Home
Mobile

വിലകൊണ്ടും ഫീച്ചർ കൊണ്ടും തോൽപ്പിക്കാനാകില്ല മക്കളേ...! ബജറ്റ് ഫോണുകളുടെ രാജാവാകാൻ റിയൽമി 12x 5ജി

എൻട്രി ലെവൽ 5G കില്ലർ എന്ന വിശേഷണത്തോടെ റിയൽമി 12x 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ തയാറെടുത്ത് റിയൽമി. ഏപ്രിൽ 2 ന് ഉച്ചയ്ക്ക് 12 ന് റിയൽമി 12x 5ജിയുടെ (Realme 12x 5G) ഇന്ത്യയിലെ ലോഞ്ച് ഇവന്റ് നടക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

കഴിഞ്ഞ ആഴ്ചയാണ് റിയൽമി 12x 5ജി ​ചൈനയിൽ ലോഞ്ച് ചെയ്തത്. ദിവസങ്ങൾക്കുള്ളിൽ ഈ ഫോൺ ഇന്ത്യയിലേക്ക് എത്തുന്നത് ഇന്ത്യയിലെ സാധാരണക്കാരായ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കും റിയൽമി ആരാധകർക്കും വൻ പ്രതീക്ഷയാണ് നൽകുന്നത്. 20000 രൂപയിൽ താഴെ വിലയിലാകും ഈ ഫോൺ ഇന്ത്യയിൽ ലഭ്യമാകുക എന്നാണ് സൂചന.

 വിലകൊണ്ടും ഫീച്ചർ കൊണ്ടും ഇവനെ തോൽപ്പിക്കാനാകില്ല മക്കളേ...!

ഇതിനകം ​ചൈനയിൽ ലോഞ്ച് ചെയ്തതിനാൽ തന്നെ റിയൽമി 12x 5ജിയുടെ പ്രധാന ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങളെല്ലാം ലഭ്യമാണ്. എന്നാൽ അ‌തേ ഫീച്ചറുകൾ തന്നെയാണോ ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന മോഡലിലും ഉണ്ടാകുക, ഇന്ത്യക്കായി വല്ല മാറ്റങ്ങളും വരുത്തുമോ എന്നൊക്കെയുള്ള കാര്യങ്ങൾ ലോഞ്ചിന് ശേഷമേ അ‌റിയാൻ കഴിയൂ.

ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന റിയൽ​മി 12x 5ജിയുടെ ചില ഫീച്ചറുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇന്ത്യൻ വേരിയൻറ് ചൈനീസ് പതിപ്പിനേക്കാൾ ഫാസ്റ്റ് ചാർജിങ് ശേഷിയോടെയാകും എത്തുക. ചൈനയിൽ ലോഞ്ച് ചെയ്ത റിയൽമി 12x 5ജിയിൽ 15W ഫാസ്റ്റ് ചാർജിങ്ങാണുള്ളത്. ഇതിൽനിന്ന് വ്യത്യസ്തമായി 45W SUPERVOOC ഫാസ്റ്റ് ചാർജിങ് ആണ് ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന മോഡലിൽ ഉണ്ടാകുക.

 വിലകൊണ്ടും ഫീച്ചർ കൊണ്ടും ഇവനെ തോൽപ്പിക്കാനാകില്ല മക്കളേ...!

ഡൈനാമിക് ബട്ടണാണ് ഇന്ത്യയിലെത്തുന്ന റിയൽമി 12x 5ജിയുടെ മറ്റൊരു സവിശേഷത. ഫോണിലെ ചില ഫീച്ചറുകൾ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്ന ഷോട്ട്കട്ട് ബട്ടണാണിത്. നേരത്തെ റിയൽമി-12ൽ ഈ ഫീച്ചർ അ‌വതരിപ്പിച്ചിരുന്നു. വരാൻപോകുന്ന റിയൽമി 12x 5ജിയുടെ മറ്റൊരു പ്രത്യേകത എയർ ജെസ്‌റ്റേഴ്‌സ് ഫീച്ചറാണ്. ഇതിനുമുൻപ് ഈ ഫീച്ചർ കണ്ടത് റിയൽമി നാർസോ 70 പ്രോ 5ജിയിലായിരുന്നു.

ഇന്ത്യയിൽ എത്തുന്ന റിയൽമി 12x 5ജിയിൽ ഇത്രയും മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. മറ്റ് ഫീച്ചറുകൾ ​ചൈനയിൽ ലോഞ്ച് ചെയ്ത മോഡലിലേതിന് സമാനമാകാനാണ് സാധ്യത. ടീസർ ചിത്രങ്ങളും അ‌താണ് സൂചിപ്പിക്കുന്നത്. ​ചൈനയിൽ ലോഞ്ച് ചെയ്ത ഫോൺ ബ്ലൂ ബേർഡ് (പച്ച), ബ്ലാക്ക് ജേഡ് നിറങ്ങളിലാണ് എത്തിയത്. എന്നാൽ ഇന്ത്യൻ ടീസറിൽ പുതിയ നീലനിറവും കാണുന്നുണ്ട്.

​ചൈനയിൽ ലോഞ്ച് ചെയ്ത റിയൽമി 12x 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് FHD+ സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 625 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസ് എന്നിവയുമായാണ് ഈ ഫോണിന്റെ ഡിസ്പ്ലേ എത്തുന്നത്. മാലി G57 GPU-മായി ജോടിയാക്കിയ മീഡിയടെക് ഡിമെൻസിറ്റി 6100+ പ്രൊസസറാണ് ഇതിലുള്ളത്.

 വിലകൊണ്ടും ഫീച്ചർ കൊണ്ടും ഇവനെ തോൽപ്പിക്കാനാകില്ല മക്കളേ...!

മികച്ച​ പെർഫോമൻസ് കാഴ്ചവയ്ക്കാൻ പ്രോസസറി​ന് പിന്തുണ നൽകാൻ 12 ജിബി റാമും 512 ജിബി വരെ ഇൻ്റേണൽ സ്‌റ്റോറേജും നൽകിയിട്ടുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി സ്‌റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. സെക്കൻഡറി സെൻസറിനൊപ്പം 50 എംപി പ്രൈമറി ക്യാമറയും സെൽഫികൾക്കായി 8 എംപിക്യാമറയും ഇതിലുണ്ട്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 5.0 ൽ ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. 5,000mAh ബാറ്ററിയാണ് റിയൽമി 12x 5ജി സ്മാർട്ട്‌ഫോൺ പായ്ക്ക് ചെയ്യുന്നത്, കൂടാതെ പൊടി, ജലം എന്നിവയെ പ്രതിരോധിക്കാനായി IP54 റേറ്റിംഗും ഈ റിയൽമി സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
Realme has confirmed that the Realme 12x 5G will be launched in India on April 2 at 12 PM. This smartphone was launched in China last week. Realme 12x 5G launched in China has 15W fast charging. Unlike this, 45W SUPERVOOC fast charging will be present in the model launched in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X