Home
Mobile

128GB, 256GB വേരിയന്റുകൾ തമ്മിൽ 1000 രൂപ വ്യത്യാസം മാത്രം; റിയൽമി 12 പ്രോ 5ജി ഇന്ന് മുതൽ വാങ്ങാം

2024 ജനുവരിയിൽ നിരവധി സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. അ‌തിൽ റിയൽമിയുടെ വകയായി രണ്ട് കിടിലൻ 5ജി സ്മാർട്ട്ഫോണുകളും എത്തിയിരുന്നു. റിയൽമി 12 പ്രോ സീരീസിൽ (Realme 12 Pro series) റിയൽമി 12 പ്രോ, 12 പ്രോ പ്ലസ് എന്നിവയാണ് അ‌വതരിപ്പിക്കപ്പെട്ടത്.

റിയൽമി 12 പ്രോ 5ജി സീരീസിന്റെ ഇന്ത്യയിലെ ഔദ്യോഗിക വിൽപ്പന ഇന്ന് മുതൽ ( ഫെബ്രുവരി 6 ) ആരംഭിക്കുകയാണ്. റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റ് വഴിയും ഫ്ലിപ്പ്കാർട്ട് വഴിയും ഓൺ​ലൈനായി ഈ സ്മാർട്ട്ഫോണുകൾ വാങ്ങാം. ഇതുകൂടാതെ ഓഫ്​ലൈനായും ഇന്ന് മുതൽ വാങ്ങാം.

റിയൽമി 12 പ്രോ: 128GB, 256GB വേരിയന്റുകൾക്ക് 1000 രൂപ വ്യത്യാസം മാത്രം

ക്യാമറകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് റിയൽമി 12 പ്രോ 5ജിയും റിയൽമി 12 പ്രോ പ്ലസ് 5ജിയും എത്തിയിരിക്കുന്നത്. ഫ്രണ്ടിൽനിന്ന് നോക്കുമ്പോൾ ഈ രണ്ട് സ്മാർട്ട്ഫോണുകളും റിയൽമി 11 പ്രോ സീരീസിനോട് സാമ്യമുള്ളവയായി തോന്നും. എന്നാൽ ഫീച്ചറുകളിലും റിയർ പാനലിലും ചില മാറ്റങ്ങളുണ്ട്.

റിയൽമി 12 പ്രോ സീരീസിന്റെ റിയർ പാനൽ വീഗൻ ലെതർ ഫിനിഷും ആഡംബര വാച്ച് ഡയലിന് സമാനമായ ക്യാമറ മൊഡ്യൂളും സഹിതമാണ് എത്തുന്നത്. ആഡംബര വാച്ച് ഡിസൈനറായ ഒലിവിയർ സാവിയോയുമായി സഹകരിച്ചുകൊണ്ടാണ് റിയൽമി പുതിയ റിയൽമി 12 പ്രോ സീരീസിലെ റോളക്‌സ് പ്രചോദിത ക്യാമറ മൊഡ്യൂൾ തയാറാക്കിയിരിക്കുന്നത്.

പുറത്ത് ഗോൾഡ് ആക്‌സൻ്റുള്ള ക്യാമറ മൊഡ്യൂളും ഉള്ളിൽ സൺബർസ്റ്റ് ഡയലും ആണ് ക്യാമറ മൊഡ്യൂളിന്റെയും ഫോണിന്റെയും പ്രധാന ആകർഷണം. ഡിസ്‌പ്ലേയും പിൻ പാനലും കർവ്ഡ് ആണ്. കൂടാതെ വെഗൻ ലെതർ ഫിനിഷ് വിരലടയാളങ്ങളോ സ്മഡ്ജുകളോ അ‌വശേഷിപ്പിക്കുന്നില്ല എന്നതിനാൽ ഫോൺ എപ്പോഴും വൃത്തിയായിരിക്കും.

റിയൽമി 12 പ്രോയുടെ 8 ജിബി റാം+ 128 ജിബി സ്റ്റോറേജ് അടിസ്ഥാന വേരിയന്റിന് ഇന്ത്യയിൽ 25,999 രൂപയാണ് വില. 256ജിബി സ്റ്റോറേജ് മോഡലിന് 26,999 രൂപ വിലവരും. അ‌തായത് രണ്ട് വേരിയന്റുകളും തമ്മിൽ വെറും 1000 രൂപയുടെ വ്യത്യാസം മാത്രമാണ് ഉള്ളത്. ഇത് കൂടുതൽ പേരെ ഉയർന്ന സ്​റ്റോറേജ് മോഡൽ വാങ്ങാൻ പ്രേരിപ്പിക്കും.

റിയൽമി 12 പ്രോ പ്ലസിന്റെ 8ജിബി റാം + 128ജിബി സ്റ്റോറേജ് വേരിയൻ്റ് 29,999 രൂപ പ്രാരംഭ വിലയിൽ വിൽപ്പനയ്‌ക്കെത്തുന്നു. 8ജിബി റാം + 256ജിബി സ്റ്റോറേജ് വേരിയൻ്റിന്റെ വില 31,999 രൂപയും 12 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 33,999 രൂപയും ആണ് വില.

റിയൽമി 12 പ്രോ: 128GB, 256GB വേരിയന്റുകൾക്ക് 1000 രൂപ വ്യത്യാസം മാത്രം

വിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായി ആകർഷകമായ ലോഞ്ച് ഓഫറുകളും ലഭ്യമാണ്. റിയൽമി 12 പ്രോ 5ജി വാങ്ങുമ്പോൾ തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ 1000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് കൂടാതെ 5000 രൂപ വരെയുള്ള ക്യാഷ്ബാക്ക് കൂപ്പണും ഫ്ലിപ്പ്കാർട്ടിൽ 12 പ്രോ 5ജിക്ക് ലഭ്യമാണ്.

അ‌തേസമയം റിയൽമി 12 പ്രോ പ്ലസ് 5ജിക്ക് സ്പെഷ്യൽ ​പ്രൈസിൽ 4000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറും ​2000 രൂപവരെ ഡിസ്കൗണ്ടുമാണ് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകുക. രണ്ട് മോഡലുകൾക്കും ആകർഷകമായ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഉണ്ട്. മികച്ച ഫീച്ചറുകളോടെയാണ് ഈ രണ്ട് ഫോണുകളും എത്തുന്നത്.

റിയൽമി 12 പ്രോ, റിയൽമി 12 പ്രോ പ്ലസ് സ്മാർട്ട്ഫോണുകളുടെ പ്രധാന ഫീച്ചറുകൾ: 2412 x 1080 പിക്സൽ റെസല്യൂഷനോട് കൂടിയ 6.7 ഇഞ്ച് FHD+ OLED കർവ്ഡ് ഡിസ്പ്ലേ. 240Hz ടച്ച് സാംപ്ലിംഗ് നിരക്ക്, 2160Hz PWM ഡിമ്മിംഗ്, 120Hz റിഫ്രഷ് റേറ്റ്.

റിയൽമി 12 പ്രോ മോഡലിൽ സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്‌സെറ്റ്. 12 പ്രോ പ്ലസ് മോഡലിൽ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്സെറ്റ്. 12ജിബി വരെ റാം, 12ജിബി വരെ വിർച്വൽ റാം. 12 പ്രോ+ ൽ 3394 എംഎം² വേപ്പർ ചേമ്പറുള്ള 3 ഡി വിസി കൂളിംഗ് സിസ്റ്റം.

ടെലിഫോട്ടോയും അൾട്രാ വൈഡ് ആംഗിൾ ലെൻസും ഉൾപ്പെടെയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി 12 പ്രോ സീരീസിന്റെ ഹൈലൈറ്റ്. റിയൽമി 12 പ്രോ പ്ലസ് മോഡലിൽ ഒഐഎസ് പിന്തുണയോടെ, സോണി IMX890 സെൻസറുള്ള 50MP പിൻ ക്യാമറ, 8MP അൾട്രാ വൈഡ് ക്യാമറ, 64MP ഓമ്‌നിവിഷൻ ക്യാമറ എന്നിവയാണ് ഉള്ളത്.

റിയൽമി 12 പ്രോ: 128GB, 256GB വേരിയന്റുകൾക്ക് 1000 രൂപ വ്യത്യാസം മാത്രം

6x ഇൻ-സെൻസർ സൂം, 3x ഒപ്റ്റിക്കൽ സൂം എന്നിവ വാഗ്ദാനം ചെയ്യുന്ന OIS ഉള്ള 64MP ഓമ്‌നിവിഷൻ OV64B പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയാണ് 12 പ്രോ പ്ലസ് മോഡലിന്റെ ആകർഷണം. സോണി സെൻസറോട് കൂടിയ f/2.45 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയാണ് ഇതിലുള്ളത്.

റിയൽമി 12 പ്രോയിലെ ക്യാമറ യൂണിറ്റിൽ സോണി IMX882 സെൻസർ ഉള്ള 50MP മെയിൻ ക്യാമറ, OIS, f/1.8 അപ്പേർച്ചർ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ക്യാമറ, 32MP സോണി IMX709 2X ടെലിഫോട്ടോ ലെൻസ് എന്നിവ അ‌ടങ്ങുന്നു. f/2.45 അപ്പേർച്ചർ ഉള്ള 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറയാണ് ഇതിലുള്ളത്.

67W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് റിയൽമി 12 പ്രോ സീരീസിലുള്ളത്. സബ്‌മറൈൻ ബ്ലൂ, നാവിഗേറ്റർ ബീജ് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോണുകൾ ലഭ്യമാകും. റിയൽമി 12 പ്രോ പ്ലസ് എക്‌സ്‌ക്ലൂസീവ് എക്‌സ്‌പ്ലോറർ റെഡ് പതിപ്പ് വാല​ന്റൈൻസ് ഡേയോട് അ‌നുബന്ധിച്ച് ഫെബ്രുവരി 9 മുതൽ ലഭ്യമാകും.

5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, ഡ്യുവൽ-ഫ്രീക്വൻസി GPS/ GLONASS/ Beidou, യുഎസ്ബി ​ടൈപ്പ് സി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഹൈ-റെസ് ഓഡിയോ എന്നീ ഫീച്ചറുകളും ഈ സ്മാർട്ട്ഫോണുകളിലുണ്ട്.

Best Mobiles in India

English summary
The official sale of Realme 12 Pro 5G series in India starts today (February 6). These smartphones can be purchased online through the official website and Flipkart. It can also be purchased offline from today. The 8GB RAM+128GB storage variant of the Realme 12 Pro is priced at Rs 25,999 in India. 26,999 for the 256GB storage model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X