ബുദ്ധി പ്രയോഗിക്കേണ്ട സമയമായി! 5800 രൂപ ഡിസ്കൗണ്ടിൽ റിയൽമി 5ജി ഫോൺ വിൽക്കുന്നു
സ്മാർട്ട്ഫോൺ വാങ്ങുക എന്നത് സന്തോഷമുള്ള കാര്യമാണ്, കൂടിയ വിലയുടെ ഫോൺ ഡിസ്കൗണ്ട് വിലയിൽ ലഭിക്കുക എന്ന് പറയുന്നത് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം അതിലേറെ സന്തോഷമുള്ള കാര്യമാണ്. മാന്യമായ വിലയിൽ നല്ലൊരു 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്കായി ആമസോൺ ഇപ്പോൾ നിരവധി മികച്ച ഡീലുകൾ മുന്നോട്ട് വച്ചിട്ടുണ്ട്. അതിൽ റിയൽമി 12 പ്ലസ് 5ജിക്ക് (realme 12+ 5G) ലഭ്യമായിരിക്കുന്ന ഡീൽ ആരെയും ആകർഷിക്കുന്ന വിധത്തിലുള്ളതാണ്. ഈ വർഷം മാർച്ചിൽ ആണ് റിയൽമി 12 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. രണ്ട് മോഡലുകളാണ് അന്ന് അതിൽ ഉണ്ടായിരുന്നത്, റിയൽമി 12 5ജിയും റിയൽമി 12+ 5ജിയും.
ഇതിൽ റിയൽമി 12 പ്ലസ് 5ജി മോഡൽ ഇപ്പോൾ ആമസോണിൽ ഏതാണ്ട് 6000 രൂപയ്ക്കടുത്ത് ഡിസ്കൗണ്ടിൽ, കൃത്യമായി പറഞ്ഞാൽ 5,889 രൂപ ഡിസ്കൗണ്ടിൽ ഇപ്പോൾ സ്വന്തമാക്കാൻ അവസരം ഒരുക്കിയിരിക്കുന്നു. അതായത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് റിയൽമി 12 പ്ലസ് 5ജിയുടെ 8ജിബി+ 128ജിബി അടിസ്ഥാന വേരിയന്റിന് 20,999 രൂപയും 8ജിബി+ 256ജിബി വേരിയൻ്റിന് 21,999 രൂപയുമായിരുന്നു വില.

എന്നാലിപ്പോൾ ഏകദേശം 4139 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 16,860 രൂപയ്ക്കാണ് റിയൽമി 12 പ്ലസ് 5ജിയുടെ അടിസ്ഥാന മോഡൽ ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 1750 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ ഈ അടിസ്ഥാന വേരിയന്റ് മൊത്തം 5,889 രൂപ ഡിസ്കൗണ്ടിൽ വെറും 15110 രൂപയ്ക്ക് ആമസോണിൽ നിന്ന് വാങ്ങാനാകും.
മികച്ച ഡിസ്കൗണ്ടിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ഡീൽ അന്വേഷിക്കുന്നവർക്ക് റിയൽമി 12 പ്ലസ് 5ജിക്ക് ആമസോണിൽ ലഭ്യമായിരിക്കുന്ന ഈ ഡീൽ പരിഗണിക്കാവുന്നതാണ്. സോണി LYT-600 മെയിൻ ക്യാമറ, മീഡിയടെക് ഡൈമെൻസിറ്റി 7050 ചിപ്‌സെറ്റ്, 256GB ഇൻ്റേണൽ സ്റ്റോറേജ് എന്നിവയ്‌ക്കൊപ്പം സെഗ്‌മെൻ്റ് ഫസ്റ്റ് ഫീച്ചറുകളുമായാണ് റിയൽമി 12+ 5G വരുന്നത്.

റിയൽമി 12+ 5Gയുടെ പ്രധാന ഫീച്ചറുകൾ: മീഡിയടെക്ക് ഡിമെൻസിറ്റി 7050 ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.67 ഇഞ്ച് FHD+ ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് നിരക്ക്, 1200 nits പീക്ക് ബ്രൈറ്റ്നസ് എന്നിവ റിയൽമി 12 പ്ലസ് 5ജിയിലുണ്ട്.
മാലി-G68 ജിപിയു സഹിതമാണ് ഈ റിയൽമി ഫോൺ എത്തുന്നത്. 8ജിബി+ 128ജിബി, 8ജിബി+ 256ജിബി എന്നീ രണ്ട് വേരിയൻ്റുകളിൽ റിയൽമി 12 പ്ലസ് 5ജി ലഭ്യമാണ്. 8ജിബി റാമിനൊപ്പം 8ജിബി ഡൈനാമിക് റാമും ഇതിൽ ലഭ്യമാകും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 5.0 ൽ ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ക്യാമറകളുടെ കാര്യമെടുത്താൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി 12 പ്ലസ് 5ജിയിൽ നൽകിയിരിക്കുന്നത്. അതിൽ, 50MP SONY LYT-600 പ്രൈമറി ക്യാമറ, 8MP വൈഡ് ആംഗിൾ ക്യാമറ, 2MP പോർട്രെയിറ്റ് ക്യാമറ എന്നിവ അടങ്ങുന്നു. സെൽഫികൾക്കായി 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

ഡ്യുവൽ സിം (നാനോ+ നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP54 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, ബ്ലൂടൂത്ത് 5.3, ഡ്യുവൽ -ഫ്രീക്വൻസി GPS/ GLONASS/ Beidou, യുഎസ്ബി ടൈപ്പ്-സി, 67W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. പയനിയർ ഗ്രീൻ, നാവിഗേറ്റർ ബീജ് നിറങ്ങളിലാണ് ഈ ഫോൺ ലഭിക്കുക.


Click it and Unblock the Notifications








