Home
Mobile

ആഢംബരം സാധാരണക്കാരിലേക്കും! മൂൺ ഷോട്ട് ഫീച്ചറുമായി റിയൽമി 11 പ്രോ സീരീസ് ഇന്ത്യയിൽ

സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ നാളായി കാത്തിരുന്ന റിയൽമി 11 പ്രോ സീരീസ് അവതരിപ്പിച്ച് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ തലയെടുപ്പ് ഉയർത്തി റിയൽമി. റിയൽമി 11 പ്രോ, റിയൽമി 11 പ്രോ+ എന്നിങ്ങനെ രണ്ട് മോഡലുകളാണ് റിയൽമി 11 പ്രോ സീരീസിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്.

ഈ രണ്ട് മോഡലുകളും നേരത്തെ ​ചൈനീസ് വിപണിയിൽ റിയൽമി പുറത്തിറക്കിയിരുന്നു. മികച്ച ഫീച്ചറുകളുമായി 30000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലേക്കാണ് ഈ രണ്ട് 5ജി സ്മാർട്ട്ഫോണുകളും എത്തിയിരിക്കുന്നത്. അ‌സാധാരണ ഫീച്ചറുകളും മികച്ച ഡി​സൈനുമായി ഈ റിയൽമി 11 പ്രോ സീരീസ് ഇതിനകംതന്നെ ചർച്ചയായിക്കഴിഞ്ഞു.

മൂൺ ഷോട്ട് ഫീച്ചറുമായി റിയൽമി 11 പ്രോ സീരീസ് ഇന്ത്യയിൽ

റിയൽമി 11 പ്രോ സീരീസിൽ ഏറ്റവും ശ്രദ്ധ നേടിയിരിക്കുന്നത് റിൽമി 11 പ്രോ+ ആണ്. മൂൺഷോട്ടുകൾ ഉൾപ്പെടെ പകർത്താൻ സാധിക്കുന്ന 200 എംപി ക്യാമറയാണ് ഈ സ്മാർട്ട്ഫോണിൽ റിയൽമി നൽകിയിരിക്കുന്നത്. മൂൺ മോഡ് എന്നൊരു ഫീച്ചർ തന്നെ റിയൽമി ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ക്യാമറയുടെ ഈ മികവ് സ്മാർട്ട്ഫോണിനെ പ്രശസ്തമാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.

മുൻനിര സ്മാർട്ട്ഫോണുകളിൽ മാത്രം ഉണ്ടായിരുന്ന മൂൺ​ മോഡ് മിഡ്റേഞ്ച് വിഭാഗത്തിലേക്കും കൊണ്ടുവന്ന ആദ്യ സ്മാർട്ട്ഫോൺ എന്ന വിശേഷണവും ഇതോടെ റിയൽമി 11 പ്രോ+ സ്വന്തമാക്കിയിരിക്കുകയാണ്. നേരത്തെ ഗാലക്‌സി എസ് 23 അൾട്രാ, വിവോ എക്‌സ് 90 പ്രോ എന്നിവയുൾപ്പെടെയുള്ള മുൻനിര ഡി​വൈസുകളിൽ മാത്രമാണ് ഈ ഫീച്ചർ കണ്ടിരുന്നത്.

മൂൺ ഷോട്ട് ഫീച്ചറുമായി റിയൽമി 11 പ്രോ സീരീസ് ഇന്ത്യയിൽ

റിയൽമി 11 പ്രോ+ സവിശേഷതകൾ: 2400x1080 പിക്‌സൽ ഫുൾ എച്ച്‌ഡി+ റെസല്യൂഷനോടുകൂടിയ വലിയ 6.70 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. കരുത്തുറ്റ പ്രകടനം കാഴ്ചവയ്ക്കാൻ ശക്തമായ ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7050 പ്രൊസസർ നൽകിയിരിക്കുന്നു. ഇതോടൊപ്പം 12ജിബി റാമും കൂടി എത്തുന്നതിനാൽ സുഗമമായ പ്രകടനവും മൾട്ടിടാസ്‌കിങ്ങും ഉറപ്പുനൽകുന്നു.

ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, റിയൽമി 11 പ്രോ+ ആകർഷകമായ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം വാഗ്ദാനം ചെയ്യുന്നു. ഇതിൽ ഉയർന്ന റെസല്യൂഷനുള്ള 200 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ ക്യാമറയും 2 മെഗാപിക്സൽ ക്യാമറയും ഉൾപ്പെടുന്നു. സെൽഫികൾക്കായി ഫ്രണ്ടിൽ 32 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്.

ആൻഡ്രോയിഡ് 13-ൽ പ്രവർത്തിക്കുന്ന റിയൽമി 11 പ്രോ+ ഫോണിൽ 5000mAh ബാറ്ററിയും ഫാസ്റ്റ് ചാർജിങ് പിന്തുണയുമുണ്ട്. 256ജിബിയുടേതാണ് ഇൻബിൽറ്റ് സ്റ്റോറേജ്. സിറ്റി ഓഫ് ദി റൈസിംഗ് സൺ, സിറ്റി ഓഫ് ഗ്രീൻ ഫീൽഡ്സ്, സ്റ്റാറി നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിൽ ഈ 5ജി സ്മാർട്ട്ഫോൺ ലഭ്യമാണ്.

കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, റിയൽമി 11 പ്രോ+ ​വൈ​ഫൈ, ജിപിഎസ്, ബ്ലൂടൂത്ത് v5.20, എൻഎഫ്സി, യുഎസ്ബി ​ടൈപ്പ് സി എന്നിവ വാഗ്ദാനം ചെയ്യുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, കോമ്പസ്/മാഗ്നെറ്റോമീറ്റർ, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിങ്ങനെയുള്ള വിവിധ സെൻസറുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

റിയൽമി 11 പ്രോയുടെ സവിശേഷതകൾ: റിയൽമി 11 പ്രോ 6.7 ഇഞ്ച് അ‌മോലെഡ് ഡിസ്‌പ്ലേയോടെയാണ് വരുന്നത്, ഫുൾ HD+ റെസല്യൂഷനും സുഗമമായ 120Hz റേറ്റും ഇതിലുണ്ട്. നൽകുന്നു. മെലിഞ്ഞ ബെസലുകൾ, ആഴത്തിലുള്ള കാഴ്ചാനുഭവം ഉറപ്പാക്കുന്നു. മീഡിയടെക് ഡിമെൻസിറ്റി 7050 ചിപ്സെറ്റ് ആണ് റിയൽമി 11 പ്രോയ്ക്ക് കരുത്ത് പകരുന്നത്.

മൂൺ ഷോട്ട് ഫീച്ചറുമായി റിയൽമി 11 പ്രോ സീരീസ് ഇന്ത്യയിൽ

ആൻഡ്രോയിഡ് 13 ആണ് ഒഎസ്. ഡ്യുവൽ റിയർ ക്യാമറ സിസ്റ്റമാണ് റിയൽമി 11 പ്രോയിൽ കാണാനാകുക. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 108എംപി സെൻസറാണ് ഇതിലെ പ്രധാനി. വിശദമായ ക്ലോസപ്പ് ഷോട്ടുകൾ പകർത്താൻ 2എംപി മാക്രോ യൂണിറ്റുമുണ്ട്. ഫ്രണ്ടിൽ ഡ്രിൽ-ഹോൾ സ്ലോട്ടിനുള്ളിൽ 16എംപി ക്യാമറ നൽകിയിരിക്കുന്നു. 67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള, 5,000എംഎഎച്ചിന്റേതാണ് ബാറ്ററി.

റിയൽമി 11പ്രോയുടെ വില: റിയൽമി 11പ്രോയുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജും അ‌ടങ്ങുന്ന അടിസ്ഥാന വേരിയന്റ് 23,999 രൂപ പ്രാരംഭ വിലയിലാണ് എത്തുന്നത്. 8 ജിബി + 256 ജിബി വേരിയന്റിന് 24,999 രൂപയും 12 ജിബി + 256 ജിബി വേരിയന്റിന് 27,999 രൂപയുമാണ് വില.

റിയൽമി 11 പ്രോ+ ന്റെ വില: റിയൽമി 11 പ്രോ+ 5ജിയുടെ 8 ജിബി റാമും 256 ജിബി സ്റ്റോറേജും അ‌ടങ്ങുന്ന അടിസ്ഥാന കോൺഫിഗറേഷൻ 27,999 രൂപ വിലയിലാണ് എത്തുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഉയർന്ന വേരിയന്റിന് 29,999 രൂപയാണ് വില.

More from GizBot

Best Mobiles in India

English summary
The Realme 11 Pro series has launched two smartphones in India, namely the Realme 11 Pro 5G and Realme 11 Pro+ 5G. The base variant of the Realme 11Pro with 8 GB of RAM and 128 GB of storage comes at a starting price of Rs 23,999. Realme 11 Pro+ 5G is priced at Rs 27,999 for the base configuration with 8 GB of RAM and 256 GB of storage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X