16,680 രൂപയ്ക്ക് 108എംപി ക്യാമറയും 16GB റാമും 256GB സ്റ്റോറേജുമുള്ള കിടിലൻ 5ജി ഫോൺ വാങ്ങാം
യുവതലമുറയുടെ ഇഷ്ടങ്ങളും താൽപര്യങ്ങളും മനസിലാക്കി വെറും 20000 രൂപയിൽ താഴെ വിലയിൽ റിയൽമി പുറത്തിറക്കിയ 5ജി സ്മാർട്ട്ഫോണാണ് റിയൽമി 11 5ജി (Realme 11 5G). 108MP ക്യാമറ, 16GB റാം, 2TB മെമ്മറി സപ്പോർട്ട്, 67W ഫാസ്റ്റ് ചാർജിംഗ് തുടങ്ങിയ മികച്ച ഫീച്ചുറകളാണ് ഇതിലുള്ളത്.
മികച്ച ക്യാമറ, മികച്ച പെർഫോമൻസ് ശേഷി, കാണാനുള്ള ആകർഷകത്വം ഇവയൊക്കെയുള്ള ഒരു 5ജി ഫോണാണ് യുവതലമുറയ്ക്ക് ഇന്ന് ആവശ്യം. 20000 രൂപ എന്ന വിലയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് ഈ ആവശ്യങ്ങൾ നിറവേറ്റാൻ പാകത്തിൽ റിയൽമി ഒരുക്കിയ സ്മാർട്ട്ഫോണാണ് റിയൽമി 11 5ജി.

അധികം വില നൽകാതെ മികച്ച ക്യാമറ പ്രകടനം കാഴ്ചവയ്ക്കുന്ന ഫോൺ പുതുതലമുറ ആഗ്രഹിക്കുന്നു. ഇത് മനസിലാക്കിക്കൊണ്ടുകൂടിയാണ് 20000 രൂപയിൽ താഴെ വിലയിൽ റിയൽമി ഈ ഫോൺ പുറത്തിറക്കിയത്. അങ്ങനെയെത്തിയ ഈ റിയൽമി 5ജി ഫോൺ ഇപ്പോൾ ആകർഷകമായ ഡിസ്കൗണ്ട് സഹിതം 16,680 രൂപയ്ക്ക് വാങ്ങാൻ സാധിക്കും.
രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് റിയൽമി 11 5ജി ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയത്. ലോഞ്ച് ചെയ്യുന്ന സമയത്ത് റിയൽമി 11 5G യുടെ 8ജിബി റാം + 128ജിബി സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയായിരുന്നു വില. അതേപോലെ, 256 ജിബി സ്റ്റോറേജ് ഓപ്ഷന് 19,999 രൂപ നൽകണമായിരുന്നു.

എന്നാലിപ്പോൾ ഇതേ സ്മാർട്ട്ഫോൺ വൻ ഡിസ്കൗണ്ടിൽ ആമസോണിൽ വാങ്ങാൻ സാധിക്കും. 128 സ്റ്റോറേജ് മോഡൽ നിലവിൽ ആമസോണിൽ സ്റ്റോക്കില്ല. എന്നാൽ 256 ജിബി സ്റ്റോറേജ് വാങ്ങാൻ ലഭ്യമാണ്. ആകർഷകമായ ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നതും ഈ 256 ജിബി സ്റ്റോറേജ് മോഡലിനാണ്. 20000 രൂപ വിലയുള്ള 256ജിബി വേരിയന്റ് ആമസോണിൽ 18,180 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.
128ജിബി സ്റ്റോറേജിന് തന്നെ 18,999 രൂപ വില ഉണ്ടായിരുന്ന ഫോണാണ് ഈ കുറഞ്ഞ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ഈ മോഡലിന് ലഭ്യമാക്കിയിരിക്കുന്നു. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് 1500 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാകും.
അതോടെ റിയൽമി 11 5ജിയുടെ 256 ജിബി സ്റ്റോറേജ് വേരിയന്റ് വെറും 16,680 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. എത്രനാളത്തേക്കാണ് ഈ ഡിസ്കൗണ്ട് ലഭ്യമാകുക എന്ന് വ്യക്തമല്ല. എങ്കിലും ഒരു 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം മികച്ചൊരു ഡീൽ ആണ് ആമസോൺ മുന്നോട്ട് വച്ചിരിക്കുന്നത് എന്ന് വ്യക്തം.

റിയൽമി 11 5ജിയുടെ പ്രധാന പ്രത്യേകതകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.72-ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്പ്ലേയാണ് ഇതിലുള്ളത്. കരുത്തിനായി മീഡിയടെക് ഡൈമെൻസിറ്റി 6100+ 5G ചിപ്പ് നൽകിയിരിക്കുന്നു. 128, 256 ജിബി സ്റ്റോറേജ് വേരിയന്റുകളിൽ എത്തുന്നു. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി ഓൺബോർഡ് സ്റ്റോറേജ് 2TB വരെ വികസിപ്പിക്കാം.
സൗജന്യ സ്റ്റോറേജ് വെർച്വൽ മെമ്മറിയായി ഉപയോഗിക്കുന്ന ഡൈനാമിക് റാം എക്സ്പാൻഷൻ (ഡിആർഇ) സവിശേഷതയുമായാണ് ഈ ഹാൻഡ്‌സെറ്റ് വരുന്നത്. ഇതിലൂടെ 16 ജിബി റാം ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. 108 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ സെൻസറും റിയൽമി 11ന്റെ പിന്നിൽ നൽകിയിരിക്കുന്നു. 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.
67W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇതിലുള്ളത്. ഡ്യുവൽ 5G സിം കാർഡ് സ്ലോട്ട്, Wi-Fi 5, ബ്ലൂടൂത്ത് 5.2, NFC, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് റിയൽമി 11 ന്റെ മറ്റ് പ്രധാന സവിശേഷതകൾ. 190 ഗ്രാമാണ് ഭാരം. ഗ്ലോറി ബ്ലാക്ക്, ഗ്ലോറി ഗോൾഡ് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലഭ്യമാണ്.


Click it and Unblock the Notifications








