Home
Mobile

റിയൽമി 13 പ്രോയുടെ അ‌നിയൻ കുട്ടൻ! റിയൽമി 13 പ്രോ എക്സ്ട്രീം എഡിഷൻ ലോഞ്ച് ചെയ്തു

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി തങ്ങളുടെ റിയൽമി 13 സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിച്ചു. റിയൽമി 13 പ്രോ എക്സ്ട്രീം എഡിഷൻ (Realme 13 Pro Extreme Edition) എന്ന് പേരിട്ടിരിക്കുന്ന ഈ ഫോൺ ഇപ്പോൾ ​ചൈനയിൽ ആണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ക്യാമറകൾ അ‌ടക്കം ചില ഫീച്ചറുകൾ മാറ്റി നിർത്തിയാൽ, ഇതിനകം ഇന്ത്യയിൽ ലഭ്യമായിട്ടുള്ള റിയൽമി 13 പ്രോ സീരീസിന് (Realme 13 Pro series) സമാനമായ ഫീച്ചറുകൾ ആണ് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നത്.

റിയൽമി 13 പ്രോ സീരീസിൽ റിയൽമി 13 പ്രോ, റിയൽമി 13 പ്രോ പ്ലസ് എന്നീ രണ്ട് 5ജി മോഡലുകൾ ആണ് ഉൾപ്പെടുന്നത്. ഈ രണ്ട് മോഡലുകളും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് എത്തുന്നത്. എന്നാൽ ഇപ്പോൾ ​ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്ന റിയൽമി 13 പ്രോ എക്സ്ട്രീം എഡിഷൻ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമായാണ് എത്തുന്നത്.

റിയൽമി 13 പ്രോ എക്സ്ട്രീം എഡിഷൻ ലോഞ്ച് ചെയ്തു

ക്യാമറകൾ മാറ്റി നിർത്തിയാൽ ഈ ഫോണുകളെല്ലാം ഏതാണ്ട് ഒരേ ഫീച്ചറുകൾ തന്നെ വാഗ്ദാനം ചെയ്യുന്നു. ഇപ്പോൾ റിയൽമി 13 പ്രോ എക്സ്ട്രീം എഡിഷൻ ​ചൈനയിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. എന്നാൽ റിയൽമി 13 പ്രോ സീരീസിലെ താങ്ങാനാകുന്ന മോഡൽ എന്ന നിലയിൽ ഈ ഫോൺ പിന്നീട് ഇന്ത്യയിലും ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ട്.

റിയൽമി 13 പ്രോ എക്‌സ്ട്രീം എഡിഷന്റെ പ്രധാന ഫീച്ചറുകൾ: 120Hz പുതുക്കൽ നിരക്കുള്ള 6.7 ഇഞ്ച് FHD+ OLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 2,000 nits വരെയുള്ള പീക്ക് ​ബ്രൈറ്റ്നസും ഉണ്ട്. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്‌ഫോണിൻ്റെ കരുത്ത്.

റിയൽമി 13 പ്രോ എക്സ്ട്രീം എഡിഷൻ ലോഞ്ച് ചെയ്തു

അ‌ഡ്രിനോ 710 ജിപിയുവും 12 ജിബി വരെ ഡൈനാമിക് റാം സൗകര്യവും 12ജിബി വരെ റാം, 256ജിബി, 512ജിബി സ്റ്റോറേജ് ഓപ്ഷനുകളും റിയൽമി 13 പ്രോ എക്സ്ട്രീം എഡിഷൻ നൽകും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

റിയൽമി 13 പ്രോ എക്‌സ്ട്രീം എഡിഷനിലെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തിൽ OIS ഉള്ള 50MP Sony LYT-600 പ്രൈമറി ക്യാമറയും 8MP അൾട്രാ വൈഡ് ക്യാമറയും ഉണ്ട്. സെൽഫികൾക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് 32MP ഫ്രണ്ട് ക്യാമറയും റിയൽമി 13 പ്രോ എക്‌സ്ട്രീം എഡിഷനിൽ നൽകിയിരിക്കുന്നു.

45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,200mAh ബാറ്ററിയാണ് ഇത് പായ്ക്ക് ചെയ്യുന്നത്. മോനെ പർപ്പിൾ, ലെതർ ബാക്ക് ഉള്ള ലേക് ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തുന്നത്. റിയൽമി 13 പ്രോ എക്‌സ്ട്രീം എഡിഷന്റെ 12ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 2,099 യുവാൻ (ഏകദേശം 24,729 രൂപ) ആണ് വില.

റിയൽമി 13 പ്രോ എക്സ്ട്രീം എഡിഷൻ ലോഞ്ച് ചെയ്തു

12GB റാം + 512GB ഇന്റേണൽ സ്റ്റോറേജുള്ള റിയൽമി 13 പ്രോ എക്‌സ്ട്രീം എഡിഷൻ വേരിയൻ്റിന് 2,399 യുവാൻ (ഏകദേശം 28,264 രൂപ) ആണ് വില. ഇന്ത്യയിൽ റിയൽമി 13 പ്രോ പ്ലസ് മോഡലിന്റെ അ‌ടിസ്ഥാന വേരിയന്റ് 34,999 രൂപ വിലയിലും റിയൽമി 13 പ്രോയുടെ അ‌ടിസ്ഥാന വേരിയന്റ് 26,999 രൂപയിലും വിൽക്കുന്നു. ഈ നിരയിലെ താങ്ങാനാകുന്ന ഓപ്ഷനായി റിയൽമി 13 പ്രോ എക്‌സ്ട്രീം എഡിഷൻ പിന്നീട് ഇന്ത്യയിലെത്തും.

More from GizBot

Best Mobiles in India

English summary
Realme 13 Pro Extreme Edition launched in China. Qualcomm Snapdragon 7s Gen 2 chipset is the strength of this smartphone. Its base model with 12GB RAM and 256GB storage is priced at 2,099 Yuan (roughly Rs. 24,729). The Realme 13 Pro Extreme Edition variant with 12GB RAM + 512GB internal storage is priced at 2,399 Yuan (roughly Rs. 28,264).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X