പുതിയ രൂപമല്ലെങ്കിലും പുതിയ കളർ പിടിക്കാമെന്ന് കരുതി! Realme 13 Pro+5G മോണറ്റ് പർപ്പിൾ കളർ പുറത്തിറക്കി
റിയൽമി 13 പ്രോ 5ജിക്ക് (Realme 13 Pro 5G) ഒപ്പം ജൂലൈ 30നാണ് റിയൽമി 13 പ്രോ പ്ലസ് 5ജി (Realme 13 Pro+ 5G) ഇന്ത്യയിൽ അവതരിപ്പിച്ചത്. സ്‌നാപ്ഡ്രാഗൺ 7s Gen 2 SoCയും 12 ജിബി വരെ റാമും ഈ സ്മാർട്ട്‌ഫോണിൻ്റെ സവിശേഷതയാണ്. 6.7 ഇഞ്ച് ഫുൾ-എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേ, 50 മെഗാപിക്‌സൽ മെയിൻ സെൻസർ ഉള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 32 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
തുടക്കത്തിൽ ഗ്രീൻ, ഗോൾഡ് കളർ ഓപ്‌ഷനുകളിൽ മാത്രം ലഭ്യമായിരുന്ന റിയൽമി 13 പ്രോ പ്ലസ് 5ജി ഇപ്പോൾ മൂന്നാമത്തെ കളർ ഓപ്ഷനിൽ കൂടി ലഭ്യമാക്കിയിട്ടുണ്ട്. മോണറ്റ് പർപ്പിൾ എന്ന കളർ വേരിയന്റ് ആണ് പുതിയതായി ആവതരിപ്പിച്ചത്. സെപ്റ്റംബർ 2ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:00 മണി മുതൽ, ഈ പുതിയ കളർ വേരിയൻ്റ് ഫ്ലിപ്പ്കാർട്ട്, റിയൽമി ഇന്ത്യ വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി വാങ്ങാൻ ലഭ്യമാകും.

റിയൽമി 13 പ്രോ പ്ലസ് 5ജിയുടെ ഇന്ത്യയിലെ വില നോക്കാം. റിയൽമി 13 പ്രോ പ്ലസ് 5ജിയുടെ വില 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 32,999 രൂപ ആണ്. 12 ജിബി റാം ഉള്ള മോഡലുകളുടെ വില 34,999 രൂപയും അതെ സ്റ്റോറേജ് കപ്പാസിറ്റിയിൽ 512 ജിബി സ്റ്റോറേജുള്ള വേർഷൻ 36,999 രൂപയും ആണ് വില.
സെപ്റ്റംബർ 2ന് ഉച്ചയ്ക്കും അർദ്ധരാത്രിക്കും ഇടയിൽ മോണറ്റ് പർപ്പിൾ വേരിയൻ്റ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 3,000 രൂപയുടെ ബാങ്ക് ഓഫറിന് ഒപ്പം 4,000 രൂപ എക്സ്ചേഞ്ച് ഓഫറും ലഭ്യമാകും. ഈ ഓഫറുകൾ ഈ സമയപരിധിക്ക് ഉള്ളിൽ മാത്രം ലഭ്യമാകുന്നതാണ്. കൂടാതെ പുതിയ പർപ്പിൾ വേരിയൻ്റിന് മാത്രം ആണ് ഈ ഓഫർ ബാധകം.
റിയൽമി 13 പ്രോ പ്ലസ് 5ജി ഓഫറുകളും ലഭ്യതയും: സെപ്തംബർ 2 മുതൽ വാങ്ങുന്നവർക്ക് റിയൽമി 13 പ്രോ പ്ലസ് 5ജിയുടെ മോനെറ്റ് ഗോൾഡ്, എമറാൾഡ് ഗ്രീൻ വേര്ഷനുകൾക്ക് 4,000 എക്‌സ്‌ചേഞ്ച് ഓഫർ ലഭിക്കും. സെപ്റ്റംബർ 3 മുതൽ, ഹാൻഡ്‌സെറ്റിൻ്റെ എല്ലാ കളർ വേരിയേന്റിനും ഈ എക്സ്ചേഞ്ച് ഓഫറുകൾ ലഭ്യമാകും.
ആൻഡ്രോയിഡ് വേർഷനെ അടിസ്ഥാനമാക്കിയുള്ള Realme UI അതിൻ്റെ ശക്തമായ ഹാർഡ്‌വെയർ സവിശേഷതകളുമായി ജോടിയാക്കിയ സുഗമമായ പ്രകടനം ഉറപ്പാക്കുന്നു. വലിയ കപ്പാസിറ്റിയുള്ള ബാറ്ററിക്ക്, മികച്ച ബാറ്ററി ലൈഫും പിന്തുണയ്ക്കുന്നു. സുഗമമായ ദൃശ്യങ്ങൾക്കായി റിയൽമി 13 പ്രോ+ 120 ഹെർട്‌സിൽ ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു.
ബാക്ക് ക്യാമറ സജ്ജീകരണത്തിൽ ഒരു ടെലിഫോട്ടോ ലെൻസും പ്രൈമറി ഷൂട്ടറിനൊപ്പം ഒരു അൾട്രാവൈഡ് സെൻസറും ഉൾപ്പെടുന്നു. സെൽഫികൾക്കായി, ഇതിന് ഹൈ റെസല്യൂഷൻ ഫ്രണ്ട് ക്യാമറയുണ്ട്. ആൻഡ്രോയിഡ് ബേസ്ഡ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന ഈ ഉപകരണം കാര്യക്ഷമമായ പ്രകടനവും ഉപയോക്തൃ സൗഹൃദ അനുഭവവും വാഗ്ദാനം ചെയ്യുന്നു.
ഫോണിൻ്റെ ബാറ്ററി 80W വരെ SuperVOOC ഫാസ്റ്റ് ചാർജിംഗ് ടെക്‌നോളജിയെ പിന്തുണയ്ക്കുന്നു. ഇത് പെട്ടെന്നുള്ള റീചാർജ് സമയം ഉറപ്പാക്കുന്നു. റിയൽമിയിൽ നിന്നുള്ള ഈ ഏറ്റവും പുതിയ ഓഫർ, കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി അതിൻ്റെ കളർ ഓപ്ഷനുകൾ വിപുലീകരിക്കുമ്പോൾ, മത്സരാധിഷ്ഠിത വിലയിൽ ഉപയോക്താക്കൾക്ക് വിപുലമായ ഫീച്ചറുകൾ നൽകുന്നതിന് ലക്ഷ്യമിടുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications