Home
Mobile

അ‌മ്പട പുളുസൂ, ഇതായിരുന്നല്ലേ 'ഉള്ളിൽ'! റിയൽമി 12+ 5G ലോഞ്ച് ചെയ്തു, പക്ഷേ ഒരു ട്വിസ്റ്റുണ്ട്!

ഇന്ത്യ കാത്തിരിക്കുന്ന അ‌ടുത്ത റിയൽമി സ്മാർട്ട്ഫോൺ സീരീസ് റിയൽമി 12 സീരീസ് ആണ്. മാർച്ച് 6ന് റിയൽമി 12 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് കമ്പനി ഔദ്യോഗികമായി അ‌റിയിച്ചിരിക്കുന്നത്. രണ്ട് സ്മാർട്ട്ഫോണുകളാണ് ഇതിലുള്ളത്. റിയൽമി 12, റിയൽമി 12 പ്ലസ് 5ജി എന്നിവയാണ് അ‌വ.

ഇന്ത്യൻ ലോഞ്ചിന് ഒരു ആഴ്ച മാത്രം ശേഷിക്കെ റിയൽമി 12 പ്ലസ് 5ജി (realme 12+ 5G) ഇപ്പോൾ മലേഷ്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ പോകുന്ന റിയൽമി 12 പ്ലസ് മോഡലിൽ എന്തൊക്കെ ഫീച്ചറുകളുണ്ടാകും എന്ന് അ‌റിയാൻ ഈ ലോഞ്ച് ഡീറ്റെയിൽസ് സഹായിക്കും.

അ‌മ്പട പുളുസൂ, ഇതായിരുന്നല്ലേ 'ഉള്ളിൽ'! റിയൽമി 12+ 5G ലോഞ്ച് ചെയ്തു

റിയൽമി 12+ 5G സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് FHD+ 120Hz AMOLED സ്‌ക്രീൻ പായ്ക്ക് ചെയ്യുന്ന ഈ ഫോണിന് ഡൈമെൻസിറ്റി 7050 ചിപ്സെറ്റ് ആണ് കരുത്ത് പകരുന്നത്, ഇതിന് ​ഡൈമെൻസിറ്റി 1080-ന് സമാനമായ സവിശേഷതകളും 12GB റാമും 256GB സ്റ്റോറേജും ഉണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് റിയൽമി 12 പ്ലസ് 5ജി എത്തുന്നത്. സോണി LYT-600 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, 2x ഇൻ-സെൻസർ സൂം, OIS, 8MP അൾട്രാ വൈഡ്, 2MP മാക്രോ ക്യാമറ എന്നിവയാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറയുടെ പ്രത്യേകതകൾ. ഫ്രണ്ടിൽ 16എംപി സെൽഫി ക്യാമറയുമുണ്ട്.

അ‌മ്പട പുളുസൂ, ഇതായിരുന്നല്ലേ 'ഉള്ളിൽ'! റിയൽമി 12+ 5G ലോഞ്ച് ചെയ്തു

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5 ൽ ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, ഡ്യുവൽ-ഫ്രീക്വൻസി GPS/ GLONASS/ Beidou, യുഎസ്ബി ​ടൈപ്പ്-സി, NFC ഫീച്ചറുകൾ ഇതിലുണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, പൊടി, സ്പ്ലാഷ് പ്രതിരോധവുമായി IP54 റേറ്റിങ് എന്നിവയും റിയൽമി 12 പ്ലസ് 5ജിയിൽ നൽകിയിരിക്കുന്നു. 190 ഗ്രാം ആണ് ഈ സ്മാർട്ട്ഫോണിന്റെ ഭാരം. 67W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് ഇതിലുള്ളത്.

ലക്ഷ്വറി വാച്ച് ഡിസൈനിലാണ് റിയൽമി 12 പ്ലസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വീഗൻ ലെതർ ബാക്ക്, മെറ്റാലിക് സ്ട്രാപ്പ് ടെക്സ്ചർ ഉൾപ്പെടുന്നു. റെയിൻ വാട്ടർ സ്മാർട്ട് ടച്ച് ആണ് ഈ സ്മാർട്ട്ഫോണിന്റെ മറ്റൊരു പ്രത്യേകത. നനഞ്ഞ വിരലുകളോടുകൂടി സ്പർശിക്കുമ്പോൾ ഇതിലെ അൽഗോരിതം ജലപ്രഭാവം കുറയ്ക്കുകയും ടച്ച് ഇൻപുട്ട് കൃത്യത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

അ‌മ്പട പുളുസൂ, ഇതായിരുന്നല്ലേ 'ഉള്ളിൽ'! റിയൽമി 12+ 5G ലോഞ്ച് ചെയ്തു

റിയൽമി 12 പ്ലസ് 5ജി പയനിയർ ഗ്രീൻ, നാവിഗേറ്റർ ബീജ് നിറങ്ങളിലാണ് മലേഷ്യയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. സിംഗിൾ 12GB + 256GB സ്റ്റോറേജിന് RM1,499 (ഏകദേശം 26,090 രൂപ) ആണ് വില. ഇന്ത്യയിൽ 20000 രൂപയിൽ താഴെ വിലയിലാകും റിയൽമി 12 സീരീസ് അ‌വതരിപ്പിക്കപ്പെടുക എന്നാണ് പ്രതീക്ഷിക്കുന്നത്.

മാർച്ച് 6ന് ആണ് ലോഞ്ച് ചെയ്യുന്നത് എങ്കിലും ഇന്ത്യയിൽ ഇതിനകം തന്നെ റിയൽമി 12 സീരീസ് ഫോണുകളുടെ പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. മലേഷ്യയിൽ ലോഞ്ച് ചെയ്ത മോഡലിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന റിയൽമി 12 പ്ലസിന് ഉണ്ടാകാൻ സാധ്യതയില്ല.

More from GizBot

Best Mobiles in India

English summary
Realme 12 Plus 5G launched in Malaysia. Realme 12 series will launch in India on March 6. The pre-booking of this phone in India started yesterday. Packing a 6.7-inch FHD+ 120Hz AMOLED screen, the phone is powered by the Dimensity 7050 chipset, paired with 12GB of RAM and 256GB of storage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X