജിബി റാം വേരിയന്റിന് 15,999 രൂപയാണ് വില. ഫ്ലിപ്കാർട്ട്, റിയൽമി സ്റ്റോർ എന്നിവ വഴി ഓഗസ്റ്റ് 29 ന് ഈ ഫോണുകളുടെ വിൽപ്പന ആരംഭിക്കും. വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് എസ്ബിഐ, എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡുകൾ വഴി നടത്തുന്ന പർച്ചേസുകൾക്ക് 1,500 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Realme has launched Realme 11 5G and Realme 11X 5G smartphones in India under Rs 20000. These phones come with a 6.72-inch full-HD+ display with 120Hz refresh rate and a 5000mAh battery with 67W fast charging support. There is an opportunity to buy these phones at a discount of Rs 1,500 in conjunction with the launch of the sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X