മികച്ച ഫീച്ചറുകളുള്ള റിയൽമിയുടെ ഈ 5ജി ഫോണിന് ഫ്ലിപ്പ്കാർട്ടിൽ ഡിസ്കൗണ്ട്!
പുതിയൊരു 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന റിയൽമി ആരാധകർക്ക് പരിഗണിക്കാൻ കഴിയുന്ന മികച്ചൊരു ഓപ്ഷൻ എന്ന നിലയിൽ റിയൽമി 11 5ജിക്ക് (realme 11 5G) ഇപ്പോൾ ആമസോണിൽ ഡിസ്കൗണ്ട് ലഭ്യമാണ്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ഈ 5ജി ഫോൺ റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ചത്.
യുവതലമുറയുടെ ഇഷ്ടങ്ങൾ മനസിലാക്കി 20000 രൂപയിൽ താഴെ വിലയിലാണ് റിയൽമി 11 5ജി ഇന്ത്യയിൽ അവതരിപ്പിച്ചത്. 108MP ക്യാമറ, 16GB റാം, 2TB മെമ്മറി സപ്പോർട്ട്, 67W ഫാസ്റ്റ് ചാർജിംഗ് തുടങ്ങിയ മികച്ച ഫീച്ചറുകളാണ് ഇതിലുള്ളത്. ലോഞ്ച് വിലയേക്കാൾ വിലക്കുറവിൽ ഇപ്പോൾ ഈ ഫോൺ വാങ്ങാം.

റിയൽമി 11 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.72-ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡിസ്പ്ലേയാണ് ഇതിലുള്ളത്.120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാമ്പിൾ റേറ്റും 680 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും റിയൽമി വാഗ്ദാനം ചെയ്യുന്നു. മീഡിയടെക് ഡൈമെൻസിറ്റി 6100+ 5G ചിപ്സെറ്റാണ് റിയൽമി 11 5ജിയുടെ കരുത്ത്.
സൗജന്യ സ്റ്റോറേജ് വെർച്വൽ മെമ്മറിയായി ഉപയോഗിക്കുന്ന ഡൈനാമിക് റാം എക്സ്പാൻഷൻ (ഡിആർഇ) സവിശേഷതയുമായാണ് ഈ ഹാൻഡ്‌സെറ്റ് വരുന്നത്. ഇതിലൂടെ മെമ്മറി 16 ജിബി വരെ വികസിപ്പിക്കാൻ കഴിയും. 128ജിബി, 256ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഈ ഫോൺ ലഭ്യമാണ്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി ഓൺബോർഡ് സ്റ്റോറേജ് 2TB വരെ വികസിപ്പിക്കാം.

108 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി ഈ ഫോണിൽ നൽകിയിരിക്കുന്നത്. ഇതോടൊപ്പം സെൽഫിക്കും മറ്റുമായി 16 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും ഉണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയാണ് റിയൽമി 11 5ജിയുടെ പ്രവർത്തനം.
67W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് റിയൽമി 11 5ജിയിൽ ഉള്ളത്. ഡ്യുവൽ 5G സിം കാർഡ് സ്ലോട്ട്, Wi-Fi 5, ബ്ലൂടൂത്ത് 5.2, NFC, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് ഈ 5ജി ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകൾ. 190 ഗ്രാമാണ് ആകെ ഭാരം.
ഗ്ലോറി ബ്ലാക്ക്, ഗ്ലോറി ഗോൾഡ് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ റിയൽമി 11 5ജി ലഭ്യമാകും. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് റിയൽമി 11 5G യുടെ 8ജിബി റാം + 128ജിബി സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയായിരുന്നു വില. അതേപോലെ 256 ജിബി സ്റ്റോറേജ് ഓപ്ഷന് 19,999 രൂപ നൽകണമായിരുന്നു.

എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ റിയൽമി 11 5ജി 16,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഫ്ലിപ്പ്കാർട്ടിലെ റിയൽമി 11 പേജിലെ വിവരങ്ങൾ പ്രകാരം ഈ ഫോണിന്റെ 128 ജിബി ഇന്റേണൽ സ്റ്റോറേജ് മോഡലിന്റെ വില 20,999 രൂപയാണ്. എന്നാൽ തങ്ങൾ 19 ശതമാനം ഡിസ്കൗണ്ട് നൽകിയ ശേഷം ഇത് 16,999 രൂപയ്ക്ക് വിൽക്കുന്നതായി ഫ്ലിപ്പ്കാർട്ട് പറയുന്നു.
ഫ്ലിപ്പ്കാർട്ടിന്റെ അവകാശവാദം പൂർണമായി വിശ്വസിക്കേണ്ടതില്ല. എന്നാൽ 16,999 രൂപയ്ക്ക് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു എന്നത് നേട്ടമാണ്. ഇതോടൊപ്പം വിവിധ ബാങ്ക് ഓഫറുകളും നൽകിയിട്ടുണ്ട്. ഇതിൽ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് റിയൽമി 11 5ജി വാങ്ങിയാൽ 800 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കും.
ആക്സിസ് ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ റിയൽമി 11 5ജിയുടെ 128 ജിബി വേരിയന്റ് 16,199 രൂപയ്ക്ക് ലഭ്യമാകുന്നു. അധികം വില നൽകാതെ മികച്ച ക്യാമറ പ്രകടനം കാഴ്ചവയ്ക്കുന്ന ഫോൺ ആഗ്രഹിക്കുന്ന പുതുതലമുറയിലെ ആളുകൾക്ക് ഫ്ലിപ്പ്കാർട്ടിലെ റിയൽമി 11 5ജി ഓപ്ഷൻ പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








