പുതിയ മോഡൽ വരുന്നതിന്റെ ഗുണം! റിയൽമി 13 5G 5000 രൂപ വിലക്കുറവിൽ വാങ്ങാം
ബജറ്റ് വിലയിൽ പുതിയ ധാരാളം 5ജി ഫോണുകൾ എത്തുന്നുണ്ട്. അത് കൂടാതെ മുൻപ് ഉയർന്ന വിലയിൽ ലോഞ്ച് ചെയ്ത ശേഷം ഡിസ്കൗണ്ട് ലഭ്യമാകുന്നതിനാൽ ബജറ്റ് വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോൺ മോഡലുകളും ഉണ്ട്. അത്തരത്തിൽ ഇപ്പോൾ വിലക്കുറവിൽ വാങ്ങാവുന്ന ഒരു സ്മാർട്ട്ഫോൺ ആണ് റിയൽമി 13 5ജി (realme 13 5G). ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഇതിന്റെ 8GB + 128GB മോഡലിന് 17,999 രൂപയും 8GB + 256GB മോഡലിന് 19,999 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ ഏതാണ്ട് 13000 രൂപയിൽ താഴെ വിലയിൽ ഈ ഫോൺ വാങ്ങാനാകും.
റിയൽമി 14 5ജി അടുത്തുതന്നെ ആഗോള വിപണികളിൽ ലോഞ്ച് ചെയ്യും. ഈ സാഹചര്യത്തിൽക്കൂടിയാണ് റിയൽമി 13 5ജി ഇപ്പോൾ വൻ വിലക്കുറവിൽ ലഭ്യമായിരിക്കുന്നത്. ആമസോണിൽ റിയൽമി 13 5ജിയുടെ അടിസ്ഥാന മോഡൽ ഇപ്പോൾ 14,389 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് യഥാർഥ വിലയെക്കാൾ 3,610 രൂപ വിലക്കുറവിൽ.

ഈ ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 1438 രൂപ ബാങ്ക് ഡിസ്കൗണ്ടും ആമസോൺ ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ വില 12951 രൂപയായി കുറയുന്നു. ആകെ 5000 രൂപയ്ക്ക് മുകളിൽ വിലക്കുറവ് ഇവിടെ ഉപയോക്താവിന് ലഭ്യമാകുന്നു. ഡിസ്കൗണ്ട് വിലയിൽ മികച്ച ഡീലുകൾ തേടുന്നവർക്ക് ഈ റിയൽമി 5ജി ഫോൺ പരിഗണിക്കാവുന്നതാണ്.
റിയൽമി 13 5Gയുടെ പ്രധാന ഫീച്ചറുകൾ: 6.72 ഇഞ്ച് (2400 × 1080 പിക്സലുകൾ) 45/48/50/60/90/120Hz ഡൈനാമിക് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 680 nits പീക്ക് ബ്രൈറ്റ്നസ് ഉള്ള ഫുൾ HD+ സ്ക്രീൻ എന്നിവ ഈ റിയൽമി 5ജി ഫോണിലുണ്ട്.

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്. ആം മാലി-G57 MC2 ജിപിയു, 8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. അതിൽ f/1.75 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, സാംസങ് ഐസോസെൽ S5KJNS സെൻസർ, LED ഫ്ലാഷ്, 2MP പോർട്രെയിറ്റ് ക്യാമറ (f/2.4 അപ്പേർച്ചർ) എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും വീഡിയോകോളിനും മറ്റുമായി f/45 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 5.0ൽ ആണ് ഇത് എത്തുന്നത്. ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, IP64 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

5G SA / NSA (n1/n3/n5/n8/n28B/n40/n41(2535-2655MHz)/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C എന്നിവയും 45W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയും റിയൽമി 13 5ജിയിൽ ഉണ്ട്. ഡാർക്ക് പർപ്പിൾ, സ്പീഡ് ഗ്രീൻ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.


Click it and Unblock the Notifications








