Home
Mobile

ഗജരാജൻ എഴുന്നള്ളുന്നത് കാണണ്ടേ? റിയൽമി 13+ സീരീസ് ലോഞ്ച് എങ്ങനെ കാണാം?

ഈ വർഷം ആദ്യം ഇന്ത്യയിൽ റിയൽമി 13 പ്രൊ സീരീസ് അവതരിപ്പിച്ചതിന് ശേഷം, റിയൽമി 13+ സീരീസ് ഇന്ന് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്ന സ്മാർട്ട്ഫോണിനെ കുറിച്ച് ഉള്ള എല്ലാ കൃത്യമായ വിശദാംശങ്ങളും ലോഞ്ചിന് ശേഷം മാത്രമേ പുറത്തുവിടൂ. എന്നാൽ ഫ്ലിപ്പ്കാർട്ട് ലിസ്റ്റിംഗ് കുറച്ച് സവിശേഷതകൾ സ്ഥിരീകരിച്ചു. പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച്, സീരീസിൻ്റെ വില 25,000 രൂപയിൽ താഴെയായിരിക്കും എന്നാണ് കരുതുന്നത്. സ്ഥിരീകരിച്ച സ്പെസിഫിക്കേഷനുകളെ കുറിച്ചും മറ്റ് വിവരങ്ങളിലേക്കും കടക്കുന്നതിന് മുമ്പ്, എവിടെ, എങ്ങനെ നിങ്ങൾക്ക് ലൈവ് ആയി ഇവൻ്റ് കാണാൻ കഴിയുമെന്ന് നോക്കാം.

റിയൽമി 13 സീരീസ്: ലൈവ് സ്ട്രീം എങ്ങനെ കാണാം? ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് 12 മണിക്കാണ് റിയൽമി ഇവൻ്റ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് റിയൽമിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഇവൻ്റിൻ്റെ ലൈവ് സ്ട്രീം കാണാൻ കഴിയും. റിയൽമി 13 സീരീസിൻ്റെ മാർക്കറ്റിംഗ് പാർട്ണർ ആയ ഫ്ലിപ്പ്കാർട്ടിൽ ഫോണിനെ കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തും.

ഗജരാജൻ എഴുന്നള്ളുന്നത് കാണണ്ടേ? റിയൽമി 13+ സീരീസ് ലോഞ്ച് എങ്ങനെ കാണാം?

ഇനി റിയൽമി 13 സീരീസിൽ എന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന് നോക്കാം. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ലൈവ് സ്ട്രീം കമ്പനി ഇതിനകം തന്നെ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. റിയൽമി 13, റിയൽമി 13+ 5ജി എന്നീ രണ്ട് വേരിയൻ്റുകൾ ഈ സീരീസിൽ കൊണ്ടുവരുമെന്ന് ഇത് സ്ഥിരീകരിക്കുന്നു. റിയൽമിയുടെ ഔദ്യോഗിക ടീസർ അനുസരിച്ച്, സീ ഗ്രീൻ, ഡാർക്ക് പർപ്പിൾ, ഗോൾഡ് എന്നീ മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളാണ് സീരീസിൽ വരുന്നത്.

കൂടാതെ, സീരീസ് മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റാണ് നൽകുന്നതെന്ന് സ്ഥിരീകരിച്ചു. ഇത് അതിൻ്റെ മുൻഗാമിയെ അപേക്ഷിച്ച് കൂടുതൽ കാര്യക്ഷമത വാഗ്ദാനം ചെയ്യുന്നു. റിയൽമി 13 സീരീസ് സ്മാർട്ട്‌ഫോണുകൾക്ക് AnTuTu സ്‌കോർ 750,000 ആണ്. ഇതിന് പുറമെ, കമ്പനി മറ്റ് സവിശേഷതകൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.

എന്നിരുന്നാലും, ഫ്ലിപ്പ്കാർട്ടിലെ മൈക്രോസൈറ്റ് കമ്പനി പറയുന്നതിലും കൂടുതൽ വെളിപ്പെടുത്തിയിട്ടുണ്ട്. ടീസറിൽ ഉപകരണത്തിൻ്റെ ബാക്ക് പാനൽ വ്യക്തമായി കാണാം. സീരീസ് മുൻ തലമുറകളുടെ അതേ ഡിസൈൻ പാറ്റേൺ പിന്തുടരുമെന്ന് തോന്നുന്നു. ബാക്ക് പാനൽ ഒരു വൃത്താകൃതിയിൽ ഉള്ള മൊഡ്യൂളിൽ സ്ഥാപിച്ചിരിക്കുന്ന ട്രിപ്പിൾ-റിയർ ക്യാമറ സജ്ജീകരണം ഹോസ്റ്റ് ചെയ്യുന്നു.

മാർബിൾ പോലെയുള്ള ഫിനിഷും ഇത് അവതരിപ്പിക്കുന്നു, റിയൽമി 13 പ്രോ സീരീസ്, റിയൽമി നർസോ 70x, റിയൽമി P1 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ക്യാമറ പ്രധാന ശ്രദ്ധ ആകർഷിക്കുന്ന ഒരേയൊരു വ്യത്യാസമാണ് എന്ന് വേണമെങ്കിൽ പറയാം. ബോക്‌സി, മെറ്റാലിക് ഫ്രെയിം, പഞ്ച്-ഹോൾ ഡിസ്‌പ്ലേ എന്നിവയും ഇതിലുണ്ട്. കൂടാതെ, ഈ സവിശേഷതയെ വിലമതിക്കുന്ന ഉപയോക്താക്കളെ ആകർഷിക്കുന്ന മറ്റൊരു കാര്യം ഒരു ക്ലാസിക് 3.5mm ഹെഡ്‌ഫോൺ ജാക്ക് ഇതിൽ ഉൾപ്പെടും എന്നതാണ്.

റിയൽമി 13 5ജി സീരീസിന്റെ ഇന്ത്യയിലെ പ്രതീക്ഷിക്കുന്ന വില നോക്കാം. വിലയെ സംബന്ധിച്ചിടത്തോളം, നേരത്തെ റിയൽമി 13 പ്രോ സീരീസ് 24,000 രൂപ പ്രാരംഭ വിലയിൽ അവതരിപ്പിച്ചു. വരാനിരിക്കുന്ന റിയൽമി 13 സീരീസിൻ്റെ വില അതിനേക്കാൾ അൽപ്പം കുറവായിരിക്കാം. അതെയതെ ഏകദേശം 20,000 രൂപ ആയിരിക്കാം. ഉയർന്ന വേരിയൻ്റിന് 25,000 രൂപ വരെ പോകാം. എന്നിരുന്നാലും, വരാനിരിക്കുന്ന സീരീസിൻ്റെ അന്തിമ വില അറിയാൻ ലോഞ്ച് ഇവൻ്റിനായി കാത്തിരിക്കണം.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
After the launch of the Realme 13 Pro series in India earlier this year, the Realme 13+ series is all set to make its debut today. All the exact details about the upcoming smartphone will be released only after the launch. But the Flipkart listing confirmed a few features. According to reports, the series is expected to be priced under Rs 25,000. Before we get into the confirmed specifications and other information, let's see where and how you can watch the event live.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X