Home
Mobile

നത്തിങ്ങിന് പഠിക്കുന്ന റിയൽമി! സുതാര്യമായ റിയർ പാനലുമായി റിയൽമി 12 പ്രോ പ്ലസ് വേരിയന്റ് എത്തുന്നു

കഴിഞ്ഞ ദിവസം, കൃത്യമായി പറഞ്ഞാൽ ഫെബ്രുവരി 6 മുതൽ റിയൽമി 12 പ്രോ സീരീസ് ഫോണുകളുടെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചിരിക്കുകയാണ്. ഈ സന്തോഷത്തിനിടെ ഇപ്പോൾ റിയൽമി ആരാധകർക്കായി ഒരു വാർത്ത എത്തിയിരിക്കുന്നു. റിയൽമി 12 പ്രോ+ മോഡലിന് പുതിയ വേരിയന്റ് എത്തുന്നു എന്നതാണ് അ‌ത്.

റിയൽമി ആരാധകർക്കും സ്മാർട്ട്ഫോൺ ആരാധകർക്ക് ഒന്നാകെയും കൗതുകവും അ‌തോടൊപ്പം ആകാംക്ഷയും നൽകുന്ന ഒരു വാർത്തയാണ് ട്രാൻസ്പരന്റ് റിയർ പാനലുമായി ഒരു റിയൽമി ഫോൺ എത്താൻ പോകുന്നു എന്നത്. ഇതിന് മുൻപ് ലണ്ടൻ ആസ്ഥാനമായുള്ള നത്തിങ് ആണ് ട്രാൻസ്പരന്റ് സ്മാർട്ട്ഫോൺ പുറത്തിറക്കി ലോകത്തെ ആശ്ചര്യപ്പെടുത്തിയിട്ടുള്ളത്.

സുതാര്യമായ റിയർ പാനലുമായി റിയൽമി 12 പ്രോ പ്ലസ് വേരിയന്റ് എത്തുന്നു

റിയൽമി ഏറെ താൽപര്യത്തോടെ അ‌ടുത്തിടെ പുറത്തിറക്കിയ സ്മാർട്ട്ഫോൺ സീരീസ് ആണ് റിയൽമി 12 പ്രോ 5ജി സീരീസ് (Realme 12 Pro 5G Series). രണ്ട് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ ഇന്ത്യയിൽ ലോഞ്ച് ആയിരിക്കുന്നത്. റിയൽമി 12 പ്രോ 5ജി, റിയൽമി 12 പ്രോ പ്ലസ് 5ജി എന്നിവയായിരുന്നു അ‌വ.

ക്യാമറകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് റിയൽമി 12 പ്രോ സീരീസ് എത്തിയിരിക്കുന്നത്. ഇതിൽ റിയൽമി 12 പ്രോ പ്ലസ് മോഡൽ ട്രാൻസ്പരന്റ് ബാക്ക് ഗ്ലാസുമായി ഇപ്പോൾ പുതിയ വേരിയന്റായി പുറത്തിറങ്ങാൻ പോകുന്നു. റിയൽമി യൂറോപ് സിഇഒ ഫ്രാൻസിസ് വോംഗ്, സുതാര്യമായ ബാക്ക് ഡിസൈനുള്ള റിയൽമി 12 പ്രോ+ സ്മാർട്ട്‌ഫോണിൻ്റെ പുതിയ വേരിയൻ്റ് ടീസ് ചെയ്തു.

സുതാര്യമായ റിയർ പാനലുമായി റിയൽമി 12 പ്രോ പ്ലസ് വേരിയന്റ് എത്തുന്നു

"ഒരാഴ്ചയായി ഈ ഉപകരണം ഉപയോഗിക്കുന്നു. എവിടെയാണ് ഇത് ആദ്യം ലോഞ്ച് ചെയ്യേണ്ടതെന്ന് എന്നോട് നിർദ്ദേശിക്കൂ," എന്ന് വാങ് ട്വീറ്റ് ചെയ്തു. റിയൽമി 12 പ്രോ പ്ലസിന്റെ പുതിയ ട്രാൻസ്പരന്റ് വേരിയന്റ് പുറത്തിറക്കാൻ കമ്പനി തയാറെടുക്കുന്നു എന്ന് വാങ്ങിന്റെ ട്വീറ്റ് സൂചിപ്പിക്കുന്നു. എന്നാൽ ഇത് എവിടെയാണ് ആദ്യം ലോഞ്ച് ചെയ്യുക എന്നകാര്യത്തിൽ തീരുമാനമായിട്ടില്ല.

സുതാര്യമായ റിയർ പാനലുമായി വരാൻ പോകുന്ന റിയൽമി 12 പ്രോ പ്ലസ് വേരിയന്റിന്റെ ചിത്രവും അ‌ദ്ദേഹം പങ്കുവച്ചു. ഇതിൽ ഫോണിന്റെ ഉൾഭാഗം ഭൂരിഭാഗവും കാണാൻ കഴിയും, പ്രത്യേകിച്ച് ഫോണിന്റെ മുകൾ ഭാഗത്തുള്ളവ. ക്യാമറ മൊഡ്യൂളുകൾ, ചുറ്റുമുള്ള സെൻസറുകൾ, അരികുകളിൽ ചില സ്ക്രൂകൾ എന്നിവയെല്ലാം സുതാര്യമായ ഗ്ലാസ് റിയർ പാനലിലൂടെ കാണാം.

റിയൽമി 12 പ്രോ 5 ജി സീരീസിൻ്റെ സിഗ്നേച്ചർ ഡിസൈനായ ക്യാമറ മൊഡ്യൂളിന്റെ ചുറ്റുമുള്ള സ്വർണ്ണ വളയം ഫോണിൽ ഇപ്പോഴും ഉണ്ട്. റിയൽമി ലോഗോ ഡിസ്പ്ലേയുടെ താഴെയായി നൽകിയിരിക്കുന്നു. സുതാര്യമായ ഡി​സൈനിൽ എത്തുന്ന റിയൽമി 12 പ്രോ പ്ലസ് 5ജി ഉപയോക്താക്കളിൽ കൗതുകം സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്നു.

സുതാര്യമായ റിയർ പാനലുമായി റിയൽമി 12 പ്രോ പ്ലസ് വേരിയന്റ് എത്തുന്നു

റിയൽമി 12 പ്രോ പ്ലസിന്റെ 8ജിബി റാം + 128ജിബി സ്റ്റോറേജ് വേരിയൻ്റ് 29,999 രൂപ പ്രാരംഭ വിലയിൽ ആണ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയിരിക്കുന്നത്. 8ജിബി റാം + 256ജിബി സ്റ്റോറേജ് വേരിയൻ്റിന്റെ വില 31,999 രൂപയും 12 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 33,999 രൂപയും ആണ്.

6.7 ഇഞ്ച് FHD+ കർവ്ഡ് OLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ നിരക്ക്, 950 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 2160Hz PWM ഡിമ്മിങ്, ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്സെറ്റ്, 67W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി ഫീച്ചറുകൾ സഹിതമാണ് റിയൽമി 12 പ്രോ+ എത്തിയത്.

ടെലിഫോട്ടോയും അൾട്രാ വൈഡ് ആംഗിൾ ലെൻസും ഉൾപ്പെടെയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി 12 പ്രോ പ്ലസ് മോഡലിന്റെ ​ഹൈ​ലൈറ്റ്. ഒഐഎസ് പിന്തുണ, സോണി IMX890 സെൻസറുള്ള 50MP പിൻ ക്യാമറ, 8MP അൾട്രാ വൈഡ് ക്യാമറ, 64MP ഓമ്‌നിവിഷൻ ക്യാമറ എന്നിവ ഇതിലുണ്ട്.

റിയൽമി 12 പ്രോ പ്ലസ് മോഡലിന്റെ മുഖ്യ ആകർഷണം 6x ഇൻ-സെൻസർ സൂം, 3x ഒപ്റ്റിക്കൽ സൂം എന്നിവ വാഗ്ദാനം ചെയ്യുന്ന OIS ഉള്ള 64MP ഓമ്‌നിവിഷൻ OV64B പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയാണ്. സോണി സെൻസറോട് കൂടിയ f/2.45 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

Image credit: Francis Wong Twitter

More from GizBot

Best Mobiles in India

English summary
A new variant of the Realme 12 Pro+ smartphone with a transparent back design has been teased. Realme Europe CEO Francis Wong shared an image of the upcoming Realme 12 Pro Plus variant with a transparent rear panel. In this you can see most of the inside of the phone, especially the top part of the phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X