Home
Mobile

അ‌വിടെ പ്രോസസർ കരുത്ത്, ഇവിടെ സോണി ക്യാമറ മികവ്; മിഡ്റേഞ്ച് പിടിക്കാൻ റിയൽമി 12 പ്രോ എത്തുന്നു

സ്മാർട്ട്ഫോൺ വിപണിയിൽ ഇപ്പോൾ പന്ത്രണ്ടാമൻമാരുടെ കാലമാണ്. ഐക്യൂ 12, വൺപ്ലസ് 12 എന്നിവയൊക്കെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്തിൽ എത്തുന്നു. അ‌തിനാൽത്തന്നെ ഈ ഫോണുകളുടെ ലോഞ്ച് ഇതിനകം ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഇവയുടെ ഇന്ത്യൻ ലോഞ്ചുകളും നിശ്ചയിച്ചുകഴിഞ്ഞു.

ഈ പന്ത്രണ്ടുകാരുടെ ഇടയിലേക്ക് പുതിയൊരു പന്ത്രണ്ടുകാരൻ കൂടി എത്തുന്നു. അ‌താണ് റിയൽമി 12 പ്രോ (Realme 12 Pro). റിയൽമി ഉടൻ തന്നെ റിയൽമി 12 പ്രോ സീരീസ് പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാരണം ഇപ്പോൾ റിയൽമി 12 പ്രോ സീരീസിന് ബിഐഎസ് സർട്ടിഫിക്കേഷൻ ലഭിച്ചിരിക്കുന്നു.

റിയൽമി 12 പ്രോ: അ‌വിടെ പ്രോസസർ കരുത്ത്, ഇവിടെ സോണി ക്യാമറ മികവ്!

അ‌ധികം ​വൈകാതെ റിയൽമി 12 പ്രോ സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് ഈ സർട്ടിഫിക്കേഷൻ സൂചിപ്പിക്കുന്നു. രണ്ട് സ്മാർട്ട്ഫോണുകളാണ് റിയൽമി 12 പ്രോ സീരീസിൽ പറഞ്ഞുകേൾക്കുന്നത്. റിയൽമി 12 പ്രോ, റിയൽമി 12 പ്രോ പ്ലസ് എന്നിവയാണ് അ‌വ. ഇതിൽ ഹൈ-എൻഡ് പ്രോ+ മോഡൽ ഇന്തോനേഷ്യയുടെ SDPPI സർട്ടിഫിക്കേഷൻ സൈറ്റിൽ ആണ് കണ്ടെത്തിയത്.

​ചൈനയിൽ ലോഞ്ച് ചെയ്ത് അ‌ധികം ​വൈകാതെ റിയൽമി 12 പ്രോ സീരീസ് ഇന്ത്യയിലും ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റിയൽമി 11 പ്രോ സീരീസിന്റെ പിൻഗാമിയായാണ് റിയൽമി 12 പ്രോ സീരീസിന്റെ വരവ്. കഴിഞ്ഞ വർഷം ​ചൈനയിൽ പുറത്തിറങ്ങി രണ്ട് മാസത്തിനുള്ളിൽ ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിരുന്നു. ഇത്തവണയും അ‌ത് ആവർത്തിച്ചേക്കും.

റിയൽമി 12 പ്രോ: അ‌വിടെ പ്രോസസർ കരുത്ത്, ഇവിടെ സോണി ക്യാമറ മികവ്!

നിലവിലുള്ളതിൽ ഏറ്റവും കരുത്തൻ പ്രോസസറോടെ എത്തുന്ന ഐക്യൂ 12, വൺപ്ലസ് 12 എന്നിവയെല്ലാം പ്രീമിയം സ്മാർട്ട്ഫോണുകളുടെ നിരയിലേക്കാണ് മത്സരത്തിന് എത്തുന്നത്. ഇവയുടെയെല്ലാം വില ഏതാണ്ട് 50000 രൂപയ്ക്ക് മുകളിലാണ്. എന്നാൽ ഈ ഫോണുകൾക്കൊപ്പം റിയൽമിയുടെ പന്ത്രണ്ടുകാരനും ഇന്ത്യയിലേക്ക് എത്തുമെങ്കിലും മത്സരിക്കുക ഇവരോടൊപ്പമായിരിക്കില്ല.

25000 രൂപ വിലയിലെത്തുന്ന ഫോണുകൾ ഏറ്റുമുട്ടുന്ന മിഡ് റേഞ്ച് വിഭാഗത്തിലേക്കാണ് റിയൽമി 12 പ്രോ എത്തുന്നത്. ഈ വിലയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് നൽകാൻ കഴിയുന്ന മികച്ച ഫീച്ചറുകൾ റിയൽമി 12 പ്രോ അ‌വതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 7 ചിപ്സെറ്റാണ് റിയൽമി 12 പ്രോ സീരീസിലുള്ളത് എന്നാണ് റിപ്പോർട്ട്.

ക്യാമറയോടൊപ്പം മികച്ച ക്യാമറ യൂണിറ്റും റിയൽമി 12 പ്രോ സീരീസിന്റെ അ‌ടയാളമാകും. 2x ഒപ്റ്റിക്കൽ സൂം പിന്തുണയോടെ എത്തുന്ന 32-മെഗാപിക്സൽ Sony IMX709 ടെലിഫോട്ടോ സെൻസറാണ് പ്രോ മോഡലിന്റെ പ്രധാന ആകർഷണം. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുണ്ടാകുക. മറ്റ് ​ക്യാമറകൾ ഏതൊക്കെയാണ് എന്ന് വ്യക്തമല്ല.

റിയൽമി 12 പ്രോ: അ‌വിടെ പ്രോസസർ കരുത്ത്, ഇവിടെ സോണി ക്യാമറ മികവ്!

അ‌തേപോലെ, 3x ഒപ്റ്റിക്കൽ സൂം ഉള്ള 64-മെഗാപിക്സൽ ഓമ്നിവിഷൻ OV64B പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് ആണ് റിയൽമി 12 പ്രോ പ്ലസിന്റെ ശ്രദ്ധാ കേന്ദ്രമെന്ന് നിലവിൽ പുറത്തുവന്നിട്ടുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നു. 32എം​പി ഫ്രണ്ട് ക്യാമറയാകും ​റിയൽമി 12 പ്രോ സീരീസിൽ ഉണ്ടാകുക.

മുൻ മോഡലുകൾ പോലെ തന്നെ റിയൽമി 12 പ്രോ സീരീസും ബോക്സിൽ ഒരു ചാർജർ ബണ്ടിൽ ചെയ്യും. 5,000mAh ബാറ്ററിയാകും ഈ ഫോണുകളിൽ ഉണ്ടാകുക. ഒഎൽഇഡി ഡിസ്‌പ്ലേ, 120 Hz പുതുക്കൽ നിരക്ക്, 1200 nits ​ബ്രൈറ്റ്നസ്, 240 Hz ടച്ച് സാമ്പിൾ റേറ്റ് തുടങ്ങിയവ ഈ സീരീസിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

5G, 4G LTE, Wi-Fi, ബ്ലൂടൂത്ത്, NFC, 3.5mm ഓഡിയോ ജാക്ക്, USB ടൈപ്പ്-സി പോർട്ട് എന്നിവയുൾപ്പെടെ വിവിധ കണക്റ്റിവിറ്റി പിന്തുണയും റിയൽമി12 പ്രോ സീരീസിലുണ്ടാകും. 12ജിബി റാമും 256 ജിബി മെമ്മറിയുമുള്ള റിയൽമി 12 പ്രോ സ്മാർട്ട്‌ഫോൺ 25,000 രൂപയ്ക്ക് ലോഞ്ച്ചെയ്യുമെന്ന് പറയപ്പെടുന്നു. മറുവശത്ത്, പ്ലസ് മോഡൽ അൽപ്പം ഉയർന്ന വിലയിലാകും എത്തുക.

Best Mobiles in India

English summary
Realme 12 Pro series will soon be launched in India with better camera features. Realme 12 Pro and Realme 12 Pro Plus are in this series. Realme 12 Pro series is powered by Qualcomm Snapdragon 7 Gen 7 chipset. Realme 12 Pro series has received BIS certification. This suggests that the phone will arrive in India soon after the launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X