Home
Mobile

ആഡംബര വാച്ചിൽനിന്ന് കടംകൊണ്ട ഡി​സൈനും പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസുമായി റിയൽമി 12 പ്രോ 5ജി സീരീസ് എത്തി

ക്യാമറകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച ഫീച്ചറുകളുമായി റിയൽമി 12 പ്രോ സീരീസ് 5ജി ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. റിയൽമി 12 പ്രോ, റിയൽമി 12 പ്രോ പ്ലസ് എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് റിയൽമി 12 പ്രോ സീരീസിൽ (Realme 12 Pro series) അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

ആഡംബര വാച്ച് ഡിസൈനറായ ഒലിവിയർ സാവിയോയുമായി സഹകരിച്ചുകൊണ്ടാണ് റിയൽമി പുതിയ റിയൽമി 12 പ്രോ സീരീസ് തയാറാക്കിയിരിക്കുന്നത്. റോളക്‌സ് പ്രചോദിത ഡി​സൈനാണ് ഈ സീരീസിൽ അവതരിപ്പിക്കുന്നത്. വീഗൻ ലെതർ ബാക്ക് കവറും "പോളിഷ് ചെയ്ത സൺബർസ്റ്റ് ഡയൽ" ഉള്ള ഒരു റൗണ്ട് ക്യാമറ മൊഡ്യൂളും ഇതിലുണ്ട്.

പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസുമായി റിയൽമി 12 പ്രോ 5ജി സീരീസ് എത്തി

ക്യാമറയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് റിയൽമി 12 പ്രോ സീരീസ് ഫോണുകൾ അ‌വതരിപ്പിച്ചിരിക്കുന്നത് എങ്കിലും പെർഫോമൻസിന്റെ കാര്യത്തിൽ അ‌വ നിരാശപ്പെടുത്തില്ല. റിയൽമി 12 പ്രോ മോഡലിൽ സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്‌സെറ്റാണ് നൽകിയിരിക്കുന്നത്. 12 പ്രോ പ്ലസ് മോഡലിൽ ഉള്ളത് ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്സെറ്റാണ്.

റിയൽമി 12 പ്രോയുടെ 8 ജിബി റാം+ 128 ജിബി സ്റ്റോറേജ് അടിസ്ഥാന വേരിയന്റിന് ഇന്ത്യയിൽ 25,999 രൂപയാണ് വില. 256ജിബി സ്റ്റോറേജ് മോഡലിന് 26,999 രൂപ വിലവരും. മറുവശത്ത്, റിയൽമി 12 പ്രോ പ്ലസിന്റെ 8ജിബി റാം + 128ജിബി സ്റ്റോറേജ് വേരിയൻ്റ് 29,999 രൂപ പ്രാരംഭ വിലയിൽ വിൽപ്പനയ്‌ക്കെത്തും.

പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസുമായി റിയൽമി 12 പ്രോ 5ജി സീരീസ് എത്തി

റിയൽമി 12 പ്രോ പ്ലസ് 5ജിയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയൻ്റിന്റെ വില 31,999 രൂപയായി നിശ്ചയിച്ചിരിക്കുന്നു. അ‌തേപോലെ 12 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയിൽ 33,999 രൂപ ആണ് വില നിശ്ചയിച്ചിരിക്കുന്നത്.

റിയൽമി 12 പ്രോ, റിയൽമി 12 പ്രോ പ്ലസ് സ്മാർട്ട്ഫോണുകളുടെ പ്രധാന ഫീച്ചറുകൾ: 2412 x 1080 പിക്സൽ റെസല്യൂഷനോട് കൂടിയ 6.7 ഇഞ്ച് FHD+ OLED കർവ്ഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. 240Hz ടച്ച് സാംപ്ലിംഗ് നിരക്ക്, 2160Hz PWM ഡിമ്മിംഗ്, 120Hz റിഫ്രഷ് റേറ്റ് എന്നിവയും ഉണ്ട്.

12 ജിബി വരെ റാമും 12 ജിബി വരെ വിർച്വൽ റാം ഫീച്ചറും റിയൽമി 12 പ്രോ സീരീസ് വാഗ്ദാനം ചെയ്യുന്നു. 12 പ്രോ+ ൽ 3394 എംഎം² വേപ്പർ ചേമ്പറുള്ള 3 ഡി വിസി കൂളിംഗ് സിസ്റ്റം നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് രണ്ട് മോഡലുകളും പ്രവർത്തിക്കുന്നത്.

പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസുമായി റിയൽമി 12 പ്രോ 5ജി സീരീസ് എത്തി

ടെലിഫോട്ടോയും അൾട്രാ വൈഡ് ആംഗിൾ ലെൻസും ഉൾപ്പെടെ ട്രിപ്പിൾ ക്യാമറ സജ്ജീകരണമുള്ള ക്യാമറകളാണ് റിയൽമി 12 പ്രോയുടെ ഹൈലൈറ്റ്. റിയൽമി 12 പ്രോ പ്ലസ് മോഡലിൽ ഒഐഎസ് പിന്തുണയോടെ, സോണി IMX890 സെൻസറുള്ള 50MP പിൻ ക്യാമറ, 8MP അൾട്രാ വൈഡ് ക്യാമറ, 64MP ഓമ്‌നിവിഷൻ ക്യാമറ എന്നിവയാണ് ഉള്ളത്.

3x ഒപ്റ്റിക്കൽ സൂം, 6x ഇൻ-സെൻസർ സൂം എന്നിവ വാഗ്ദാനം ചെയ്യുന്ന OIS ഉള്ള 64MP ഓമ്‌നിവിഷൻ OV64B പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയാണ് 12 പ്രോ പ്ലസ് മോഡലിന്റെ ആകർഷണം. സോണി സെൻസറോട് കൂടിയ f/2.45 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയാണ് ഇതിലുള്ളത്.

സോണി IMX882 സെൻസർ ഉള്ള 50MP മെയിൻ ക്യാമറ, OIS, f/1.8 അപ്പേർച്ചർ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ക്യാമറ, 32MP സോണി IMX709 2X ടെലിഫോട്ടോ ലെൻസ് എന്നിവ അ‌ടങ്ങുന്നതാണ് റിയൽമി 12 പ്രോയിലെ ക്യാമറ യൂണിറ്റ്. f/2.45 അപ്പേർച്ചർ ഉള്ള 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറയാണ് ഇതിലുള്ളത്.

പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസുമായി റിയൽമി 12 പ്രോ 5ജി സീരീസ് എത്തി

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഹൈ-റെസ് ഓഡിയോ 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, ഡ്യുവൽ-ഫ്രീക്വൻസി GPS/ GLONASS/ Beidou, യുഎസ്ബി ​ടൈപ്പ് സി എന്നീ ഫീച്ചറുകളും ഈ സ്മാർട്ട്ഫോണുകളിലുണ്ട്.

67W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് റിയൽമി 12 പ്രോ സീരീസിലുള്ളത്. സബ്‌മറൈൻ ബ്ലൂ, നാവിഗേറ്റർ ബീജ് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോണുകൾ ലഭ്യമാകും. റിയൽമി 12 പ്രോ പ്ലസ് എക്‌സ്‌ക്ലൂസീവ് എക്‌സ്‌പ്ലോറർ റെഡ് പതിപ്പിലും ലഭ്യമാകും. വാല​ന്റൈൻസ് ഡേയോട് അ‌നുബന്ധിച്ച് ഫെബ്രുവരി 9 മുതൽ ഇത് ലഭ്യമാകും.

റിയൽമി 12 പ്രോ സീരീസിന്റെ ഔദ്യോഗിക വിൽപ്പന ഫെബ്രുവരി 6 മുതൽ റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റ് വഴിയും ഫ്ലിപ്പ്കാർട്ട് വഴിയും ഓൺ​ലൈനിൽ ലഭ്യമാകും. ഇതുകൂടാതെ ഓഫ്​ലൈനായും അ‌ന്ന്മുതൽ വാങ്ങാം. ജനുവരി 29ന് വൈകുന്നേരം 6 മുതൽ 8PM വരെ ഈ സ്മാർട്ട്ഫോൺ വാങ്ങാനുള്ള പ്രത്യേക ആക്സസും റിയൽമി നൽകുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Realme 12 Pro Series 5G Phones Launched in India The 8GB RAM+128GB storage base variant of the Realme 12 Pro is priced at Rs 25,999 in India. 26,999 for the 256GB storage model. On the other hand, the 8GB RAM + 128GB storage variant of the Realme 12 Pro Plus will go on sale at a starting price of Rs 29,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X