റിയൽമി 11 പ്രോ, റിയൽമി 11 പ്രോ പ്ലസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലേക്കെത്താൻ ഇനി ദിവസങ്ങൾ മാത്രം | Realme
അടുത്തിടെയാണ് റിയൽമി 11 സീരീസ് സ്മാർട്ട്ഫോണുകൾ ചൈനയിൽ പുറത്തിറക്കിയത്. ഇപ്പോഴിതാ കാത്തിരിപ്പിനൊടുവിൽ റിയൽമി 11 പ്രോ, റിയൽമി 11 പ്രോ പ്ലസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലേക്കും വരികയാണ്. റിയൽമി 11 പ്രോ, റിയൽമി 11 പ്രോ പ്ലസ് സ്മാർട്ട്ഫോണുകൾ മെയ് 16 -ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും.
ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് കമ്പനി റിയൽമി 11 പ്രോ, റിയൽമി 11 പ്രോ പ്ലസ് സ്മാർട്ട്ഫോണുകളുടെ ഇന്ത്യ ലോഞ്ച് തീയതി സ്ഥിരീകരിച്ചത്. മെയ് 16, ഉച്ചയ്ക്ക് 12:30 -ന് ലോഞ്ച് ഇവന്റ് ആരംഭിക്കും. റിയൽമി 11 പ്രോ, 11 പ്രോ പ്ലസ് മോഡലുകൾ മാത്രമായിരിക്കും രാജ്യത്ത് ആദ്യ ഘട്ടത്തിൽ ലോഞ്ച് ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിയൽമി 11 മോഡൽ പിന്നീട് ലോഞ്ച് ചെയ്യാനും സാധ്യതയുണ്ട്.

Realme 11 Pro, Realme 11 Pro Plus ഇന്ത്യയിലെ വില : 23,000 രൂപയിൽ താഴെയുള്ള പ്രൈസ് റേഞ്ചിലാകും റിയൽമി 11 പ്രോ സ്മാർട്ട്ഫോണുകളുടെ വില ആരംഭിക്കുന്നത്. റിയൽമി 11 പ്രോ പ്ലസ് മോഡലുകൾക്ക് 29,000 രൂപയിൽ താഴെയും വില വരുമെന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. പ്രൈസ് റേഞ്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന കാര്യവും യൂസേഴ്സ് അറിഞ്ഞിരിക്കണം.
റിയൽമി 11 പ്രോ പ്ലസ് ഫീച്ചറുകൾ : മീഡിയടെക് ഡൈമൻസിറ്റി 7050 എസ്ഒസിയാണ് റിയൽമി 11 പ്രോ പ്ലസ് ഫീച്ചർ ചെയ്യുന്നത്. 12 ജിബി വരെ റാമും 1 ടിബി വരെ യുഎഫ്എസ് 2.2 സ്റ്റോറേജും റിയൽമി 11 പ്രോ പ്ലസിന്റെ സവിശേഷതയാണ്. എന്നാൽ ഇന്ത്യൻ വേരിയന്റിന് പരമാവധി 256 ജിബി സ്റ്റോറേജ് കപ്പാസിറ്റിയാകും ലഭിക്കുക. റിയൽമി 11 പ്രോ പ്ലസ് സ്മാർട്ട്ഫോൺ റിയൽമി യുഐ 4.0 സ്കിന്നിലാണ് പ്രവർത്തിക്കുന്നത്.
റിയൽമി 11 പ്രോ പ്ലസ് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഫീച്ചർ ചെയ്യുന്നു. 200 എംപി പ്രൈമറി സെൻസറും 8 എംപി അൾട്രവൈഡ് ലെൻസും 2 എംപി മാക്രോ സെൻസറും 32 എംപി സെൽഫി ക്യാമറയും ഫോണിലുണ്ട്. റിയൽമി 11 പ്രോ പ്ലസിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റും 360 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് കർവ്ഡ് അമോലെഡ് ഡിസ്‌പ്ലെയാണ് നൽകിയിരിക്കുന്നത്.
റിയൽമി 11 പ്രോ പ്ലസ് സ്മാർട്ട്ഫോണിൽ 5000 mAh ബാറ്ററിയും കൊടുത്തിരിക്കുന്നു. 100W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും റിയൽമി 11 പ്രോ പ്ലസ് ഓഫർ ചെയ്യുന്നു. സിറ്റി ഓഫ് ദി റൈസിങ് സൺ, സിറ്റി ഓഫ് ഗ്രീൻ ഫീൽഡ്സ്, സ്റ്റാറി നൈറ്റ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് റിയൽമി 11 പ്രോ പ്ലസ് സ്മാർട്ട്ഫോൺ വരുന്നത്.
റിയൽമി 11 പ്രോ ഫീച്ചറുകൾ : ബാറ്ററി, ചിപ്പ്‌സെറ്റ്, സോഫ്‌റ്റ്‌വെയർ, ഡിസ്‌പ്ലെ എന്നിവയിലെല്ലാം 11 പ്രോ പ്ലസ് മോഡലിന് സമാനമായ ഫീച്ചറുകളാണ് റിയൽമി 11 പ്രോയിലുമുള്ളത്. ക്യാമറ സംവിധാനത്തിലാണ് കാര്യമായ മാറ്റങ്ങൾ. ഒഐഎസ് സപ്പോർട്ടുള്ള 108 എംപി പ്രൈമറി സെൻസറാണ് റിയൽമി 11 പ്രോയിലുള്ളത്. അൾട്ര വൈഡ് ഷൂട്ടർ ഒഴിവാക്കിയിട്ടുമുണ്ട്. 2 എംപി മാക്രോ സെൻസറും ഫോണിലുണ്ട്. 16 എംപി സെൽഫി ക്യാമറയും 67W ചാർജിങ് സപ്പോർട്ടുമാണ് മറ്റ് വ്യത്യാസങ്ങൾ.


Click it and Unblock the Notifications








