കിടിലൻ കളിക്കാരെ ഇറക്കി റിയൽമി! റിയൽമി 13 പ്രോ+, റിയൽമി 13 പ്രോ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു
റിയൽമി 13 പ്രോ+ (Realme 13 Pro+), റിയൽമി 13 പ്രോ (Realme 13 Pro) ഫോണുകൾ ഇന്ന് (ജൂലൈ 30, ചൊവ്വാഴ്ച) ഇന്ത്യയിൽ അവതരിപ്പിച്ചു. ഏറ്റവും പുതിയ റിയൽമി 13 പ്രോ സീരീസ് Qualcommൽ നിന്നുള്ള Snapdragon 7s Gen 2 SoCൽ ആണ് പ്രവർത്തിക്കുന്നത്. കൂടാതെ 6.7 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേയും ഇതിൽ ഉണ്ട്. റിയൽമി 13 പ്രോ+ ന് 50 മെഗാപിക്സൽ Sony LYT-701 പ്രൈമറി റിയർ ക്യാമറ ഉള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്.
അതേ സമയം റിയൽമി 13 പ്രോക്ക് ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് ലഭിക്കുന്നു. രണ്ട് ഫോണുകളിലും 80W വരെ ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,200mAh ബാറ്ററി യൂണിറ്റുകൾ ഉണ്ട്. റിയൽമി 13 പ്രോ+, റിയൽമി 13 പ്രോ ഫോണുകളുടെ ഇന്ത്യയിലെ വില നോക്കാം.

റിയൽമി 13 പ്രോ+ൻ്റെ വില 8 ജിബി + 256 ജിബിക്ക് 29,999 രൂപയും 12 ജിബി + 256 ജിബി സ്റ്റോറേജ് വേർഷൻ 31,999 ർറോപ്പായും ആണ്. 12 ജിബി റാം + 512 ജിബി സ്റ്റോറേജുള്ള ടോപ്പ് എൻഡ് മോഡലിൻ്റെ വില 33,999 രൂപ ആണ്. എമറാൾഡ് ഗ്രീൻ, മോണറ്റ് ഗോൾഡ് എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്.
റിയൽമി 13 പ്രോയുടെ വില ആരംഭിക്കുന്നത് 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 23,999 രൂപ മുതലാണ്. 8 ജിബി + 256 ജിബി, 12 ജിബി + 512 ജിബി റാം, സ്റ്റോറേജ് വേരിയൻ്റുകളുടെ വില യഥാക്രമം 25,999 രൂപയും 28,999 രൂപയുമാണ്. എമറാൾഡ് ഗ്രീൻ, മോണറ്റ് പർപ്പിൾ, മോണറ്റ് ഗോൾഡ് ഷേഡുകളിൽ ഇത് വാഗ്ദാനം ചെയ്യുന്നത്.
Realme.com, ഫ്ലിപ്കാർട്ട് എന്നിവയിലൂടെ റിയൽമി 13 പ്രോ സീരീസിനായി ഇന്ന് വൈകുന്നേരം 6:00 മുതൽ രാത്രി 10:00 വരെ ഏർലി ബേർഡ് സെയിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഫോണുകൾക്കായുള്ള പ്രീ-ബുക്കിംഗ് ജൂലൈ 31ന് ഉച്ചയ്ക്ക് 12:00 മണിക്ക് ആരംഭിക്കും.ആദ്യ വിൽപ്പന ഓഗസ്റ്റ് 6ന് ഉച്ചയ്ക്ക് 12 00 മണിക്ക് ആരംഭിക്കും.
ലോഞ്ച് ഓഫറുകളിൽ 3,000 രൂപയുടെ ബാങ്ക് അധിഷ്‌ഠിത ഡിസ്‌കൗണ്ട്, 12 മാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐ ( EMI ) ഓപ്‌ഷനുകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, പുതിയ റിയൽമി 13 പ്രോ 5ജി സീരീസിനായി റിയൽമി ഒരു വർഷത്തെ വിപുലീകൃത വാറൻ്റിയും നൽകുന്നുണ്ട്.
റിയൽമി 13 പ്രോ+ സവിശേഷതകൾ: ഡ്യുവൽ സിം (നാനോ) ഉള്ള റിയൽമി 13 പ്രോ+ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Realme UI 5.0-ൽ പ്രവർത്തിക്കുന്നു. കൂടാതെ 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+(1,080x2,412 പിക്‌സൽ) AMOLED ഡിസ്‌പ്ലേ, 120Hz വരെ റിഫ്രഷ് റേറ്റ് എന്നിവയിൽ വരുന്നു.
അഡ്രിനോ 710 ജിപിയുവും 12 ജിബി വരെ റാമും 512 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും സഹിതം ഒക്ടാ കോർ 4nm സ്‌നാപ്ഡ്രാഗൺ 7s Gen 2 SoC ആണ് സ്‌മാർട്ട്‌ഫോണിൻ്റെ കരുത്ത്. ഒപ്‌റ്റിക്‌സിനായി, റിയൽമി 13 പ്രോ+ ൽ റിയൽമി ഒരു ട്രിപ്പിൾ ബാക്ക് ക്യാമറ യൂണിറ്റ് പായ്ക്ക് ചെയ്തിട്ടുണ്ട്.
ക്യാമറ സജ്ജീകരണത്തിൽ 50 മെഗാപിക്സൽ 1 / 1.56-ഇഞ്ച് സോണി LYT-701 സെൻസറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OIS) ഒരു f/1.88 അപ്പേർച്ചറും, 50 മെഗാപിക്സൽ സോണി LYT-600 പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും 8 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസും ഉൾപ്പെടുന്നു.
മുൻവശത്ത്, സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 32 മെഗാപിക്സൽ ക്യാമറയുണ്ട്. എഐ ഓഡിയോ സൂം, എഐ ഗ്രൂപ്പ് എൻഹാൻസ്, Aഎഐ സ്‌മാർട്ട് റിമൂവൽ എന്നിങ്ങനെയുള്ള നിരവധി എഐ അടിസ്ഥാന സവിശേഷതകൾ ക്യാമറ സജ്ജീകരണത്തിൽ ഉണ്ട്.
പുതിയ റിയൽമി 13 പ്രോ+ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ Wi-Fi 6, ബ്ലൂടൂത്ത് 5.2 എന്നിവ ഉൾപ്പെടുന്നു. ഗെയിമിംഗിന് ആയി ഇത് ഒരു എക്സ്-ആക്സിസ് ലീനിയർ മോട്ടോറുമായി വരുന്നു. ഹൈ-റെസ് ഓഡിയോ സപ്പോർട്ട് ഉള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ ഫോൺ പായ്ക്ക് ചെയ്യുന്നു.
ബയോമെട്രിക് ഓതെന്റിക്കേഷനായി ഇത് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനർ വാഗ്ദാനം ചെയ്യുന്നു. റിയൽമി 13 പ്രോ+ൽ 5,200mAh ബാറ്ററിയും 80W SuperVOOC ഫാസ്റ്റ് ചാർജിംഗ് പിന്തുണയും സജ്ജീകരിച്ചിരിക്കുന്നു. ഫോണിൻ്റെ എമറാൾഡ് ഗ്രീൻ കളർ ഓപ്ഷന് 161.34 x 73.91 x 8.41 എംഎം നീളവും 185.5 ഗ്രാം ഭാരവുമാണ്.
റിയൽമി 13 പ്രോ സവിശേഷതകൾ: റിയൽമി 13 പ്രോ+ന് സമാനമായ സിം, സോഫ്റ്റ്‌വെയർ സവിശേഷതകൾ, ചിപ്‌സെറ്റ് എന്നിവയുണ്ട്. വാനില മോഡലിന് 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ OLED ഡിസ്‌പ്ലേ 120Hz വരെ റിഫ്രഷ് റേറ്റും സ്‌നാപ്ഡ്രാഗൺ 7s Gen 2 ചിപ്‌സെറ്റിൽ ഫോൺ പ്രവർത്തിക്കുകായും ചെയ്യുന്നു.
ഒപ്പം 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും ഫോൺ വാഗ്ദാനം ചെയ്യുന്നു. 4500 സ്‌ക്വയർ എംഎം ടെമ്പർഡ് വേപ്പർ ചേമ്പറും 9953 സ്‌ക്വയർ എംഎം ഗ്രാഫൈറ്റ് ഏരിയയും ഉള്ള ഒമ്പത്-ലെയർ കൂളിംഗ് സിസ്റ്റമാണ് റിയൽമി ഹാൻഡ്‌സെറ്റിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഒപ്‌റ്റിക്‌സിനായി, റിയൽമി 13 പ്രോയ്ക്ക് ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്. അതിൽ 50 മെഗാപിക്സൽ സോണി LYT-600 1 / 1.95 ഇഞ്ച് സെൻസറും OIS പിന്തുണയും 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, ഉപകരണത്തിന് 32 മെഗാപിക്സൽ മുൻ ക്യാമറയുണ്ട്.
കണക്റ്റിവിറ്റി ഓപ്ഷനുകൾ റിയൽമി 13 പ്രോ+ന് സമാനമാണ്. വെള്ളത്തിൻ്റെയും പൊടിയുടെയും പ്രതിരോധത്തിന് IP65 റേറ്റിംഗ് ഉണ്ട്. 45W SuperVOOC ചാർജിംഗ് പിന്തുണയുള്ള 5,200mAh ബാറ്ററിയാണ് ഇതിന് സപ്പോർട്ട് നൽകുന്നത്. ഫോണിൻ്റെ എമറാൾഡ് ഗ്രീൻ വേരിയൻ്റിന് 161.34x75.91x8.41mm നീളവും 183.5 ഗ്രാം ഭാരവുമുണ്ട്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








