ഫോൺ വാങ്ങിയാൽ ഇയർബഡ്സ് സൗജന്യം! റിയൽമി 12+ 5ജിയും റിയൽമി 12 5ജിയും ഇന്ത്യയിൽ, വില 16,999 മുതൽ
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകരെ ആവേശഭരിതരാക്കിക്കൊണ്ട് റിയൽമി തങ്ങളുടെ പുതിയ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. റിയൽമി 12 പ്രോ സീരീന്റെ താങ്ങാനാകുന്ന മോഡലുകൾ എന്ന നിലയിൽ റിയൽമി 12 പ്ലസ് 5ജി (Realme 12+5G), റിയൽമി 12 5ജി എന്നിവയാണ് പുതിയതായി ഇന്ത്യയിൽ ഇന്ന് ലോഞ്ച് ചെയ്തിരിക്കുന്നത്.
സോണി LYT-600 മെയിൻ ക്യാമറ, മീഡിയടെക് ഡൈമെൻസിറ്റി 7050 ചിപ്‌സെറ്റ്, 256GB ഇൻ്റേണൽ സ്റ്റോറേജ് എന്നിവയ്‌ക്കൊപ്പം സെഗ്‌മെൻ്റ് ഫസ്റ്റ് ഫീച്ചറുകളുമായാണ് റിയൽമി 12+ 5G വരുന്നത്. 120Hz ഡിസ്‌പ്ലേകൾ, ട്രിപ്പിൾ പിൻ ക്യാമറകൾ, 67W വരെ സൂപ്പർവൂക് ഫാസ്റ്റ് ചാർജിംഗ് ഫീച്ചറുകൾ ഈ സ്മാർട്ട്ഫോണുകളിലുണ്ട്.

റിയൽമി 12 പ്രോ സീരീസിൻ്റെ അതേ ഡിസൈൻ ഭാഷയിലാണ് ഈ സ്മാർട്ട്ഫോണുകൾ എത്തുന്നത്. 16,999 രൂപ പ്രാരംഭ വിലയിൽ ആണ് റിയൽമി 12 5ജി എത്തുന്നത്. റിയൽമി 12 പ്ലസ് 5ജിയുടെ വില ആരംഭിക്കുന്നത് 20,999 രൂപ മുതലാണ്. ഒപ്പം ആകർഷകമായ ലോഞ്ച് ഓഫറുകളും ഉണ്ട്.
റിയൽമി 12 പ്ലസ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67-ഇഞ്ച് FHD+ ഡിസ്‌പ്ലേ, 120Hz പുതുക്കൽ നിരക്ക്, 240Hz ടച്ച് സാംപ്ലിംഗ് നിരക്ക്, 1200 nits പീക്ക് തെളിച്ചം എന്നിവയുമായിട്ടാണ് ഈ ഫോൺ എത്തുന്നത്. മാലി-G68 ജിപിയുവുമായി ജോടിയാക്കിയ മീഡിയടെക്ക് ഡിമെൻസിറ്റി 7050 ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.
8ജിബി ഡൈനാമിക് റാമിനൊപ്പം 8ജിബി + 128ജിബി, 8ജിബി + 256ജിബി എന്നീ രണ്ട് വേരിയൻ്റുകളിൽ റിയൽമി 12 പ്ലസ് 5ജി എത്തുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 5.0 ൽ ആണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. രണ്ട് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റും ലഭിക്കും.
കരുത്തുറ്റ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി 12 പ്ലസ് 5ജിയിലുള്ളത്. 50MP SONY LYT-600 പ്രൈമറി ക്യാമറ, 8MP വൈഡ് ആംഗിൾ ക്യാമറ, 2MP പോർട്രെയിറ്റ് ക്യാമറ എന്നിവ അടങ്ങുന്നതാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം. സെൽഫികൾക്കായി 16എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്.
5000mAh ബാറ്ററിയും 67W SUPERVOOC ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയും ഇതിലുണ്ട്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റിയൽമി 12 പ്ലസ് 5ജി അടിസ്ഥാന മോഡലിന് 20,999 രൂപയാണ് വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയൻ്റിന് 21,999 രൂപ വില നിശ്ചയിച്ചിരിക്കുന്നു.

റിയൽമി 12 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.72-ഇഞ്ച് FHD+ ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 950 nits പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. മാലി G57 GPU-മായി ജോടിയാക്കിയ മീഡീയടെക് ഡിമെൻസിറ്റി 6100+ പ്രൊസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.
6GB + 128GB, 8GB + 128GB എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിൽ റിയൽമി 12 5ജി ലഭ്യമാണ്. ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഇതിൽ നൽകിയിരിക്കുന്നത്. അതിൽ 108എംപി പ്രൈമറി ക്യാമറയും 2എംപി പോർട്രെയിറ്റ് ക്യാമറയും ഉൾക്കൊള്ളുന്നു. ഫ്രണ്ട് ക്യാമറ 8MPയുടേത് ആണ്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0 ഒഎസ് ആണ് ഇതിലുള്ളത്. ഫോണിന് മൂന്ന് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും രണ്ട് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും റിയൽമി വാഗ്ദാനം ചെയ്യുന്നു. 5000mAh ബാറ്ററിയും 45W SUPERVOOC ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയും റിയൽമി 12 5ജിയിലുണ്ട്.
സൈഡ് പാനലിൽ 'ഡൈനാമിക് ബട്ടണുമായാണ് റിയൽമി 12 5ജി എത്തുന്നത്. സൗണ്ട് മോഡ്, ഡിഎൻഡി മോഡ്, സൈക്ലിംഗ് മോഡ്, ഫ്ലൈറ്റ് മോഡ്, ക്യാമറ ഷട്ടർ എന്നിങ്ങനെ വ്യത്യസ്ത പ്രവർത്തനങ്ങൾക്കായി ഈ ബട്ടൺ കസ്റ്റമൈസ് ചെയ്യാൻ സാധിക്കും എന്ന പ്രത്യേകതയും റിയൽമി 12 5ജിക്ക് ഉണ്ട്.

റിയൽമി 12 5ജിയുടെ 6GB + 128GB പ്രാരംഭ വേരിയൻ്റിന് 16,999 രൂപയാണ് വില. 8GB + 128GB വേരിയൻ്റിന് 17,999 രൂപ നൽകണം. ട്വിലൈറ്റ് പർപ്പിൾ, വുഡ്ലാൻഡ് ഗ്രീൻ നിറങ്ങളിൽ റിയൽമി 12 5ജി ലഭ്യമാകും. Woodland Green എന്നീ നിറങ്ങളിൽ Realme 12 നിങ്ങൾക്ക് ലഭിക്കും.
പയനിയർ ഗ്രീൻ, നാവിഗേറ്റർ ബീജ് നിറങ്ങളിലാണ് റിയൽമി 12 പ്ലസ് 5ജി ലഭിക്കുക. മാർച്ച് 6 മുതൽ realme.com, ഫ്ലിപ്പ്കാർട്ട്, റീട്ടെയിൽ സ്റ്റോറുകൾ വഴി ഈ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ലഭ്യമാകും. ഓൺലൈനായി വാങ്ങുകയാണെങ്കിൽ ബാങ്ക് ഓഫറുകൾ വഴി 2000 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും.
21,999 രൂപ വിലയുള്ള റിയൽമി 12 പ്ലസ് 5ജിയുടെ ഒപ്പം 3998 രൂപ വിലയുള്ള റിയൽമി ബഡ്‌സ് T300 സൗജന്യമായി ലഭിക്കും. അതേപോലെ റിയൽമി 12 5ജിയുടെ 17999 രൂപയുടെ വേരിയന്റിനൊപ്പം 2998 രൂപ വിലയുള്ള റിയൽമി ബഡ്സ് വയർലെസ് 3 സൗജന്യമായി ലഭിക്കും. അതിനാൽത്തന്നെ ഈ ഫോൺ വാങ്ങുന്നത് ഉപയോക്താക്കൾക്ക് കൂടുതൽ ലാഭകരമാണ്.


Click it and Unblock the Notifications








