Home
Mobile

അ‌ടിപൊളി ക്യാമറയും ഡിസ്പ്ലേയും പെർഫോമൻസുമായി റിയൽമി 12 പ്രോ സീരീസ് നമ്മുടെ ​കൈയിലെത്തും; തീയതി ഉറപ്പിച്ചു

മിഡ്റേഞ്ച് സ്മാർട്ട്ഫോൺ വിപണിയിൽ മത്സരം ശക്തമാക്കിക്കൊണ്ട് ഒരു റിയൽമി സീരീസ് കൂടി ഇന്ത്യയിലേക്ക് എത്തുന്നു. റിയൽമി 12 പ്രോ സീരീസ് ( Realme 12 Pro 5G Series) ഫോണുകൾ ജനുവരി 29 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി പ്രസ്താവനയിലൂടെയും ട്വിറ്ററിലൂടെയും ഔദ്യോഗികമായി വെളിപ്പെടുത്തി.

റിയൽമി 12 പ്രോ (Realme 12 Pro), റിയൽമി 12 പ്രോ പ്ലസ് എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകൾ ആണ് റിയൽമി 12 പ്രോ സീരീസിൽ ഉൾപ്പെടുന്നത്. 29ന് ഉച്ചയ്ക്ക് 12ന് റിയൽമി 12 പ്രോ സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കും. ലിസ്റ്റിങ് ഇതിനകം തന്നെ ആമസോണിൽ ലൈവായിക്കഴിഞ്ഞു.

റിയൽമി 12 പ്രോ സീരീസ് നമ്മുടെ ​കൈയിലെത്തും; തീയതി ഉറപ്പിച്ചു

റിയൽമി 12 Pro സീരീസ് ഒരു പെരിസ്‌കോപ്പ് ടെലിഫോട്ടോ സെൻസർ അവതരിപ്പിക്കുമെന്ന് കമ്പനി കഴിഞ്ഞ ആഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. 12 പ്രോ സീരീസ് ഫോണുകൾ 120X ഡിജിറ്റൽ സൂം വരെ പിന്തുണയ്‌ക്കുമെന്നും 0.6x, 1x, 2x, 3x, 6x ലോസ് ലെസ് സൂം വാഗ്ദാനം ചെയ്യുമെന്നും റിയൽമി വ്യക്തമാക്കുന്നു.

ക്യാമറ അ‌ടക്കം ചില ഫീച്ചറുകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയെങ്കിലും ഈ ഫോണുകളെക്കുറിച്ചുള്ള അ‌ധികം ഡീറ്റെയിൽസ് കമ്പനി പുറത്തുവിട്ടിട്ടില്ല. ലോഞ്ച് തീയതി അ‌ടുക്കുമ്പോൾ ഈ സീരീസിലെ ഫോണുകളുടെ ഓരോ ഫീച്ചറുകളും റിയൽമി പുറത്തുവിടുമെന്നും അ‌തുവഴി റിയൽമി 12 പ്രോ സീരീസ് ചർച്ചകൾ സജീവമാക്കി നിലനിർത്തുമെന്നും കരുതപ്പെടുന്നു.

റിയൽമി 12 പ്രോ സീരീസിനായി അന്താരാഷ്ട്ര ലക്ഷ്വറി വാച്ച് ഡിസൈൻ മാസ്റ്ററായ ഒലിവിയർ സാവിയോയുമായി സഹകരിച്ചു എന്ന വാർത്ത നേരത്തെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. അ‌തിനാൽ ശക്തമായ ക്യാമറ ഫീച്ചറുകൾക്കൊപ്പം ലക്ഷ്വറി ഡി​സൈനും റിയൽമി 12 പ്രോ സീരീസ് ഫോണുകളിൽ ഉണ്ടാകും എന്ന് ഉറപ്പിക്കാം.

റിയൽമി 12 പ്രോ സീരീസിലെ ഫോണുകളുടെ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങൾ ലീക്ക് റിപ്പോർട്ടുകളായി ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഈ റിപ്പോർട്ടുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം റിയൽമി 12 പ്രോ മോഡലിൽ സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്‌സെറ്റും റിയൽമി 12 പ്രോ+ വേരിയന്റിൽ സ്‌നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്സെറ്റും പ്രതീക്ഷിക്കാം.

റിയൽ​മി 12 പ്രോ സീരീസ് ഫോണുകളിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് കർവ്ഡ് എഡ്ജ് ഫുൾ എച്ച്‌ഡി+ അമോലെഡ് ഡിസ്പ്ലേ ഉണ്ടാകും എന്ന് പറയപ്പെടുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുകൾ ഇതിൽ സജ്ജീകരിക്കും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5 ഉപയോഗിച്ചായിരിക്കും ഈ ഫോണുകൾ പ്രവർത്തിക്കുക.

റിയൽമി 12 പ്രോ സീരീസ് നമ്മുടെ ​കൈയിലെത്തും; തീയതി ഉറപ്പിച്ചു

റിയൽമി 12 പ്രോ സീരീസിന്റെ വരവിൽ പെരിസ്‌കോപ്പ് ക്യാമറയുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമാണ്. പെരിസ്‌കോപ്പ് സെൻസർ ഉയർന്ന സൂം സന്ദർഭങ്ങളിൽ മികച്ച ഇമേജ് ക്ലാരിറ്റി നൽകും. പെരിസ്‌കോപ്പ് ലെൻസ് ഫീച്ചർ മുമ്പ് ഹൈ-എൻഡ് ഫ്ലാഗ്ഷിപ്പ് ഫോണുകൾക്കാണ് ലഭ്യമായിരുന്നത്. എന്നാൽ ഇപ്പോൾ ഒരു മിഡ്റേഞ്ച് ഫോണിലും റിയൽമി ഇത് അ‌വതരിപ്പിക്കാൻ പോകുന്നു എന്നതാണീ സീരീസിനെ ശ്രദ്ധേയമാക്കുന്നത്.

50MP ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഈ സീരീസിലെ ഫോണുകളിലുള്ളത് എന്നാണ് റിപ്പോർട്ട്. റിയൽമി 12 പ്രോ+ ആളുകളുടെ ഫോട്ടാഗ്രാഫി താൽപര്യങ്ങളെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകും. 64എംപി പ്രൈമറി ക്യാമറ, 50എംപി സെക്കൻഡറി ലെൻസ്, 8എംപി ക്യാമറ, 32എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് ഇതിൽ പ്രതീക്ഷിക്കുന്നത്.

റിയൽമി 12 പ്രോ സീരീസ് നമ്മുടെ ​കൈയിലെത്തും; തീയതി ഉറപ്പിച്ചു

50എംപി പ്രൈമറി ക്യാമറ, 32എംപി സെക്കൻഡറി ലെൻസ്, 8എംപി സെൻസർ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയും 16എംപി ഫ്രണ്ട് ക്യാമറയുമാണ് 12 പ്രോ മോഡലിൽ പ്രതീക്ഷിക്കുന്നത്. ക്വാൽക്കോമുമായി സഹകരിച്ച്, മാസ്റ്റർഷോട്ട് അൽഗോരിതം ഉപയോഗിച്ച് ഇമേജ് പ്രോസസ്സിംഗ് റിയൽമി മെച്ചപ്പെടുത്തിയിട്ടുണ്ട്. RAW ഡൊമെയ്‌നുകൾ പ്രോസസ്സ് ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യത്തെ- ഒരേയൊരു- ഡി​വൈസുകളായിരിക്കും 12 പ്രോ സീരീസ്.

ബാറ്ററിയുടെ കാര്യത്തിൽ രണ്ട് ഫോണുകളും ഒരേ ഫീച്ചറാണ് അ‌വതരിപ്പിക്കുക എന്ന് റിപ്പോർട്ടുകൾ പറയുന്നു. 67W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയായിരിക്കും റിയൽമി 12 പ്രോ സീരീസിൽ ഉണ്ടാകുക. രണ്ട് ഫോണുകളിലും 5ജി പിന്തുണയുണ്ട്. മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ വിപണിയിൽ നിലവിലുള്ള മത്സരം കൂടുതൽ ശക്തമാക്കാൻ റിയൽമി 12 പ്രോ സീരീസിന്റെ വരവ് ഇടയാക്കും.

More from GizBot

Best Mobiles in India

English summary
Realme 12 Pro series will be launched in India on January 29, intensifying the competition in the midrange smartphone market. The Realme 12 Pro series consists of two smartphones namely Realme 12 Pro and Realme 12 Pro Plus. Realme 12 Pro series will be launched in India on 29th at 12 noon. Its listing is already live on Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X