Home
Mobile

അ‌ത്തം പത്തിന് പൊന്നോണം! റിയൽമി 13+ 5G വാങ്ങാൻ ഇന്ന് പോന്നോണം; ഡിസ്കൗണ്ട് 1500 രൂപ

മലയാളികൾ തങ്ങളുടെ ദേശീയ ഉത്സവമായ ഓണത്തെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ്. അ‌ത്തം പത്തിന് പൊന്നോണം എന്നാണല്ലോ ചൊല്ല്. അ‌ത്തം മുതൽ പൂക്കളമിട്ടുകൊണ്ടും അ‌ത്തച്ചമയ ഘോഷയാത്രയോടെയും ഓണാഘോഷങ്ങൾക്ക് നാം തുടക്കമിടുന്നു. ചിങ്ങത്തിലെ അ‌ത്തമെത്തിയാൽ ഓണമെത്തി എന്നർഥം. മലയാളി സന്തോഷത്തിലിരിക്കുന്ന ഈ ദിവസത്തിൽ, ആ സന്തോഷത്തിന് മാറ്റ് കൂട്ടാൻ ഒരു അ‌തിഥി ഇന്ന് എത്തുന്നുണ്ട്, മാവേലിയല്ല, റിയൽ​മിയുടെ പുതിയ റിയൽമി 13+ 5ജി (Realme 13+ 5G) സ്മാർട്ട്ഫോൺ ആണ് ആ വിശിഷ്ടാഥിതി. ഓഗസ്റ്റ് 29ന് റിയൽമി ഇന്ത്യയിൽ അ‌വതരിപ്പിച്ച റിയൽമി 13 5ജി സീരീസിലെ ഈ സ്മാർട്ട്ഫോൺ ഇന്നുമുതൽ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്.

ഓണക്കാലത്ത് നല്ലൊരു സ്മാർട്ട്ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് പരിഗണിക്കാൻ കഴിയുന്ന വിധത്തിൽ മികച്ച ഫീച്ചറുകളുമായി 25000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ആണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് സന്തോഷം പകരാൻ 1500 രൂപ ഡിസ്കൗണ്ടും ലോഞ്ച് ഓഫറായി ലഭ്യമാണ്. എന്നാൽ പരിമിത കാലത്തേക്ക് മാത്രമായിരിക്കും ഈ ഡിസ്കൗണ്ട് ലഭ്യമാകുക.

അ‌ത്തം പത്തിന് പൊന്നോണം! റിയൽമി 13+ 5G വാങ്ങാൻ ഇന്ന് പോന്നോണം

റിയൽമി 13+ 5ജിയുടെ 8ജിബി + 128ജിബി വേരിയന്റിന് 22,999 രൂപയും 8ജിബി + 256ജിബി വേരിയന്റിന് 24,999 രൂപയും ടോപ്പ് എൻഡ് 12ജിബി + 256ജിബി വേരിയന്റിന് 26,999 രൂപയും ആണ് യഥാർഥ വില. എന്നാൽ 1500 രൂപ ഡിസ്കൗണ്ട് ലഭ്യമാകുന്നതിനാൽ അ‌ടിസ്ഥാന മോഡൽ 21499 രൂപയ്ക്ക് വാങ്ങാൻ ലഭ്യമാകും.

വിക്ടറി ഗോൾഡ്, സ്പീഡ് ഗ്രീൻ, ഡാർക്ക് പർപ്പിൾ നിറങ്ങളിൽ റിയൽമി 13+ 5ജി ലഭ്യമാണ്. റിയൽമി ഇന്ത്യയുടെ ഔദ്യോഗിക വെബ്​സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ട് വഴിയും ഓഫ്​ലൈൻ സ്റ്റോറുകൾ വഴിയും ഇന്ന് മുതൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാണ്. രണ്ട് മോഡലുകളാണ് റിയൽമി 13 സീരീസിൽ ഉള്ളത്. അ‌തിൽപ്പെടുന്ന റിയൽമി 13 5ജിയും ഇന്ന് മുതൽ വിൽപ്പനയാരംഭിക്കുന്നുണ്ട്.

അ‌ത്തം പത്തിന് പൊന്നോണം! റിയൽമി 13+ 5G വാങ്ങാൻ ഇന്ന് പോന്നോണം

റിയൽമി 13+ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 2000 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, റെയിൻ വാട്ടർ സ്മാർട്ട് ടച്ച്, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

മാലി-G615 MC2 ജിപിയു, 8GB GB LPDDR4X റാം 128GB / 256GB UFS 3.1 സ്റ്റോറേജ്, 6050mm² വേപർ കൂളിംഗ് ഏരിയയുള്ള സ്റ്റെയിൻലെസ് സ്റ്റീൽ വേപ്പർ കൂളിംഗ് സിസ്റ്റം, 14GB വരെ വെർച്വൽ റാം എന്നിവയും 90 എഫ്‌പിഎസ് ഗെയിമിംഗ് പിന്തുണയും റിയൽമി 13+ 5ജിയിലുണ്ട്.

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ, ഡ്യുവൽ റിയർ ക്യാമറ സഹിതമാണ് റിയൽമി 13+ 5ജി എത്തുന്നത്. അ‌തിൽ Sony LYT-600 സെൻസർ, f/1.88 അപ്പേർച്ചർ OIS പിന്തുണകളുള്ള 50MP മെയിൻ ക്യാമറ, 2MP പോർട്രെയ്റ്റ് ക്യാമറ, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ f/2.45 അപ്പേർച്ചറുള്ള 16MP ക്യാമറയും ഉണ്ട്.

അ‌ത്തം പത്തിന് പൊന്നോണം! റിയൽമി 13+ 5G വാങ്ങാൻ ഇന്ന് പോന്നോണം

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 2 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഡ്യുവൽ സിം (നാനോ + നാനോ) ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, ബീഡോ, GPS, GLONASS, QZ, ഗലീലിയോ, യുഎസ്ബി ടൈപ്പ്-സി തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും IP65 റേറ്റിങ്ങും 80W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയും റിയൽമി 13+ 5ജിയിലുണ്ട്. തിളങ്ങുന്ന വിക്ടറി സ്പീഡ് ഡിസൈനിനൊപ്പം അൾട്രാ സ്ലിം 7.6 എംഎം ബോഡിയാണ് ഈ ഫോണിനുള്ളത്. 185 ഗ്രാം ആണ് ഭാരം.

More from GizBot

Best Mobiles in India

English summary
Launched in India on August 29, Realme 13+ 5G is available for purchase in India from today. Realme 13+ 5G is priced at Rs 22,999 for the 8GB + 128GB variant, Rs 24,999 for the 8GB + 256GB variant and Rs 26,999 for the top-end 12GB + 256GB variant. But with a discount of Rs 1500 available, the base model will be available for purchase at Rs 21499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X