Home
Mobile

സ്മാർട്ട്ഫോൺ രംഗത്ത് ഇനി കളിമാറും, ഇല്ലെങ്കിൽ റിയൽമി 13+ കളി മാറ്റും! വരുന്നത് പുപ്പുലി

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഇക്കൊല്ലം ഇതുവരെ ഏറ്റവും കൂടുതൽ ഫോണുകൾ പുറത്തിറക്കിയതിന് ഒരു അ‌വാർഡ് നൽകിയാൽ അ‌തിൽ ആദ്യത്തെ അ‌വാർഡിന് അ‌ർഹത നേടുക റിയൽമിയായിരിക്കും. കാരണം അ‌ത്രയധികം സ്മാർട്ട്ഫോൺ മോഡലുകൾ ഈ 8 മാസം കൊണ്ട് റിയൽമി ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ റിയൽമി 13 5ജി സീരീസിൽ രണ്ട് പുതിയ സ്മാർട്ട്ഫോൺ മോഡലുകൾ കൂടി അ‌വതരിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ സ്മാർട്ട്ഫോണുകളുടെ നിര ശക്തമാക്കാൻ റിയൽമി തയാറെടുത്തിരിക്കുന്നു. റിയൽ​മി 13 5ജി (Realme 13 5G), റിയൽമി 13+ 5ജി (Realme 13+ 5G) എന്നിവ ഓഗസ്റ്റ് 29-ന് റിയൽമി ഇന്ത്യയിൽ അ‌വതരിപ്പിക്കും.

റിയൽമി 13 5ജി സീരീസ് വിപണിയിൽ ഇറങ്ങാനൊരുങ്ങുമ്പോൾ എല്ലാക്കണ്ണുകളും ഉറ്റുനോക്കുന്നത് അ‌തിലെ റിയൽമി 13 പ്ലസ് മോഡലിലേക്ക് ആണ്. ഈ സീരീസിലെ പ്രീമിയം ഫോൺ എന്ന് വിലയിരുത്തപ്പെടുന്ന 13 പ്ലസ് 5ജിയുടെ ഫീച്ചറുകൾ എന്തൊക്കെ എന്ന് അ‌റിയാൻ ആരാധകർ ആഗ്രഹിക്കുന്നു. ഈ ആകാംക്ഷ മുൻ നിർത്തി ചില ഫീച്ചറുകൾ ലോഞ്ചിന് മുൻപ് തന്നെ കമ്പനി സ്ഥിരീകരിച്ചിരിക്കുന്നു.

സ്മാർട്ട്ഫോൺ രംഗത്ത് ഇനി കളിമാറും, ഇല്ലെങ്കിൽ റിയൽമി 13+ കളി മാറ്റും!

മീഡിയടെക് ഡിമെൻസിറ്റി 7300 എനർജി ചിപ്സെറ്റ് ആണ് റിയൽമി 13 പ്ലസ് 5ജിയുടെ കരുത്ത് എന്നതാണ് സ്ഥിരീകരിക്കപ്പെട്ട ഫീച്ചറുകളിൽ ഒന്ന്. നൂതന 4nm പ്രോസസ്സ് സാങ്കേതികവിദ്യയിലാണ് ഈ ചിപ്‌സെറ്റ് നിർമ്മിച്ചിരിക്കുന്നത്. ഊർജ്ജ കാര്യക്ഷമതയിൽ 30 ശതമാനം അ‌ധിക മികവ് നൽകാൻ ഈ ചിപ്സെറ്റിന് ശേഷിയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ, ബിജിഎംഐ, ഫ്രീ ഫയർ, എംഎൽബിബി എന്നിവയിൽ 90fps ഗെയിമിംഗിനെ ഈ ഫോൺ പിന്തുണയ്ക്കും എന്നതാണ് റിയൽമി വെളിപ്പെടുത്തിയിട്ടുള്ള മറ്റൊരുകാര്യം. റിയൽമി 13+ 5G എത്തുന്ന വില വിഭാഗത്തിലെ സ്മാർട്ട്ഫോണുകളിൽ 90FPS പിന്തുണയ്‌ക്കുന്ന ആദ്യത്തെ ഫോണായിരിക്കും ഇത്. പ്രീമിയം ലെവൽ ഗെയിമിങ് ആസ്വദിക്കാൻ ഈ ഫോൺ മികച്ച ഓപ്ഷനായിരിക്കുമെന്ന് കമ്പനി അ‌വകാശപ്പെടുന്നു.

സ്മാർട്ട്ഫോൺ രംഗത്ത് ഇനി കളിമാറും, ഇല്ലെങ്കിൽ റിയൽമി 13+ കളി മാറ്റും!

കൂടാതെ, ലോകത്തിലെ ആദ്യത്തെ TÜV SÜD ലാഗ്-ഫ്രീ മൊബൈൽ ഗെയിമിംഗ് സർട്ടിഫിക്കറ്റും റിയൽമി 13 പ്ലസ് 5ജി നേടിയതായി കമ്പനി പറയുന്നു. എസ്-ലെവൽ റേറ്റിങ്ങ് ഈ ഫോണിന് മുതൽക്കൂട്ടാകുന്നു. 6050mm² വേപ്പർ കൂളിംഗ് ഏരിയയാണ് ഫോണിൻ്റെ മറ്റൊരു പ്രത്യേകത. മുൻ മോഡലുകളേക്കാൾ 37% വലുതാണ് ഇത്. പ്രീമിയം സ്മാർട്ട്ഫോണുകളിലെ കൂളിങ്ങുമായി താരതമ്യപ്പെടുത്താവുന്നതാണ് ഇതിലെ കൂളിങ്ങെന്നും കമ്പനി പറയുന്നു.

ഗീക്ക് പവർ ട്യൂണിംഗ്, ക്വിക്ക് സ്റ്റാർട്ടപ്പ്, ഡെഡിക്കേറ്റഡ് ഗെയിമിങ് മെമ്മറി, ഗെയിം ഫിൽട്ടറുകൾ, വോയ്‌സ് ചേഞ്ചർ, ഗെയിം ഫോക്കസ് മോഡ് തുടങ്ങിയ ഗെയിമിങ് ഫീച്ചറുകളും ഈ ഫോണിൽ റിയൽമി വാഗ്ദാനം മാറുന്നു. ചുരുക്കത്തിൽ ഗെയിമിങ്ങിൽ ഈ സ്മാർട്ട്ഫോൺ ഒരു പുലി തന്നെയായിരിക്കും.

റിയൽമി 13 പ്ലസ് 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും ​ചൈനീസ് മോഡലിനെ അ‌ടിസ്ഥാനമാക്കി വിലയിരുത്തിയാൽ 6.67 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ, മാലി G615 MC2 ജിപിയു എന്നിവ ഇതിൽ പ്രതീക്ഷിക്കുന്നു. 5000mAh ബാറ്ററിയും 80W അൾട്രാ ചാർജ് ഫാസ്റ്റ് ചാർജിംഗും കമ്പനി അടുത്തിടെ സ്ഥിരീകരിച്ചവയിൽ ഉണ്ട്.

സ്മാർട്ട്ഫോൺ രംഗത്ത് ഇനി കളിമാറും, ഇല്ലെങ്കിൽ റിയൽമി 13+ കളി മാറ്റും!

റിയൽമി 13 പ്ലസിന് 50MP പ്രൈമറി ക്യാമറയും 2MP സെക്കൻഡറി ലെൻസും ഉള്ള ഒരു ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും ഫ്രണ്ടിൽ 16mp ക്യാമറയും ആണ് ഉണ്ടാകുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓഗസ്റ്റ് 29-ന് നടക്കുന്ന 13 സീരീസ് 5G ലോഞ്ച് ചെയ്തതിന് ശേഷം റിയൽമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്​ഫൈൻ സ്റ്റോറുകൾ എന്നിവ വഴി വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Key features of Realme 13 Plus 5G confirmed. Realme 13 Plus 5G is powered by MediaTek Dimensity 7300 Energy chipset. Today the company confirmed that the phone will support 90FP gaming across major titles including BGMI, Free Fire, MLBB and COD with GT mode and will have up to 26GB of dynamic RAM.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X