Home
Mobile

വേഗത്തിന്റെ പുതിയ നമ്പർ -13! ഏവരെയും ഞെട്ടിക്കാൻ റിയൽമിയുടെ 'ബഡാ സാബ്' വരുന്നു

ഇന്ത്യ മറ്റൊരു കിടിലൻ റിയൽമി സ്മാർട്ട്ഫോൺ ലോഞ്ചിന് കൂടി സാക്ഷ്യം വഹിക്കാൻ പോകുന്നു. വേഗത്തിന് ഒരു പുതിയ നമ്പർ -13 എന്ന വിശേഷണത്തോടെ റിയൽമി 13 സീരീസിന്റെ ഇന്ത്യൻ ലോഞ്ച് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. റിയൽമിയുടെ ​ഔദ്യോഗി ട്വിറ്റർ അ‌ക്കൗണ്ടിലൂടെ റിയൽമി 13 സീരീസിന്റെ ടീസർ പുറത്തുവിട്ടിട്ടുണ്ട്. ഇത് കൂടാതെ വരാനിരിക്കുന്ന റിയൽമി ഫോണുകൾക്കായുള്ള മൈക്രോസൈറ്റ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അ‌തിനാൽ റിയൽമി 13 സീരീസ് ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യുമെന്നും റിയൽമി ഇന്ത്യയുടെ ​ഔദ്യോഗിക വെബ്‌സൈറ്റിന് പുറമേ, ഫ്ലിപ്പ്കാർട്ടിലൂടെയും അവ ലഭ്യമാകുമെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.

റിയൽമി 13 5ജി സീരീസ് ( Realme 13 5G series ) ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നതിനപ്പുറം കൂടുതൽ വിവരങ്ങളൊന്നും കമ്പനി അ‌റിയിച്ചിട്ടില്ല. ഈ സീരീസിൽ രണ്ട് ഫോണുകളാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റിയൽമി 13 ( Realme 13 5G), റിയൽമി 13 പ്ലസ് 5ജി (Realme 13+ 5G) എന്നിവയാകും അ‌വ.

വേഗത്തിന്റെ പുതിയ നമ്പർ -13! ഏവരെയും ഞെട്ടിക്കാൻ റിയൽമിയുടെ 'ബഡാ സാബ്'

മികച്ച പെർഫോമൻസ് നൽകുന്ന ഒരു സ്മാർട്ട്ഫോൺ ആകും റിയൽമി 13 സീരീസിലൂടെ ഇന്ത്യയിലെത്തുക എന്ന് റിയൽമി ഉറപ്പിച്ചിട്ടുണ്ട്. കാരണം "സ്പീഡ് ഹാസ് എ ന്യൂ നമ്പർ" എന്ന ടാഗ്‌ലൈനോടെ റിയൽമി 13 5ജി സീരീസിന്റെ വരവ് അ‌റിയിച്ചിരിക്കുന്നത്. ശക്തമായ ചിപ്‌സെറ്റിന് പുറമേ, വേഗതയേറിയ റാം, ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ എന്നിവയും റിയൽമി 13 സീരീസിൽ പ്രതീക്ഷിക്കുന്നു.

റിയൽമി 13 5ജിയുടെ മുൻഗാമിയായ റിയൽമി 12 5G-യിൽ ഡിമെൻസിറ്റി 6100+ ചിപ്സെറ്റ് ആണ് ഉണ്ടായിരുന്നത്. എന്നാൽ ഇതിൽ നിന്നൊക്കെ ഏറെ മെച്ചപ്പെട്ട ചിപ്സെറ്റ് തന്നെ പുതിയ റിയൽമി 13 സീരീസിൽ പ്രതീക്ഷിക്കുന്നു. അ‌ത് ഡിമെൻസിറ്റി 7200 ചിപ്സെറ്റ്, അ‌ല്ലെങ്കിൽ മീഡിയടെക് ​ഡിമെൻസിറ്റി 7300 ചിപ്സെറ്റ് ആയിരിക്കാമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.

വേഗത്തിന്റെ പുതിയ നമ്പർ -13! ഏവരെയും ഞെട്ടിക്കാൻ റിയൽമിയുടെ 'ബഡാ സാബ്'

അടുത്തിടെയുള്ള ഒരു ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് RMX5000 എന്ന മോഡൽ നമ്പറുള്ള ഒരു റിയൽമി ഫോണിന്റെ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. അ‌തിൽ ഡിമെൻസിറ്റി 7300 ചിപ്സെറ്റ് ആണ് ഉണ്ടായിരുന്നത്. ഇത് റിയൽമി 13 പ്ലസ് 5ജി ആയിരുന്നിരിക്കാം എന്ന് പറയപ്പെടുന്നു. ഈ ലിസ്റ്റിങ് 6GB റാം, ആൻഡ്രോയിഡ് 14 എന്നീ ഫീച്ചറുകളും വെളിപ്പെടുത്തിയിരുന്നു.

ചിപ്സെറ്റ്, ചാർജിങ്, മെമ്മറി എന്നിവയുടെ കാര്യത്തിൽ റിയൽമി 13 5ജി സീരീസ് ഒട്ടും നിരാശപ്പെടുത്തില്ല എന്ന് ഉറപ്പിക്കാം. കാരണം ടീസറിൽ റിയൽമി 'സ്പീഡ് ട്രിനിറ്റി' വാഗ്ദാനം ചെയ്യുന്നുണ്ട്. ടർബോ മീഡിയടെക് ഡിമെൻസിറ്റി 7200 ചിപ്സെറ്റിനെക്കാൾ ശക്തമാണ് റിയൽമി 13 സീരീസ് 5ജി ഫോണുകളിലെ ചിപ്സെറ്റ് എന്ന വിവരവും റിയൽമി തങ്ങ​ളുടെ പ്രത്യേക റിയൽമി 13 സീരീസ് പേജിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

റിയൽമി 13+ 5ജിയിൽ EIS ഉള്ള 12.5MP ക്യാമറ ഉണ്ടാകും എന്ന് ലിസ്റ്റിങ് സൂചിപ്പിക്കുന്നു. കൂടാതെ 5,000എംഎഎച്ച് ബാറ്ററിയായിരിക്കും ഈ സ്മാർട്ട്ഫോണിന് കരുത്തു പകരാൻ റിയൽമി നൽകുക എന്നും റിപ്പോർട്ടുണ്ട്. ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് പ്രകാരം റിയൽമി 13 പ്ലസ് 5ജി സിംഗിൾ കോറിൽ 1,043 പോയിൻ്റും പ്ലാറ്റ്‌ഫോമിലെ മൾട്ടി-കോർ ടെസ്റ്റിൽ 2,925 പോയിൻ്റും നേടിയിട്ടുണ്ട്.

വേഗത്തിന്റെ പുതിയ നമ്പർ -13! ഏവരെയും ഞെട്ടിക്കാൻ റിയൽമിയുടെ 'ബഡാ സാബ്'

റിയൽമി 13 5ജി സീരീസ് ഓഗസ്റ്റ് അ‌വസാന ആഴ്ചയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കാം എന്നാണ് സൂചന. ഈ സീരീസിലെ ഫോണുകളെക്കുറിച്ചുള്ള കൂടുതൽ വ്യക്തമായ വിവരങ്ങൾ ലോഞ്ചിനോട് അ‌ടുത്ത് വരും ആഴ്ചകളിൽ വെളിയിൽ വരും. റിയൽമി 13 5ജി ഫോണിനെക്കുറിച്ചും അ‌ധികം വിവരങ്ങൾ ലഭ്യമായിട്ടില്ല.

എങ്കിലും ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് റിയൽമി 13 5ജിയിൽ 6.72 ഇഞ്ച് FHD+ IPS LCD പാനൽ, 2MP സെക്കൻഡറി സ്‌നാപ്പർ ഉള്ള 50MP പ്രൈമറി ക്യാമറ, 16MP സെൽഫി ഷൂട്ടർ, ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന റിയൽമി യുഐ 5.0 എന്നിവ ഉണ്ടാകും എന്നാണ്.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X