ഡിസ്കൗണ്ട് കളറാക്കി റിയൽമി 13 പ്രോ+ 5G; ഇന്ന് വാങ്ങിയാൽ 3000 രൂപ ലാഭം
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത റിയൽമി 13 പ്രോ 5ജി സീരീസിലെ സ്മാർട്ട്ഫോണുകളിലെ ഉയർന്ന മോഡലായ റിയൽമി 13 പ്രോ പ്ലസ് 5ജി ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നു. തുടക്കത്തിൽ മോണറ്റ് ഗോൾഡ്, എമറാൾഡ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലും പിന്നീട് മോണറ്റ് പർപ്പിൾ കളറിലും റിയൽമി 13 പ്രോ പ്ലസ് 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഈ മൂന്ന് കളർ വേരിയന്റുകളും ഇന്ത്യയിൽ ഇന്ന് മുതൽ വാങ്ങാൻ ലഭ്യമാണ്. എന്നാൽ മോണറ്റ് പർപ്പിൾ കളറിന് 3000 രൂപ പ്രത്യേക ഡിസ്കൗണ്ട് ലഭ്യമാണ്.
റിയൽമി 13 പ്രോ സീരീസിൽ റിയൽമി 13 പ്രോ 5ജി, റിയൽമി 13 പ്രോ പ്ലസ് 5ജി എന്നിങ്ങനെ രണ്ട് മോഡലുകൾ ആണ് ഉള്ളത്. അതിൽ റിയൽമി 13 പ്രോ 5ജിയുടെ ഓപ്പൺ സെയിൽ സെപ്റ്റംബർ 6ന് ആണ് ആരംഭിക്കുക. എന്നാൽ റിയൽമി 13 പ്രോ 5ജിയുടെ കളർ വേരിയന്റുകൾ പ്രത്യേക ഡിസ്കൗണ്ടിൽ സെപ്റ്റംബർ 2ന് വിൽക്കുന്നു.

പ്രത്യേക ഡിസ്കൗണ്ട് ഇല്ലാതെ സെപ്റ്റംബർ 3 മുതൽ റിയൽമി 13 പ്രോ പ്ലസ് 5ജി വേരിയന്റുകൾ ലഭ്യമാകും. റിയൽമി 13 പ്രോ സീരീസ് 5G രണ്ടാഴ്ചയ്ക്കുള്ളിൽ 112K യൂണിറ്റുകൾ വിറ്റഴിച്ച് നമ്പർ സീരീസ് സെഗ്‌മെൻ്റിൽ ശ്രദ്ധേയമായ നാഴികക്കല്ല് കൈവരിച്ചതായി കമ്പനി അറിയിച്ചു.
റിയൽമി 13 പ്രോ പ്ലസ് 5ജി വ്യത്യസ്ത കളർ വേരിയന്റുകൾ കൂടാതെ 8GB+ 256GB, 12GB+ 256GB, 12GB+ 512GB എന്നിങ്ങനെ മൂന്ന് റാം+ സ്റ്റോറേജ് വേരിയന്റുകളിലും എത്തുന്നു. വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ ആകർഷകമായ ഡിസ്കൗണ്ട് മോണറ്റ് പർപ്പിൾ വേരിയന്റിനാണ് ലഭിക്കുക.

റിയൽമി 13 പ്രോ പ്ലസ് 5ജിയുടെ 8GB റാം+ 256GB ഇന്റേണൽ സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്റിന് 32,999 രൂപയാണ് വില. 12GB+ 256GB വേരിയന്റ് 34,999 രൂപ വിലയിലും 12GB+ 512GB വേരിയന്റ് 36,999 രൂപ വിലയിലും ആണ് ലോഞ്ച് ചെയ്തിരിക്കുന്നത്.
സെപ്റ്റംബർ 2ന് ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെയുള്ള സമയത്തിനുള്ളിൽ റിയൽമി 13 പ്രോ പ്ലസ് 5ജി മോണറ്റ് പർപ്പിൾ വേരിയന്റ് വാങ്ങുന്നവർക്ക് 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും. അതിനാൽ തുടക്കത്തിൽ ഈ വേരിയന്റ് 29,999 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം.
റിയൽമി 13 പ്രോ പ്ലസ് 5ജിയുടെ എല്ലാ വേരിയന്റുകൾക്കും 4000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ലഭ്യമാണ്. കൂടാതെ 12 മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ട് വഴിയും ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാണ്.

റിയൽമി 13 പ്രോ പ്ലസ് 5ജി (realme 13 Pro+ 5G) -യുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് (2412×1080 പിക്സലുകൾ) ഫുൾ എച്ച്ഡി+ കർവ്ഡ് അമോലെഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2000Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz PWM ഡിമ്മിങ്, ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ.
അഡ്രിനോ 710 GPU ഉള്ള 2.4GHz ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 7s Gen 2 4nm ചിപ്സെറ്റ്, 8GB/ 12GB LPDDR4X റാം 128GB /256GB /512GB (UFS 3.1) സ്റ്റോറേജ്, ആൻഡ്രോയിഡ് 14, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഹൈ-റെസ് ഓഡിയോ, IP65 റേറ്റിങ്.
ട്രിപ്പിൾ റിയർ ക്യാമറ (OIS, f/1.88 അപ്പേർച്ചറുള്ള 50MP 1/1.56″ Sony LYT-701 സെൻസർ+ f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ക്യാമറ+ 50MP സോണി LYT-600 3X പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 6X ഇൻ-സൂം), LED ഫ്ലാഷ്, സോണി സെൻസറോട് കൂടിയ 32എംപി ഫ്രണ്ട് ക്യാമറ.
ഡ്യുവൽ സിം (നാനോ + നാനോ), 5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz) , ബ്ലൂടൂത്ത് 5.2, ഡ്യുവൽ ഫ്രീക്വൻസി GPS/ GLONASS/ Beidou, യുഎസ്ബി ടൈപ്പ്-സി, 80W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5200mAh ബാറ്ററി എന്നിവയൊക്കെയാണ് റിയൽമി 13 പ്രോ പ്ലസ് 5ജിയുടെ പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








