ഓടി വാ..നീ ഓടി വാ...വാ...വാ! റിയൽമി 13 പ്രൊ സീരീസ് ഉടൻ ഇന്ത്യയിൽ
റിയൽമി ആരാധകർക്ക് സന്തോഷ വാർത്ത. റിയൽമി 13 പ്രൊ (Realme 13 Pro) സീരീസ് 5ജി ഇന്ത്യയിൽ ഉടൻ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. ലോഞ്ചിനായുള്ള ഒരു ടീസർ പേജ് ഇതിനകം ഫ്ലിപ്പ്കാർട്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. ഔദ്യോഗിക ലോഞ്ച് തീയതി ഉടൻ ലഭിക്കുമെന്ന് സ്ഥിരീകരിക്കുന്നു. ഇന്ത്യയിലെ ഔദ്യോഗിക റിയൽമി 13 പ്രോ സീരീസ് ലോഞ്ച് തീയതി വരും ആഴ്ചകളിൽ വെളിപ്പെടുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കൂടാതെ, ലൈനപ്പിൽ റിയൽമി 13 പ്രൊ, റിയൽമി 13 പ്രൊ + എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നിരുന്നാലും, ഈ റിയൽമി സീരീസ് ലോഞ്ചിന് മുന്നോടിയായി, റിയൽമി 13 പ്രോ പ്ലസിൻ്റെ സവിശേഷതകളും രൂപകൽപ്പനയും ചൈനീസ് സർട്ടിഫിക്കേഷൻ സൈറ്റായ TENAA വഴി വെളിപ്പെടുത്തി. എന്നാൽ കമ്പനി ഇതിനെ കുറിച്ച് വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല. TENAA നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉള്ള വിവരങ്ങൾ ഇതാ..

റിയൽമി 13 പ്രൊ+ പ്രതീക്ഷിക്കുന്ന സ്പെസിഫിക്കേഷനുകൾ: ലിസ്റ്റിംഗ് അനുസരിച്ച്, റിയൽമി 13 പ്രൊ+ 120Hz റീഫ്രഷ് റേറ്റിലുള്ള 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേയായിരിക്കും നൽകുന്നത്. കൂടാതെ, റിയൽമിയുടെ വരാനിരിക്കുന്ന ഈ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ സ്‌നാപ്ഡ്രാഗൺ 7s Gen 3 ചിപ്‌സെറ്റാണ് നൽകുന്നതെന്നും ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു.
12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജുമായാണ് ചിപ്പ് ജോടിയാക്കിയിരിക്കുന്നത്. റിയൽമി 13 പ്രോ+ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് പ്രവർത്തിപ്പിക്കും. എന്നിരുന്നാലും ഉപകരണത്തിൻ്റെ ഇന്ത്യൻ വേർഷൻ റിയൽമി യുഐയിൽ പ്രവർത്തിക്കും. റിയൽമി 13 പ്രോ+ 80W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,050 mAh ബാറ്ററിയും ഉപയോഗിക്കുമെന്ന് പറയപ്പെടുന്നു. കൂടാതെ, ഹാൻഡ്‌സെറ്റിൻ്റെ ബാക്കിൽ ഉള്ള വൃത്താകൃതിയിലുള്ള ക്യാമറ ഭാഗത്ത് ട്രിപ്പിൾ ക്യാമറ സജ്ജീകരണവും ഉണ്ടായിരിക്കും.
ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ അനുസരിച്ച്, റിയൽമി 13 പ്രോ+ന് 50 എംപി പ്രൈമറി സെൻസറും ഒരു അൾട്രാവൈഡ് ലെൻസും 3x ഒപ്റ്റിക്കൽ സൂമോട് കൂടിയ 50 എംപി സോണി IMX882 പെരിസ്കോപ്പ് ലെൻസും ഉണ്ടായിരിക്കും. റിയൽമിയുടെ സമർപ്പിത മൈക്രോസൈറ്റ് 13 പ്രോ സീരീസിൽ ആദ്യത്തെ "പ്രോസഷണൽ എഐ ക്യാമറ ഫോൺ" അവതരിപ്പിക്കുമെന്ന് സ്ഥിരീകരിക്കുന്നു.
മാത്രമല്ല, ക്യാമറ ഭാഗത്തിന് താഴെ എംബോസ് ചെയ്തിരിക്കുന്ന "ഹൈപ്പറിമേജ് +" ബ്രാൻഡിംഗും റിയൽമി 13 പ്രോ+ അവതരിപ്പിക്കുന്നു. ക്യാമറ സംവിധാനത്തെ കുറിച്ചുള്ള വിശദാംശങ്ങൾ വ്യക്തമല്ല. സ്‌മാർട്ട്‌ഫോണിൻ്റെ എഫ്‌സിസി ലിസ്റ്റിംഗ് അനുസരിച്ച് ഈ ഡിവൈസ് മോഡൽ നമ്പർ RMX3921 വഹിക്കുമെന്നാണ് സൂചിപ്പിക്കുന്നത് .
അളവുകളുടെ കാര്യത്തിൽ, റിയൽമി 13 പ്രോ+ 161.34 x 73.91 x 8.23 എംഎം കനവും 190g/187g ഭാരവും ഉണ്ടാകുമെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും വരും ആഴ്ചയിൽ കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് പ്രതീക്ഷിക്കാം. വരാനിരിക്കുന്ന റിയൽമി 13 പ്രോ+നെ കുറിച്ചുള്ള എല്ലാ വിശദാംശങ്ങൾക്കും Gizbot തുടരെ ഫോളോ ചെയ്യുക.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








